മോഹൻലാലിന്റെ ഏറ്റവും പുതിയ സിനിമയായ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിന്റെ റിലീസ് ദിവസം പുറത്തുവന്ന ഒരു ആരാധകന്റെ വീഡിയോ വലിയ ശ്രദ്ധ നേടിയിരുന്നു. ആറാട്ട് എന്ന ചിത്രത്തെ കുറിച്ച് ആവേശത്തോടെ ഒരാൾ തന്റെ അഭിപ്രായം പറയുന്നതിന്റെ വീഡിയോയായിരുന്നു അത്. ‘ആറാട്ടി’നെ കുറിച്ച് ഓരോരുത്തരും പറയുന്നത് ശ്രദ്ധിച്ച് കേൾക്കുകയും ചെയ്യുന്ന ആളെ ഓഡിയൻസ് റെസ്പോൺസ് വീഡിയോയിൽ നിറഞ്ഞുകാണാമായിരുന്നു. മോഹൻലാൽ ആറാടുകയാണ് എന്ന് പറഞ്ഞ് ട്രോളുകളിലും നിറഞ്ഞ സന്തോഷ് വർക്കി എന്ന ആരാധകൻ ഇപ്പോൾ താരമാണ്.
എൻജിനീയർ ആയ സന്തോഷ് വർക്കി ഇപ്പോൾ ഫിലോസഫിയിൽ പിഎച്ച്ഡി ചെയ്യുകയാണ്. ഇപ്പോഴിതാ മോഹൻലാലിനെക്കാൾ കൂടുതൽ ആരാധിച്ചിരുന്നത് നടി നിത്യ മേനോനെ ആണെന്ന് തുറന്ന് പറയുകയാണ് സന്തോഷ്. വാക്കുകൾ, നിത്യ മേനോനെ എനിക്ക് കല്യാണം കഴിക്കാൻ ഇഷ്ടമായിരുന്നു. ഒരുകാലത്ത് ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ചത് നിത്യ മേനോനെ ആയിരുന്നു. ഒരുപക്ഷേ മോഹൻലാലിനെക്കാൾ. കല്യാണം കഴിക്കാൻ പറ്റില്ലെങ്കിൽ ഒരു ഫ്രണ്ടായിട്ടോ ഫാനായിട്ടോ ഒരു ഫോൺ കോണ്ടാക്ടായിട്ടോ കാണണമെന്ന് പോലും ഞാൻ നേരിട്ട് പറഞ്ഞു.’
നിത്യയുടെ മാതാപിതാക്കളോട് ഇക്കാര്യം സംസാരിച്ചിരുന്നു. അതൊന്നും പറ്റില്ലെന്നായിരുന്നു അവർ നൽകിയ മറുപടി. നിത്യയോടും നേരിട്ട് സംസാരിച്ച് ഇക്കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. കോളാമ്പി എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് നിത്യ മേനോനോട് ഇക്കാര്യമൊക്കെ പറഞ്ഞിരുന്നു. തന്റെ ബുക്കുകളെ കുറിച്ചും ഒക്കെ സംസാരിച്ചു. പത്ത് പതിനഞ്ച് മിനിറ്റോളം സംസാരിച്ചിരുന്നു. നിങ്ങൾ വെറുതെ സമയം കളയണ്ടാ എന്നാണ് നിത്യ നൽകിയ മറുപടി
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…
വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…