entertainment

ഞാനൊരു എൻജിനീയറും ഗവേഷകനും, അലന്റെ മണ്ടത്തരങ്ങൾക്ക് കൂട്ടുനിൽക്കാൻ പറ്റില്ല- സന്തോഷ് വർക്കി

മോഹന്‍ലാല്‍ നായകനായ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞ് ശ്രദ്ധേയനായ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. സോഷ്യല്‍ മീഡിയയില്‍ ആറാട്ടണ്ണന്‍ എന്നാണ് സന്തോഷ് വര്‍ക്കി അറിയപ്പെടുന്നത്. ആടുജീവിതം സിനിമ റിവ്യൂവിന് ശേഷം അലിൻ ജോസ് പെരേര തന്നെ പൊട്ടൻ എന്ന് വിളിച്ചതിൽ പ്രകോപിതനായി സന്തോഷ് വർക്കി. അലിൻ ജോസ് പെരേരയെ കടുത്ത ഭാഷയിൽ വിമർശിച്ചു കൊണ്ട് സന്തോഷ് വർക്കി സോഷ്യൽ മീഡിയയിൽ എത്തി.

പത്താം ക്ലാസും ഗുസ്തിയും മാത്രമാണ് അലിൻ ജോസിന്റെ യോഗ്യത. നിലവാരമില്ലാതെ കോമാളിത്തരങ്ങൾ കാണിച്ച്, ഡാൻസ് കളിച്ച് ആളുകളെ ആകർഷിക്കുക എന്നതാണ് അവന്റെ ലക്ഷ്യം. അത്തരത്തിലുള്ള മണ്ടത്തരങ്ങൾക്ക് കൂട്ടുനിൽക്കാൻ തന്നെപ്പോലെ ബുദ്ധിജീവിയായ ഒരാൾക്ക് കഴിയുകയില്ല.

ഐ ഐ ടിയിൽ പ്രവേശനം നേടിയ എൻജിനീയറായ, ഗവേഷകനായ, എഴുത്തുകാരനായ വ്യക്തിയാണ് താൻ. ആ നിലവാരം കാത്തുസൂക്ഷിച്ചു കൊണ്ടാണ് താൻ എപ്പോഴും മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. താനൊരു പൊട്ടനാണ്, ഫീൽഡ് ഔട്ടായി എന്നുള്ള ആരോപണം അലൻ ജോസ് പെരേര നിരന്തരം ഉയർത്തുന്നുണ്ട്. എന്നെപ്പോലെ ഒരാൾക്ക് ഫീൽഡ് ഔട്ട് ആവാനുള്ള സാഹചര്യം ഇല്ല എന്നാണ് ഇക്കാര്യത്തിൽ പറയാനുള്ളത്.

ചീപ്പ് പബ്ലിസിറ്റിയിലൂടെ ആളുകൾക്ക് മുമ്പിൽ ഷൈൻ ചെയ്യുക എന്ന ലക്ഷ്യമാണ് അലിൻ എപ്പോഴും കാട്ടിക്കൊണ്ടിരിക്കുന്നത്. അതിനായി അച്ഛനെപ്പോലും മാധ്യമങ്ങൾക്കു മുമ്പിൽ ഇറക്കിയിരിക്കുന്നു. എൻെറ കൂടെ നടന്നിട്ട് എന്നെ തന്നെ കുറ്റം പറയുകയും അത് സോഷ്യൽ മീഡിയകളിലൂടെ ആഘോഷിക്കുകയും ചെയ്യുന്ന രീതിയാണ് അലൻ ജോസ് കാട്ടി വരുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ല. എൻ്റെ നിലവാരവും അവന്റെ നിലവാരവും തമ്മിൽ ഏറെ വ്യത്യാസമുണ്ട്. എനിക്ക് ഒരിക്കലും നിലവാരത്തിലേക്ക് താഴുവാൻ കഴിയില്ല എന്നാണ് പറയാനുള്ളത്.

Karma News Network

Recent Posts

കൂറ്റൻ പരസ്യബോര്‍ഡ് വീണ് അപകടം, 2 മൃതദേഹങ്ങള്‍കൂടി കണ്ടെത്തി

മുംബൈ : കനത്തമഴയിലും കാറ്റിലും മുംബൈയിലെ ഘാട്കോപ്പറിൽ പരസ്യബോർഡ് തകർന്നുവീണ സ്ഥലത്തുനിന്നും രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. അവശിഷ്ടങ്ങൾക്കിടയിൽ ചൊവ്വാഴ്ച…

18 mins ago

മെഗാ മതേതരന് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കാം, സുരേഷ് ഗോപിക്ക് ബിജെപിയിൽ പ്രവർത്തിക്കാൻ പാടില്ല,കേരളാ മോഡൽ മതേതരത്വം,

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മമ്മൂട്ടിയും അദ്ദേഹത്തിന്റെ ചിത്രം പുഴുവിനെ സംബന്ധിച്ചുള്ള വിവാദചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നതിനിടിൽ മമ്മൂട്ടിയെ അനുകൂലിച്ച് വി ശിവൻകുട്ടിയിട്ട…

27 mins ago

കല്‍പ്പാത്തി ക്ഷേത്രത്തിൽ അര്‍ദ്ധരാത്രി കയറണമെന്ന് വാശിപിടിച്ച് വിനായകൻ, അസഭ്യ വർഷവും

പാലക്കാട് കല്‍പ്പാത്തി ശിവ ക്ഷേത്രത്തില്‍ ബഹളമുണ്ടാക്കി നടൻ വിനായകൻ. ക്ഷേത്രനട അടച്ച സമയത്ത് അകത്ത് കയറണമെന്ന് ആവശ്യപ്പെട്ടാണ് വിനായകൻ ബഹളമുണ്ടാക്കിയത്.…

28 mins ago

ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടർ പൊട്ടിത്തെറിച്ചു, വിവരങ്ങൾ ഇങ്ങനെ

അഹമ്മദാബാദ് : ചാർജുചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലായിരുന്ന സംഭവം. തീപിടിത്തത്തിൽ വീടിന്…

1 hour ago

ഭാര്യയും മകനും എന്റെ ഒരു സിനിമ സെറ്റും കണ്ടിട്ടില്ല, ആകെ ഒരു പൂജയ്ക്ക് വന്നത് ആട്ടത്തിനാണ്- വിനയ് ഫോർട്ട്

ചെറിയ വേഷങ്ങളില്‍ നിന്നും നായകനിലേക്ക് വളര്‍ന്ന താരമാണ് വിനയ് ഫോര്‍ട്ട്. കോമഡിയോ വില്ലത്തരമോ അടക്കം ഏത് വേഷവും തനിക്ക് ചേരുമെന്ന്…

1 hour ago

ഒരേദിവസം രണ്ടുപേരെയും പെണ്ണുകണ്ടു, കോട്ടയം പൂഞ്ഞാര്‍ സ്വദേശിയായ ദന്തഡോക്ടറുമായി വിവാഹം രജിസ്റ്റർ ചെയ്തു , പിന്നീട് വേണ്ടെന്നുവെച്ചു

കോഴിക്കോട് : നവവധുവിനെ മർദിച്ച സംഭവത്തിൽ പ്രതി രാഹുല്‍ നേരത്തെ രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നതായി സഹോദരിയുടെ വെളിപ്പെടുത്തല്‍. കോട്ടയം പൂഞ്ഞാര്‍…

2 hours ago