entertainment

പ്രണയ നൈരാശ്യമാണോ എന്ന് പലരും ചോദിച്ചു, സനുഷ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സനുഷ സന്തോഷ്. ബാലതാരമായി എത്തിയ നടി ഇപ്പോള്‍ നായികയായി തിളങ്ങുകയാണ്. സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് നടി. പലപ്പോഴും മോശം കമന്റുകള്‍ക്ക് സനുഷ നല്‍കുന്ന മറുപടികള്‍ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോള്‍ പുതിയ സിനിമാ വിശേഷങ്ങളെ കുറിച്ചും വിഷാദരോഗം പിടിപെട്ടിരുന്ന കാലത്ത് നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചുമുള്ള സനുഷയുടെ വാക്കുകളാണ് ശ്രദ്ധേയമായി മാറുന്നത്.

മാസങ്ങള്‍ക്ക് മുമ്പ് സനുഷ നടത്തിയ വെളിപ്പെടുത്തല്‍ ഇങ്ങനെയായിരുന്നു ‘കൊവിഡ് കാലം എല്ലാ തരത്തിലും വളരേയെറെ ബുദ്ധിമുട്ടുകള്‍ നല്‍കിയ സമയമായിരുന്നു. വ്യക്തിപരമായും തൊഴില്‍ പരമായും പ്രതിസന്ധികള്‍ നേരിട്ടു. ആ ദിനത്തില്‍ എനിക്ക് എന്റെ ചിരി പോലും നഷ്ടമായി. ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥ, ഡിപ്രഷന്‍, പാനിക്ക് അറ്റാക്ക് തുടങ്ങിയ എല്ലാ സാഹചര്യങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട്. ഇതൊക്കെ ആരോട് എങ്ങനെ തുറന്നുപറയുമെന്ന് അറിയില്ലായിരുന്നു. ഈ സമയത്തൊന്നും ആരോടും സംസാരിച്ചിരുന്നില്ല ഒന്നിനോടും താല്‍പര്യം ഇല്ലാത്ത അവസ്ഥയായിരുന്നു’ എന്നാണ് സനുഷ പറഞ്ഞത്.

അന്ന് ആ വെളിപ്പെടുത്തല്‍ നടത്തിയ ശേഷം ഏറ്റവും കൂടുതല്‍ കേട്ട ചോദ്യം പ്രണയ നൈരാശ്യമാണോ എന്നായിരുന്നുവെന്ന് സനുഷ പറയുന്നു. തുറന്ന് പറച്ചില്‍ നടത്തിയതിന് കാരണം ഇത്തരത്തിലുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്ക് അത് തിരിച്ചറിയാനുള്ള വഴി ഒരുക്കുക എന്നത് മാത്രമായിരുന്നു. മറ്റുള്ള മാതാപിതാക്കളെ പോലെയായിരുന്നില്ല തന്റെ അച്ഛനും അമ്മയും എന്നും അവര്‍ എല്ലാ സഹായവുമായി എന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും സനുഷ പറഞ്ഞു.

ബോഡി ഷെയ്മിങ് കമന്റുകള്‍ കാണുമ്പോള്‍ വളരെ അധികം ദേഷ്യം വരാറുണ്ട്. ‘പിസിഒഡി എന്ന അസുഖം വന്നത് കൊണ്ടാണ് എനിക്ക് തടി കൂടിയത്. പിന്നീട് ഞാന്‍ ശരീരത്തില്‍ ശ്രദ്ധിച്ചു. തടി കുറക്കാന്‍ തുടങ്ങി. ഓരോരുത്തരും പലവിധ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരാണ്. ചിലപ്പോള്‍ അവരുടെ ചുറ്റുപാടുകള്‍ പോലും അവരുടെ ശരീര ഘടനെ ബാധിക്കും. അതുകൊണ്ട് ബോഡി ഷെയ്മിങ് നടത്തുന്നവരോട് എനിക്ക് വെറുപ്പാണ്’ സനുഷ വ്യക്തമാക്കി.

Karma News Network

Recent Posts

ബിഗ് ബോസ് സീസൺ 6 കിരീടം ജിന്‍റോയ്ക്ക്, രണ്ടാം സ്ഥാനം അർജുന്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ടൈറ്റില്‍ വിജയിയായി ജിന്‍റോ. 50 ലക്ഷം രൂപയാണ് ജിന്‍റോയ്ക്ക് ലഭിക്കുന്നത്. അർജുനാണ് രണ്ടാം…

18 mins ago

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

8 hours ago

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

9 hours ago

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…

9 hours ago

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

10 hours ago

തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…

10 hours ago