entertainment

എല്ലാ വേദനകളും ഒരിക്കൽ മാറും, പാടുകൾ മാഞ്ഞുപോവും- സനുഷയുടെ കുറിപ്പ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സനുഷ സന്തോഷ്. ബാലതാരമായി എത്തി ഇപ്പോൾ നായികയായി തിളങ്ങി നിൽക്കുകയാണ് താരം. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും നടി തിളങ്ങുകയാണ്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. വിമർശനവുമായി എത്തുന്നവർക്ക് ശക്തമായ മറുപടി നടി നൽകാറുണ്ട്.

ഇപ്പോൾ അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുത്ത് മാറി നിൽക്കുകയാണ് സനുഷ. സോഷ്യൽ മീഡിയയിൽ നിന്നും അകലം പാലിച്ചിരുന്ന നടി ദിവസങ്ങൾക്ക് മുൻപ് ലണ്ടനിലാണ് ഉള്ളത് എന്ന സൂചന നൽകി പങ്കുവച്ച ഫോട്ടോകൾ വൈറലായിരുന്നു. അതിലൊക്കെയും സനുഷയുടെ പുതിയ ലുക്കിനെ കുറിച്ചും മാറ്റത്തെ കുറിച്ചും എല്ലാം പലരും സംസാരിച്ചു. വിമർശിച്ചും, പരിഹസിച്ചുമുള്ള കമന്റുകളും ചിത്രത്തിന് താഴെ വന്നിരുന്നു. എന്നാൽ എല്ലാ വേദനകളും ഒരിക്കൽ മാറും എന്നാണ് സനുഷ പറയുന്നത്. ഇംഗ്ലണ്ടിലെ ബാംബർഗ് കാസിൽ നിന്നും പകർത്തിയ ചിത്രങ്ങൾക്കൊപ്പമാണ് സനുഷയുടെ പോസ്റ്റ്.

‘മറഞ്ഞിരിയ്ക്കുന്ന മുറിവുകൾ എല്ലാം ഒരുനാൾ ഉണങ്ങും, പാടുകൾ മാഞ്ഞുപോവും, വേദനകൾ എല്ലാം വിടപറയും. സ്‌നേഹത്തിനായി മാത്രം സൃഷ്ടിക്കപ്പെട്ട നമ്മുടെ മനോഹരമായ ഹൃദയത്തിൽ സന്തോഷം മാത്രം നിറയും’ എന്നാണ് ഫോട്ടോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. എല്ലാ വേദനകളും പെട്ടന്ന് മാറട്ടെ, കളിചിരി തമാശകളോടെ സനുഷ വീണ്ടും തിരിച്ചെത്തട്ടെ എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള കമന്റുകൾ പോസ്റ്റിന് താഴെ വരുന്നു.

Karma News Network

Recent Posts

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ്ങ് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ്ങ് നിരോധനം. 52 ദിവസമാണ് നിരോധനം. മന്ത്രി സജി…

2 hours ago

കനത്തമഴ, കൊച്ചി ന​ഗരം വെള്ളത്തിൽ, വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളംകയറി, റോഡുകളിൽ വെള്ളക്കെട്ട്

കൊച്ചി: സംസ്ഥാനത്ത് നിർത്താതെ പെയ്യുന്ന കനത്തമഴമൂലം വെള്ളക്കെട്ടിൽ മുങ്ങി കൊച്ചി നഗരം. ബുധനാഴ്ച വൈകീട്ട് പെയ്ത ഒറ്റ മഴയോടെ നഗരത്തിന്റെ…

3 hours ago

ആഡംബര കാറിൽ ലഹരി കടത്ത്; തൃശ്ശൂരിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

തൃശ്ശൂര്‍: ആഡംബര കാറിൽ ലഹരി കടത്ത് നടത്തിയ യുവാക്കൾ പിടിയിൽ. കാസര്‍ഗോഡ് കീഴൂര്‍ കല്ലട്ട്ര സ്വദേശി നജീബ് (44), ഗുരുവായൂര്‍…

3 hours ago

ഷാരൂഖ് ഖാൻ ആശുപത്രിയിൽ, ആശങ്കയിൽ ആരാധകർ

അഹമ്മദാബാദ്: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാൻ ആശുപത്രിയിൽ. അഹമ്മാബാദിലെ കെഡി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. സൂപ്പര്‍ താരത്തിന്റെ ആരോഗ്യ…

4 hours ago

പോപ്പുലർ ഫ്രണ്ട് ഭീകരന്മാർക്ക് വൻ തിരിച്ചടി, പ്രതികൾക്ക് അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കി

പോപ്പുലർ ഫ്രണ്ടിന്റെ ഭീകരന്മാർക്ക് വൻ തിരിച്ചടി നല്കി സുപ്രീം കോടതി. നല്കിയ ജാമ്യം റദ്ദാക്കി ഉത്തരവ്.രാജ്യത്തുടനീളം തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ…

4 hours ago

യുപി യിൽ 79 സീറ്റ് കിട്ടുമെന്ന് രാഹുലും അഖിലേഷും, ജൂൺ 4 ന് കുമാരൻമാർ ഉറക്കമുണരുമെന്ന് മോദി

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപേ രാജ്യത്ത് ആര് ഭൂരിപക്ഷം നേടും അടുത്ത് അഞ്ച് വർഷം ആരു ഭരിക്കുമെന്നുള്ള അഭിപ്രായ…

5 hours ago