Categories: kerala

കേരളത്തിലെ യൂണിവേഴ്സിറ്റികളുടെ തലപ്പത്തിരിക്കുന്നത് കിഴങ്ങന്മാർ, മകൾക്കുണ്ടായ അനുഭവം പങ്കുവെച്ച്, സന്തോഷ് ജോർജ് കുളങ്ങര

തിരുവനന്തപുരം : കേരളത്തിലെ യൂണിവേഴ്സിറ്റികളെയും അതിന്റെ തലപ്പത്തിരിക്കുന്നവരെയും കടുത്ത ഭാഷയിൽ വിമർശിച്ച് സന്തോഷ് ജോർജ് കുളങ്ങര. തന്റെ മകൾക്ക് ഉണ്ടായ അനുഭവം പങ്കുവെച്ചു കൊണ്ടായിരുന്നു കടുത്ത ഭാഷയിൽ കേരളത്തിലെ യൂണിവേഴ്സിറ്റികളെയും അതിന്റെ തലപ്പത്തിരിക്കുന്നവരെയും അദ്ദേഹം വിമർശിച്ചത്.

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ആയിരുന്ന സാബു തോമസിനെ മുന്നിലിരുത്തി കൊണ്ടായിരുന്നു എംജി യൂണിവേഴ്സിറ്റിയെ സന്തോഷ് ജോർജ് കുളങ്ങര വിമർശിച്ചത്. വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഒരു കോൺക്ലേവിനിടെയായിരുന്നു സംഭവം.

“എന്റെ മോള് അവളുടെ പത്താം ക്ലാസ് വരെ ഞങ്ങടെ തന്നെ സ്കൂളിലാണ് പഠിച്ചത്. എന്റെ പിതാവാണ് ആ സ്ഥാപനത്തിന്റെ ചെയർമാൻ. അവൾക്ക് ടോപ്പ് മാർക്ക് ആയിരുന്നു എല്ലാത്തിനും. ഒരിക്കൽ അവൾ പറഞ്ഞു, ‘നമ്മുടെ സ്കൂളിൽ പഠിക്കുന്നത് കൊണ്ട് ടീച്ചർമാർ എനിക്ക് മാർക്ക് കൂടുതൽ തരുന്നു എന്ന് സംശയമുണ്ട്. അതുകൊണ്ട് മറ്റൊരു സ്കൂളിൽ പഠിക്കണം’. അങ്ങനെയാണ് മകളെ കൊടൈക്കനാൽ ഇന്റർനാഷണൽ സ്കൂളിൽ പഠിക്കാൻ വിടുന്നത്.

കൊടൈക്കനാലിലെ സ്കൂളിൽ ഐബി( International Baccalaureate) ആണ് സിലബസ്. അവിടെ മകൾ പഠിച്ചു. അത്യാവശ്യം മാർക്കോടെ പഠിച്ച് തിരിച്ചെത്തിയ അവൾക്ക് ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിൽ അഡ്മിഷൻ ലഭിച്ചു. അവിടെ ജോയിൻ ചെയ്തു”. “ഒരു വർഷം കഴിഞ്ഞപ്പോൾ എംജി യൂണിവേഴ്സിറ്റി അറിയിച്ചത്, മകൾ പഠിച്ച കോഴ്സ് അംഗീകരിക്കാൻ കഴിയില്ല എന്നായിരുന്നു. ഇവിടെ പഠിക്കാൻ കഴിയില്ല എന്ന് പറഞ്ഞു. ഐ ബി പഠിച്ചിട്ട് വന്ന ഒരാളെ ഗാന്ധി യൂണിവേഴ്സിറ്റി പുറത്താക്കി.

എന്റെ മകളുടെ ഒരു വർഷം നഷ്ടപ്പെട്ടു. ഐബി എന്താണെന്ന് അറിയാത്ത കിഴങ്ങന്മാരാണ് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ ഇരിക്കുന്നത് എന്ന് മുൻ വിസിയെ മുന്നിൽ ഇരുത്തിക്കൊണ്ട് ഞാൻ പറയുകയാണ്. ഇവന്മാരാണ് നമ്മുടെ വിദ്യാഭ്യാസത്തെ പരിഷ്കരിക്കാൻ പോകുന്നത്. അതേ മാർക്കുമായി മകൾ ബാംഗ്ലൂരിലേക്ക് പോയി. അവിടെ അവൾക്ക് അഡ്മിഷൻ കിട്ടി ഈനും അദ്ദേഹം പറഞ്ഞു.

karma News Network

Recent Posts

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

11 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

45 mins ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

46 mins ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

1 hour ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

1 hour ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

2 hours ago