entertainment

‘എന്റെ ന്യൂഡിറ്റി ഞാന്‍ മറച്ചിരിക്കുന്നു ഇന്‍സ്റ്റഗ്രാമേ.. ഇനി ഉണ്ടോ ഡിലീറ്റ്, വൈറലായി സനുഷയുടെ പോസ്റ്റ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സനുഷ സന്തോഷ്. ബാലതാരമായി എത്തി ഇപ്പോള്‍ നായികയായി തിളങ്ങി നില്‍ക്കുകയാണ് താരം. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും നടി തിളങ്ങുകയാണ്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. ഇപ്പോള്‍ സനുഷ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറല്‍ ആകുന്നത്.

ബാലതാരമായി അഭിനയിച്ചപ്പോഴുള്ള ഒരു ചിത്രം സനുഷ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു. മമ്മൂട്ടിയുടെ തോളിലിരിക്കുന്ന ചിത്രമാണ് സനുഷ പങ്കുവച്ചത്. എന്നാല്‍ നഗ്ത ആരോപിച്ച് ഈ ചിത്രം ഇന്‍സ്റ്റഗ്രാം നീക്കം ചെയ്യുകയാണ് ഉണ്ടായത്. ഇപ്പോള്‍ നഗ്‌നത മറച്ച ചിത്രവുമായി എത്തിയിരിക്കുകയാണ് താരം. ‘എന്റെ ന്യൂഡിറ്റി ഞാന്‍ മറച്ചിരിക്കുന്നു ഇന്‍സ്റ്റഗ്രാമേ.. ഇനി ഉണ്ടോ ഡിലീറ്റ്.. ഇതൊരു കോംപറ്റീഷന്‍ ആക്കാന്‍ ആണ് എങ്കി അങ്ങനെ..’ എന്നാണ് സനുഷ ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്.

2 പൂക്കൂടി തരാട്ടാ സേട്ടാ, ഇന്‍സ്റ്റഗ്രാം ഡിലീറ്റഡ് ഐ റീ അപ്‌ലോഡഡ്, ഒരു സ്‌ട്രൈക് ഇങ്ങോട്ട്, ഒരൊറ്റയെണ്ണം അങ്ങോട്ട്, തളരില്ല രാമന്‍ കുട്ടി, എന്നോടാ കളി തുടങ്ങി നിരവധി ഹാഷ്ടാഗുകള്‍ പങ്കുവച്ചാണ് സനുഷയുടെ പോസ്റ്റ്.

ദാദാസാഹിബ് ചിത്രത്തിലെ ഒരു ചിത്രമാണ് സനുഷ പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ പുറത്ത് ഇങ്ങനെ കയറി ഇരിക്കാനും ഭാഗ്യം വേണമെന്നും ഇത്തവണ എന്തായാലും ഇന്‍സ്റ്റാഗ്രാം പെട്ടുവെന്നും തുടങ്ങി നിരവധി കമന്റുകളാണ് നടിയുടെ പോസ്റ്റിന് ലഭിക്കുന്നത്.

Karma News Network

Recent Posts

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

20 mins ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

49 mins ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

1 hour ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

10 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

10 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

11 hours ago