entertainment

അക്ഷര ഹാസനെ എനിക്ക് ഇഷ്ടമാണ്, വളരെ ക്യൂട്ടാണ്- സന്തോഷ് വർക്കി

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് എന്ന ചിത്രം പുറത്തെത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയകളിൽ ചർച്ചയായ പേര് സന്തോഷ് വർക്കിയുടേതായിരുന്നു. മോഹൻലാലിന്റെ കടുത്ത ആരാധകനായ സന്തോഷിന്റെ ആറാടുകയാണ് എന്ന വാക്ക് വൻ ഹിറ്റാവുകയും ചെയ്തു. സന്തോഷിന്റെ പല വാക്കുകളും പിന്നീട് ചർച്ചയായിരുന്നു. നിത്യ മേനോൻ ഉൾപ്പെടെയുള്ള നടികളോട് തോന്നിയ പ്രണയവും വ്യക്തമാക്കിയിരുന്നു. ഇപ്പോളിതാ കമൽ ഹാസന്റെ മകൾ അക്ഷര ഹാസനെ തനിക്ക് ഇഷ്ടമാണെന്ന് ആറാട്ട് സന്തോഷ് വർക്കി. അക്ഷരയെ പോലെയുള്ള പെൺകുട്ടികളെ കിട്ടാൻ വളരെ ബുദ്ധിമുട്ടാണെന്നും സന്തോഷ് പറയുന്നു. കമലിന്റെ ഭംഗി അക്ഷരയ്ക്കാണ് കിട്ടിയിരിക്കുന്നതെന്നും, അവരോട് ഇഷ്ടമുണ്ടെന്നും സന്തോഷ് പറയുന്നു. തന്റെ പുതിയ വീഡിയോയിലാണ് സന്തോഷ് ഇക്കാര്യം പറയുന്നത്. വീഡിയോയ്ക്കടിയിൽ നിരവധി പേർ കമന്റുമായി എത്തിയിട്ടുണ്ട്.

‘അക്ഷര വളരെ സ്മാർട്ടാണ്. കമലഹാസന്റെ ഭംഗി കിട്ടിയിരിക്കുന്നത് അക്ഷര ഹാസനാണ്. ശ്രുതി ഹാസനല്ല കമലഹാസന്റെ ഭംഗി കിട്ടിയിരിക്കുന്നത്. ഞാൻ അവരെ ഫസ്റ്റ് കണ്ടത് ധനുഷും അമിതാഭ് ബച്ചനും അഭിനയിച്ച ചിത്രത്തിലാണ്. വളരെ ക്യൂട്ട് ആണ്. എനിക്ക് വളരെ ക്രഷ് തോന്നിയിട്ടുണ്ട്. അങ്ങനെയൊക്കെയുള്ള പെൺകുട്ടികളെ കിട്ടാൻ ഭയങ്കര ബുദ്ധിമുട്ടാണ്. എൻറെ മിക്ക പ്രണയങ്ങളും ഇങ്ങനെയാണ്. ഞാൻ പ്രണയിക്കുന്ന പെൺകുട്ടികൾക്ക് നല്ല സൗന്ദര്യമുണ്ട്. എനിക്ക് ഭംഗി ഇല്ലാത്തതുകൊണ്ട് ഞാൻ പ്രണയിക്കുന്ന പെൺകുട്ടിക്ക് വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അത് തെറ്റാണോ എന്ന് എനിക്കറിയില്ല. ഞാൻ പ്രണയിച്ച മിക്ക ആൾക്കാർക്കും ഭയങ്കര സൗന്ദര്യം ഉള്ളവരാണ്. നമുക്ക് ഇല്ലാത്ത ഒരു കാര്യമാണ് നമ്മൾ ആഗ്രഹിക്കുന്നത്.

ഞാൻ ജീവിതത്തിൽ ആദ്യമായി പ്രണയിച്ച പെൺകുട്ടി വളരെ സുന്ദരിയാണ്. ഞാൻ പ്രണയിച്ച പെൺകുട്ടികളോട് എല്ലാം എനിക്ക് ലവ് ആയിരുന്നു. സൗന്ദര്യം ഞാൻ ആസ്വദിക്കുകയാണ് ചെയ്യുന്നത്. ഞാൻ ഇഷ്ടപ്പെടുന്നത് അവരുടെ മുഖം ആണ് അല്ലാതെ ബോഡി അല്ല. പക്ഷേ ഒരുപാട് പേർ വളരെ തെറ്റിദ്ധരിക്കുന്നുണ്ട്. എനിക്കില്ലാത്ത ഒന്നും ഞാൻ എൻറെ ലൈഫ് പാർട്ണറിൽ കാണാൻ ആഗ്രഹിക്കുന്നു

Karma News Network

Recent Posts

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

2 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

3 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

29 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

33 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

1 hour ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

1 hour ago