entertainment

മോനിഷക്ക് എങ്ങനെയാണ് ദേശീയ അവാർഡ് ലഭിച്ചത് – ശാരദക്കുട്ടി

അകാലത്തിൽ മരണപ്പെട്ടുപോയെങ്കിലും ഇന്നും മലയാളികൾക്ക് പ്രീയപ്പെട്ട നടിയാണ് മോനിഷ. മലയാളത്തിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു കാർ അപകടത്തിൽ മോനിഷ മരണപ്പെടുന്നത്.. 1986-ൽ തന്റെ ആദ്യ ചലച്ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടുമ്പോൾ 15 വയസ്സ് മാത്രമായിരുന്നു പ്രായം.എം.ടി വാസുദേവൻനായർ എഴുതി ഹരിഹരൻ സംവിധാനം ചെയ്ത നഖക്ഷതങ്ങൾ എന്ന സിനിമയിലെ ഗൗരി എന്ന കഥാപാത്രമാണ് മോനിഷയെ അവാർഡിന് അർഹയാക്കിയത്.

ഇപ്പോളിതാ മോനിഷയ്ക്ക് ദേശീയ അവാർഡ് കൊടുത്തതിനെ വിമർശിച്ച് ശാരദക്കുട്ടി രം​ഗത്തെത്തി. മോനിഷയ്ക്ക് എന്തിനാണ് അവാർഡ് കിട്ടിയതെന്ന് തനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ലെന്നും യാതൊരു ചലനങ്ങളുമില്ലാത്ത അത്തരത്തിൽ ഒരു മുഖം മലയാളത്തിൽ മറ്റൊരു നടിയിലും കണ്ടിട്ടില്ലെന്നും സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ ശാരദക്കുട്ടി പറയുന്നു.

യുഎഇയില്‍ 25000 കോടിയുടെ തട്ടിപ്പ്, പാലക്കാട് പ്രശാന്ത് മാങ്ങാട് പ്രമോദ് മാങ്ങാടും എവിടെ, കുരുക്ക് മുറുക്കി ദുബൈ പോലീസ്

കുറിപ്പിന്റെ പൂർണ്ണരൂപം..

മോനിഷ എന്ന നടിക്ക് എന്തിനാണ് മികച്ച നടിക്കുള്ള ദേശീയ അവാർഡ് കിട്ടിയതെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. ആരോടൊക്കെ ആയിരിക്കും അന്നവർ മത്സരിച്ചിരിക്കുക?ആരൊക്കെ ആയിരുന്നിരിക്കും ജൂറി അംഗങ്ങൾ? മലയാളത്തിൽ നിന്നുള്ള ജൂറി അംഗം ആരായിരുന്നിരിക്കും? നഖക്ഷതങ്ങൾ കാണുമ്പോഴൊക്കെ ഇതേ സംശയങ്ങൾ ആവർത്തിച്ച് തോന്നുകയാണ്. ഇങ്ങനെ യാതൊരു ചലനങ്ങളുമില്ലാത്ത ഒരു മുഖം മലയാളത്തിൽ മറ്റൊരു നടിയിലും ഞാൻ കണ്ടിട്ടില്ല. പിന്നീടും എല്ലാ സിനിമകളിലും ആ നിർജ്ജീവത അവർ പുലർത്തി.എന്റെ മാത്രം തോന്നലാകുമോ ഇത്?

എന്നാൽ ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ വിമർശിച്ച് നിരവധിപ്പേർ രം​ഗത്തെത്തി. മോനിഷ അഭിനയിച്ചത് പോലെ അധികം പേർക്കും അഭിനയിക്കാൻ കഴിയില്ലെന്നും. വളരെ കോൺട്രോൾഡ് ആയ അഭിനയം ആയിരുന്നു മോനിഷയുടേതെന്നും ചിലർ പറയുന്നു. മുഖപേശികൾ വിറപ്പിക്കുന്നതാണ് അഭിനയമെന്ന മാമൂൽ നിർവ്വചനത്തെ സ്മിത പാട്ടീലും ശബാന അസ്മിയുമൊക്കെ പൊളിച്ചെഴുതിയ ദശബ്ദമായിരുന്നു അത്… നഖക്ഷതങ്ങളിൽ മോനിഷ പുനഃസ്ഥാപനാതീതമായ (unreplaceable) വേഷപ്പകർച്ചയാണ് നടത്തിയതെന്നാണ് ഞാൻ കരുതുന്നത്.. ഒരു വേലക്കാരി പെൺകുട്ടിയുടെ സാന്നിധ്യത്തെ യാഥാതഥജീവിതത്തിലെന്ന പോലെ ഒരു അസാന്നിധ്യമായി (നിറഞ്ഞുനിൽക്കുമ്പോഴും നിലനിൽപ്പ് നിഷേധിക്കപ്പെടുന്ന അവസ്‌ഥ) അനുഭവിപ്പിക്കുവാൻ ആ നടിക്കു കഴിഞ്ഞു… അതു തന്നെയായിരിക്കണം ജൂറിയേയും ആകർഷിച്ചതെന്ന് മറ്റൊരു വ്യക്തി അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

Karma News Network

Recent Posts

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

9 mins ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

1 hour ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

1 hour ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

2 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

2 hours ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

2 hours ago