ബോളിവുഡില്‍ നിരവധി ആരാധകരുള്ള പ്രിയ താരമാണ് സാറ അലി ഖാന്. കഴിഞ്ഞ ദിവസം താരം ജുഹുവിലെ ശനി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഇതിനു പിന്നാലെ മറ്റൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ക്ഷേത്രത്തിനു പുറത്തെ തെരുവില്‍ ഇരിക്കുന്നവര്‍ക്ക് മധുരം വിതരണം ചെയ്യുന്ന താരത്തിന്റെ വീഡിയോ ആണ് അത്.
ബ്ലോക് പാന്റും ഓറഞ്ച് ടോപ്പും അണിഞ്ഞ് പ്ലാസ്റ്റിക് കിറ്റും കയ്യില്‍ പിടിച്ച് മധുരപലഹാരത്തിന്റെ പാക്കറ്റ് വിതരണം ചെയ്യുന്ന സാറ അലി ഖാനെയാണ് വിഡിയോയില്‍ കാണുന്നത്. റോഡ് സൈഡില്‍ ഇരിക്കുന്നവര്‍ക്ക് പാക്കറ്റ് നല്‍കിയതിനു ശേഷം താരം കാറിന് അടുത്തേക്ക് നടന്നു പോകുന്നതും കാണാം. എന്തായാലും ആരാധകരുടെ മനം കവരുകയാണ് സാറയുടെ വിഡിയോ.
നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. വളരെ നല്ല പെരുമാറ്റമാണ് ഇതെന്നാണ് ആരാധകരുടെ കമന്റുകള്‍. താരം നല്ല മനസിന് ഉടമയാണെന്നും കമന്റ് ചെയ്യുന്നവരുണ്ട്. അടുത്തിയെയാണ് സാറ അലി ഖാന് നായികയായി എത്തിയ മര്‍ഡര്‍ മുബാരഖ്, എ വതന്‍ മേരെ വതന്‍ എന്നീ ചിത്രങ്ങള്‍ ആരാധകരിലേക്ക് എത്തിയത്.
അതേസമയം ഈ സീനൊക്കെ മലയാള സിനിമ പണ്ടേ വിട്ടതാണെന്നാണ് മലയാളികള്‍ സോഷ്യല്‍ മിഡിയയില്‍ കമന്റ് ചെയ്തത്. ജിസ് ജോയ് ചിത്രം മോഹന്‍കുമാര്‍ ഫാന്‍സിലെ ഒരു രംഗത്തോടാണ് മലയാളികള്‍ സംഭവത്തെ ഉപമിക്കുന്നത്. ചിത്രത്തില്‍ വിനയ് ഫോര്‍ട്ട് അവതരിപ്പിച്ച ആഘോഷ് മേനോന് എന്ന സെലിബ്രിറ്റി കഥാപാത്രം തെരുവോരത്ത് ഭക്ഷണം കൊടുക്കുന്ന രംഗം വലിയ ശ്രദ്ധ നേടിയിരുന്നു. വിഡിയോ എടുക്കുന്നവരോട് ആഘോഷ് മേനോനും ചിത്രത്തില്‍ കയര്‍ക്കുന്നുണ്ട്. സാറയെ ആഘോഷ് മേനോനുമായി ചേര്‍ത്തുവച്ചുള്ള ട്രോളുകളും പ്രചരിക്കുന്നുണ്ട്.
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…