social issues

ആര്‍എല്‍വി രാമകൃഷ്ണന്‍ കരയുന്നുണ്ട് ഇപ്പോഴും, അദ്ദേഹത്തിന്റെ സങ്കടങ്ങള്‍ കലാകേരളത്തിന് അപമാനമാണ്, ശാരദക്കുട്ടി പറയുന്നു

കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു.ഭരതനാട്യം അവതരിപ്പിക്കാന്‍ സംഗീത നാടക അക്കാദമി അവസരം നിഷേധിച്ചു എന്നും.ജാതീയമായി അക്കാദമി സെക്രട്ടറി തന്നെ അധിക്ഷേപിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി.ആര്‍.എല്‍.വി രാമകൃഷ്ണന്‍ ഇപ്പോഴും കരയുന്നുണ്ട്,ഡോ.ആര്‍എല്‍വി രാമകൃഷ്ണന് ന്യായമായ,നീതിയുക്തമായ ഒരു മറുപടിയും അംഗീകാരവും സംഗീത നാടകഅക്കാദമിയുടെ ഭാഗത്തു നിന്നുണ്ടായിരിക്കണമേയെന്ന ആഗ്രഹത്തോടെ താരലോകത്തു നിന്നിറങ്ങി വന്നതാണ് ഞാന്‍ എന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ശാരദക്കുട്ടി പറഞ്ഞു.

ശാരദകുട്ടിയുടെ കുറിപ്പ്,ഇന്‍സ്റ്റാഗ്രാമില്‍ പോയി സിനിമാക്കാരുടെയും പുതിയ പിള്ളേരുടെയും ഒക്കെ പേജുകള്‍ ഫോട്ടോകള്‍ കുസൃതികള്‍ ഒക്കെ കണ്ടിരുന്നാല്‍ നമുക്ക് ദുഃഖങ്ങളേയില്ലാത്ത മറ്റൊരു ലോകത്തേക്കു അല്‍പ സമയമെങ്കിലും താമസം മാറ്റാന്‍ കഴിയും.രണ്ടു ലോകത്തേയും വാസം സാധ്യമാക്കുകയാണ് ഞാന്‍.സുഖങ്ങളുടെ ആ ലോകവും അസുഖങ്ങളുടെ ഈ ലോകവും.അവിടെ ഒരു കാഴ്ചക്കാരിക്ക് ഉത്തരവാദിത്തങ്ങള്‍ കുറവുണ്ട് തെറി വിളികളില്ല. പ്രതികരിക്കൂ എന്ന ആക്രോശങ്ങളുമില്ല.ഡോ.RLV രാമകൃഷ്ണന് ന്യായമായ, നീതിയുക്തമായ ഒരു മറുപടിയും അംഗീകാരവും സംഗീത നാടകഅക്കാദമിയുടെ ഭാഗത്തു നിന്നുണ്ടായിരിക്കണമേയെന്ന ആഗ്രഹത്തോടെ താരലോകത്തു നിന്നിറങ്ങി വന്നതാണ് ഞാന്‍.ഇല്ല ഒന്നും സംഭവിച്ചിട്ടില്ല.എന്നാലും തിരുവനന്തപുരത്ത് നോഡല്‍ ഓഫീസറായ ഡോക്ടറുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത് ആശ്വാസമായി.ഡോ. RLV രാമകൃഷ്ണന്‍ കൃത്യമായും ഒരു മറുപടി അര്‍ഹിക്കുന്നു.അദ്ദേഹത്തിന്റെ സങ്കടങ്ങള്‍ കലാകേരളത്തിന് അപമാനമാണ്.എനിക്ക് വീണ്ടും ഈ വീടു വിട്ടു പോകാന്‍ തോന്നുന്നു.Dr.RLV രാമക്യഷ്ണന്‍ കരയുന്നുണ്ട് ഇപ്പോഴും.

Karma News Network

Recent Posts

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

11 mins ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

39 mins ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

1 hour ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

2 hours ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

11 hours ago