entertainment

കുരയ്ക്കുന്ന പട്ടികള്‍ അത് തുടരട്ടെ, മറുപടി നല്‍കാന്‍ ഇല്ല, സനുഷ പറയുന്നു

ബാലതാരമായി എത്തി പിന്നീട് നായിക നടിയായി മാറിയ താരമാണ് സനുഷ സന്തോഷ്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും നടി തിളങ്ങി നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് നടി. താരം പങ്കുവെയ്ക്കുന്ന ചില ചിത്രങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വഴി വെയ്ക്കാറുണ്ട്. ചില ഗ്ലാമറസ് ചിത്രങ്ങള്‍ സൈബര്‍ ആക്രമണത്തിനും ഇരയായി.

അടുത്തിടെ താരം പുകവലി ബോധവത്കരണത്തിന് വേണ്ടി പങ്കുവെച്ച ചിത്രത്തിനും വലിയ സൈബര്‍ ആക്രമണവും അധിക്ഷേപവും പരിഹാസങ്ങളുമാണ് ഉണ്ടായത്. പുക വലിച്ചുകൊണ്ടുള്ള ചിത്രമായിരുന്നു നടി പങ്കുവെച്ചത്. ഇതോടെയാണ് വിമര്‍ശനം കടുത്തത്. എന്നാല്‍ ഇത്തരത്തില്‍ കളിയാക്കുന്നവര്‍ക്കും പരിഹസിക്കുന്നവര്‍ക്കും ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ സനുഷ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മറുപടി നല്‍കിയത്.

‘ഒരാളുടെ ഫോട്ടോഷൂട്ട്, ഗ്ലാമറസായ വസ്ത്രങ്ങള്‍ ധരിക്കുന്നത്, എല്ലാം തന്നെ വ്യക്തിപരമായ കാര്യമാണ്. ഒരാള്‍ക്ക് അവരുടേതായ അഭിപ്രായങ്ങളും അവകാശങ്ങളുമുണ്ട്. അതില്‍ അവര്‍ കംഫര്‍ട്ടിബിള്‍ ആണെങ്കില്‍ നിങ്ങള്‍ ആരാണ് അവരെ ചോദ്യം ചെയ്യാന്‍. എന്റെ ശരീരം കാണിക്കണോ, വേണ്ടയോ എന്നൊക്കെ തീരുമാനിക്കേണ്ടാണ് ഞാനാണ്. അക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ ആര്‍ക്കാണ് അവകാശമെന്ന് സനുഷ ചോദിക്കുന്നു. കുരയ്ക്കുന്ന പട്ടികള്‍ അത് തുടരട്ടെ എന്നേ കരുതാന്‍ കഴിയൂ. അല്ലാതെ ഇവര്‍ക്ക് മറുപടി നല്‍കാന്‍ ഇല്ല’- സനുഷ പറഞ്ഞു.

’27 വയസുള്ള ഒരു വ്യക്തിയാണ് ഞാന്‍. എനിക്ക് എന്റേതായ വഴികളും ശരികളുമുണ്ട്. ഇനിയങ്ങോട്ട് അത് അനുസരിച്ച് മാത്രമേ ജീവിക്കൂ. മോശം കാര്യങ്ങള്‍ പറഞ്ഞാല്‍ പോലും അതില്‍ നിന്ന് നല്ലത് കണ്ടെത്തി മുന്നോട്ടുപോകുന്ന ആളാണ് ഞാന്‍. ഒരു അഭിനേത്രി എന്ന നിലയ്ക്ക് ഫോട്ടോഷൂട്ട് എനിക്ക് ചെയ്തേ മതിയാകൂ. നാളെ ഒരു കഥാപാത്രത്തെ ചെയ്യാന്‍ പുകവലി ആവശ്യമെങ്കില്‍ എനിക്കത് ചെയ്യാന്‍ കഴിയണം’- സനുഷ കൂട്ടിച്ചേര്‍ത്തു.

Karma News Network

Recent Posts

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

45 mins ago

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

1 hour ago

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…

2 hours ago

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

2 hours ago

തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…

3 hours ago

പെട്രോൾ, ഡീസൽ വില വർധനവ്, കർണാടക സർക്കാരിനെതിരെ ജനരോക്ഷം, പ്രക്ഷോഭവുമായി ബിജെപി

പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…

3 hours ago