social issues

ലക്ഷണമൊത്ത പുരുഷനാണ് , പുരികക്കൊടിയും ചൊടിയും കൊള്ളാം തലയിലൊന്നുമില്ലെന്ന് പറയിപ്പിക്കരുത്, ദേവനെതിരെ എസ്. ശാരദക്കുട്ടി

നടൻ ദേവൻ ബിജെപിക്ക് സമാന്തരമായ ഒരു പാർട്ടി ഉണ്ടാക്കിയിരിക്കുന്നു എന്നതിൽ ഇപ്പോൾ ശ്രദ്ധേയനായ ആളാണ്‌. മോദിയെ സ്തുതിക്കും. ബിജെപിയെ എന്നിട്ട് തള്ളിയും പറയും. ബിജെപി അണികളിൽ പരമാവധി ആശയ കുഴപ്പം ഉണ്ടാക്കുക എന്ന തന്ത്രവും ഉള്ളതായി ബിജെപി നേതാക്കളും കരുതുന്നു. സ്വന്തം പാർട്ടിയിലേക്ക് ബിജെപിയിൽ നിന്നും ആളേ പിടിക്കാനാണ്‌ ദേവൻ ശ്രമിക്കുന്നത് എന്നും പറയുന്നു.

ഇപ്പോൾനടൻ ദേവനെതിരെ രൂക്ഷവിമർശനുമായി എഴുത്തുകാരി എസ് ശാരദക്കുട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചും, ബിജെപിയിൽ എന്തുകൊണ്ട് ചേർന്ന് പ്രവർത്തിച്ചില്ല എന്നതിനെ കുറിച്ചും ഒരു ചാനൽ പരിപാടിയിൽ തുറന്ന് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ശാരദക്കുട്ടി ദേവനെതിരെ വിമർശനം ഉന്നയിച്ചത്. തന്റെ കാഴ്ച്ചപ്പാടിൽ മോദി ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിന്റെ പോളിസികളിലും വികസന പ്രവർത്തനങ്ങളും തന്നെ അതിയായി ആകർഷിച്ചുവെന്നാണ് ദേവൻ പറഞ്ഞത്. നിങ്ങൾ സിനിമക്ക് ലക്ഷണമൊത്ത പുരുഷനാണ് പക്ഷേ, പുരികക്കൊടിയും ചൊടിയും കൊള്ളാം തലയിലവന്നൊരു വസ്തുവുമില്ല എന്ന് പറയിപ്പിക്കരുതെന്നാണ് ശാരദക്കുട്ടി പറയുന്നത്. സിനിമയിൽ കാണുന്ന നിങ്ങളെ ഇഷ്ടമുള്ളതു കൊണ്ടു പറയുന്നതാണെന്നും ശാരദക്കുട്ടി ഓർമ്മിപ്പിക്കുന്നു

എസ് ശാരദക്കുട്ടിയുടെ കുറിപ്പ്
സ്ക്രിപ്റ്റിന്റെ ഗുണം, സംവിധായകന്റെ കയ്യടക്കം, താരങ്ങൾക്കു മേലുള്ള നിയന്ത്രണം,അഭിനേതാവിന് ശരീരഭാവങ്ങളിലൂടെ മറ്റൊരാളായി പരിണമിക്കാനുള്ള അപാരമായശേഷി, ശബ്ദവിന്യാസത്തിലെ നിയന്ത്രണം ഇതെല്ലാം ചേർന്നു വന്നാലാണ് നല്ല ഒരു കഥാപാത്രമുണ്ടാവുക.ആരണ്യകം, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, വെള്ളം, തുടങ്ങി എത്രയോ ചിത്രങ്ങളിൽ ദേവനെന്ന നടൻ ഈ ചേരുവകളുടെ സംയോഗത്തിൽ നല്ല ചലച്ചിത്ര സാന്നിധ്യമായിരുന്നിട്ടുണ്ട്. നല്ല സൗന്ദര്യവും നല്ല ശബ്ദവുമുണ്ട്. ദേവന് കുറവുകളെന്തൊക്കെയുണ്ടെന്ന് നമ്മളാരും ഇന്നുവരെ ചികഞ്ഞു ചെന്നിട്ടില്ല.

ഒരു മാതിരി ബുദ്ധിയുള്ളവർക്കൊക്കെയറിയാം മികച്ച മാധ്യമ പ്രവർത്തകരുടെ മുന്നിൽ അഭിമുഖത്തിനു ചെന്നിരിക്കണമെങ്കിൽ പ്രാഥമികമായി എന്തൊക്കെ തയ്യാറെടുപ്പുകൾ വേണമെന്ന് . അവർ കയ്യിലുള്ള പാതാള കരണ്ടിയെടുത്ത് നിങ്ങളുടെ അണ്ണാക്കു വഴി താഴേക്കിറക്കി അങ്ങടിത്തട്ടിൽ കിടക്കുന്നവ വരെ എല്ലാം വലിച്ചു പുറത്തെടുക്കും.ബുദ്ധിയുടെ ഉപരിതലത്തിൽ പോലും കാര്യമായിട്ട് ഒന്നുമില്ലാത്ത ദേവൻ ഒന്നാലോചിച്ച് വേണമായിരുന്നു റിപ്പോർട്ടറിലെ എഡിറ്റേഴ്സിനു മുന്നിൽ ചെന്നിരിക്കാൻ .

ഇയർ ബഡ് ചെവിയിലിട്ടുരുട്ടുന്ന ലാഘവത്തോടെയും സുഖത്തോടെയുമാണ് നികേഷും ടീമും ദേവനെ തിരിച്ചു കൊണ്ടിരുന്നത്. പ്രിയപ്പെട്ട ദേവൻ.നിങ്ങൾ നല്ല സംവിധായകർക്കൊപ്പം അഭിനയിക്കു. സ്വന്തം വർത്തമാനം പറയാത്തിടത്തോളം നിങ്ങളെ മലയാളികൾ ഇഷ്ടപ്പെടും.’ലക്ഷം മാനുഷർ കൂടുമ്പോളതിൽ ലക്ഷണമുള്ളവരൊന്നോ രണ്ടോ ‘ എന്നല്ലേ . നിങ്ങൾ സിനിമക്ക് ലക്ഷണമൊത്ത പുരുഷനാണ് പക്ഷേ, പുരികക്കൊടിയും ചൊടിയും കൊള്ളാം തലയിലവന്നൊരു വസ്തുവുമില്ല എന്ന് പറയിപ്പിക്കരുത്. സിനിമയിൽ കാണുന്ന നിങ്ങളെ ഇഷ്ടമുള്ളതു കൊണ്ടു പറയുന്നതാണ് ,എസ് ശാരദക്കുട്ടി

Karma News Network

Recent Posts

സംവിധായകനും ഛായാ​ഗ്രാഹകനുമായ സം​ഗീത് ശിവൻ അന്തരിച്ചു

സംവിധായകനും ഛായാഗ്രാഹകനുമായ സം​ഗീത് ശിവൻ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ജീവിതാന്ത്യം. യോദ്ധ, ​ഗാന്ധർവ്വം അടക്കം ശ്രദ്ധേയമായ ചിത്രങ്ങളുടെ…

7 mins ago

ഉത്തരം എഴുതിയവർക്ക് മാത്രമാണ് മാർക്ക്, മാർക്ക് വാരിക്കോരി കൊടുത്തിട്ടില്ലെന്ന് മന്ത്രി

തിരുവനന്തപുരം : വിജയശതമാനം വർദ്ധിപ്പിക്കാൻ വാരിക്കോരി മാർക്ക് കൊടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പരീക്ഷ എഴുതിയതിന് തന്നെയാണ് മാർക്ക്…

18 mins ago

അബ്ദുൽ റഹീമിന്റെ മോചനം, അഭിഭാഷക ഫീസായി ആവശ്യപ്പെട്ട 1.66 കോടി രൂപ നൽകാൻ തയാറാണെന്ന് കുടുംബം

കോഴിക്കോട്∙ സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി അഭിഭാഷക ഫീസായ 1.66 കോടി രൂപ നൽകാൻ തയാറാണെന്ന്…

21 mins ago

അരുണാചൽ പ്രദേശിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തി

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ സുബൻസിരിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ബുധനാഴ്‌ച്ച പുലർച്ചെ 4:55നാണ് അനുഭവപ്പെട്ടത്.…

36 mins ago

നിറത്തിന്റെ പേരില്‍ ഇന്ത്യക്കാരെ അപമാനിക്കരുത്, ഈ രാജ്യവും ഞാനും സഹിക്കില്ല, പിത്രോദയോട് മോദി

വാറംഗല്‍ : ഇന്ത്യൻ പൗരൻമാരെ വംശീയമായി അധിക്ഷേപിച്ച ഓവർസീസ് കോൺഗ്രസ് നേതാവ് സാം പിത്രോദയുടെ പരാമർശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി.…

1 hour ago

മലയാളി, കർണ്ണാടകം, തമിഴ്നാട്, ആന്ധ്രക്കാർ ആഫ്രിക്കക്കാരേപോലെ

കർണ്ണാടകം, തമിഴ്നാട്, കേരളം ഉൾപ്പെടുന്ന പ്രദേശത്തേ ജനങ്ങൾ ആഫ്രിക്കക്കാരേ പോലെ എന്നു വിശേഷിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് സാം പിത്രോഡ…

1 hour ago