കൊച്ചി: സന്തോഷ് വർക്കിക്ക് നേരെ തിയറ്ററിൽ കയ്യേറ്റ ശ്രമം. കൊച്ചി വനിത-വിനീത തീയേറ്ററിലാണ് സംഭവം. ജൂൺ രണ്ടിന് റിലീസ് ചെയ്ത വിത്തിൻ സെക്കൻഡ്സ് എന്ന സിനിമയ്ക്ക് ആറാട്ടണ്ണൻ മോശം റിവ്യൂ പറഞ്ഞതാണ് ആക്രമണത്തിന് ഇടയാക്കിയത്. സിനിമ മുഴുവൻ കാണാതെ ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞെന്നാണ് അണിയറപ്രവർത്തകരുടെ വാദം. 50,000 രൂപ നല്കിയാല് നല്ല റിവ്യൂ നല്‍കാമെന്ന് സന്തോഷ് വര്‍ക്കി പറഞ്ഞതായി സംവിധായകനും ആരോപിച്ചു. എന്നാല്‍, ഫില്‍മി വുഡ് എന്ന ഓണ്‍ലൈന്‍ മീഡിയയിലെ അബൂബക്കര്‍ എന്ന വ്യക്തി തന്നെ കൊണ്ട് നിര്‍ബന്ധിച്ചതാണെന്നും താന്‍ പണം വാങ്ങിയിട്ടില്ലെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു.
സന്തോഷ് വർക്കിയുടെ സിനിമ റിവ്യൂകൾക്ക് ചില ഓൺലൈൻ മാധ്യമങ്ങൾ വലിയ പ്രാധാന്യം നൽകാറുണ്ട്. സിനിമ കാണാതെ ഓൺലൈൻ മാധ്യമങ്ങളോട് നെഗറ്റീവ് റിവ്യൂ പറഞ്ഞു കൊണ്ടിരിക്കെയാണ് സിനിമയുടെ സംവിധായകനും നിർമാതാവും ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ എത്തി ഇയാളെ ചോദ്യം ചെയ്തത്. പിന്നീട് ഇവർ സന്തോഷ് വർക്കിയെ കയ്യേറ്റം ചെയ്തു.
തങ്ങൾ ചിത്രം മുഴുവൻ കാണാതെ താങ്കൾ എങ്ങനെയാണ് അഭിപ്രായം പറയുക എന്നാണ് അണിയറ പ്രവർത്തകർ സന്തോഷ് വർക്കിയോട് ചോദിച്ചത്. താങ്കൾ കാശ് വാങ്ങിയാണോ റിവ്യു പറയുന്നതെന്ന് അണിയറ പ്രവർത്തകർ ചോദിക്കുന്നുണ്ടായിരുന്നു. അതേസമയം തനിക്ക് 50,000 രൂപ നൽകിയാൽ നല്ല റിവ്യൂ നൽകാമെന്ന് സന്തോഷ് വർക്കി പറഞ്ഞുവെന്ന് ചിത്രത്തിന്റെ സംവിധായകൻ ആരോപിച്ചു.സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി ആയതിന് ശേഷം വാര്‍ത്താസമ്മേളനങ്ങൾ നടത്താത്തതെന്തെന്ന…
തൃശൂർ: അഞ്ച് വയസുകാരന് മരുന്ന് മാറിനൽകിയെന്ന പരാതി. മുണ്ടിനീരിന് പകരം നല്‍കിയത് പ്രെഷറിനുള്ള മരുന്ന്. വരന്തരപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാർമസിസ്റ്റിനെതിരെയാണ് പരാതി.…
ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ മൊഴി നൽകി സ്വാതി മലിവാൾ എംപി. നേരിട്ടത് ക്രൂര…
തിരുവനന്തപുരം: തലസ്ഥാനത്ത് കടമുറിയ്ക്കുള്ളിൽ സ്ത്രീയുടെ മൃതെദേഹം കണ്ടെത്തി. തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി…
അഗത്തി: സാങ്കേതികത്തകരാർ മൂലം അലയൻസ് എയറിൻ്റെ വിമാനം അഗത്തി വിമാനത്താവളത്തിലെ പാർക്കിങ് മേഖലയിൽ കുടുങ്ങി. നൂറു കണക്കിന് മലയാളികൾ ലക്ഷദ്വീപിൽ…
ഗരുഡ പ്രീമിയം ബസിനെതിരെ നടക്കുന്ന വാദങ്ങൾ അസത്യമാണെന്ന് കെഎസ്ആർടിസി. ബസിനെതിരെ ഇപ്പോഴും അസത്യപ്രചരണം തുടരുകയാണ്. ബസ് സർവീസ് ലാഭകരമാണെന്ന് കെഎസ്ആർടിസി…