മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് എന്ന ചിത്രം പുറത്തെത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയകളിൽ ചർച്ചയായ പേര് സന്തോഷ് വർക്കിയുടേതായിരുന്നു. മോഹൻലാലിന്റെ കടുത്ത ആരാധകനായ സന്തോഷിന്റെ ആറാടുകയാണ് എന്ന വാക്ക് വൻ ഹിറ്റാവുകയും ചെയ്തു. പിന്നാലെ നിത്യാ മേനോനടക്കമുള്ള നടികളോടുള്ള തന്റെ ഇഷ്ടം തുറന്നു പറയുകയും ചെയ്തു.
ഇപ്പോളിതാ സന്തോഷ് വർക്കിയെ കൊണ്ട് മാപ്പ് പറയിപ്പിച്ചിരിക്കുകയാണ് ബാല. തന്റെ വീട്ടിൽ വിളിച്ചുവരുത്തിയാണ് സന്തോഷ് വർക്കിയെ കൊണ്ട് ബാല മാപ്പ് പറയിപ്പിച്ചത്. അഭിനേതാക്കളുടെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് മോശമായി സംസാരിച്ചതിന്റെ പേരിലാണ് സന്തോഷ് വർക്കിയെ കൊണ്ട് മാപ്പ് പറയിപ്പിച്ചിരിക്കുന്നത്. മോഹൻലാൽ അടക്കമുള്ള താരങ്ങളെ കുറിച്ച് സന്തോഷ് വർക്കി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിലാണ് മാപ്പ് പറച്ചിൽ.
മോഹൻലാലിനോടും ഭാര്യ സുചിത്രയോടും മാപ്പ് പറയാൻ ബാല സന്തോഷിനോട് ആവശ്യപ്പെട്ടു. മാത്രമല്ല മലയാളത്തിലെ രു നടിയെ കുറിച്ച് ബോഡി ഷെയ്മിങ് നടത്തിയതിനും ബാല സന്തോഷിനെ കൊണ്ട് മാപ്പ് പറയിപ്പിക്കുന്നുണ്ട്. സ്വന്തം വീട്ടിലുള്ള ആളിനാണ് ഈ അനുഭവമെങ്കിൽ വെറുതെ ഇരിക്കുമോയെന്നും ബാല ചോദിക്കുന്നുണ്ട്. വൈറൽ ആയൊരാളല്ലേ താങ്കൾ, ഇതൊക്കെ കുട്ടികൾ കാണില്ലേ. നിങ്ങടെ അമ്മ ഇത് കാണില്ലെ എന്നും ബാല ചോദിക്കുന്നുണ്ട്. താൻ ചെയ്തത് തെറ്റാണെന്നും അതിൽ എല്ലാവരോടും മാപ്പ് ചോദിക്കുന്നു എന്നുമാണ് സന്തോഷ് വർക്കി പറയുന്നത്.
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…