social issues

നിങ്ങൾ ഇങ്ങനെ തൂറിത്തോൽപ്പിക്കുന്നത് മുഖ്യമന്ത്രിയെയോ ആരോഗ്യ മന്ത്രിയെയോ ഇടതുപക്ഷത്തെയോ അല്ല,ശാരദക്കുട്ടി

നിരൂപകയും പരിഭാഷകയും സാംസ്ക്കാരിക നായികയുമായ എസ് ശാരദക്കുട്ടിയുടെ പുതിയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.യഥാർഥ പേര് മറച്ചുവച്ച്‌ വ്യാജ പേരിൽ കോവിഡ് ടെസ്റ്റ് നടത്തുകയും പിന്നീട് പോസിറ്റീവാണെന്നു മറച്ചുവെക്കുകയും ചെയ്ത പ്രവർത്തകനെതിരെയാണ് ശാരദക്കുട്ടി ഇപ്പോൾ രം​ഗത്ത് വന്നിരിക്കുന്നത്.മന:പൂർവ്വം രോഗവ്യാപനം നടത്തുന്നതിലെ രാഷ്ട്രീയലക്ഷ്യം എത്ര അധമവും നീചവും നിന്ദ്യവുമാണ്.എല്ലാ ആരോഗ്യ സംവിധാനങ്ങളേയും അട്ടിമറിക്കുന്ന ഈ മനോഭാവത്തെ ഭയക്കണമെന്ന് ശാരദക്കുട്ടി പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

വ്യാജ പേരിൽ കോവിഡ് ടെസ്റ്റ് നടത്തുക പോസിറ്റീവാണെന്നു മറച്ചുവെക്കുക.തോളിൽ കയ്യിട്ടും കെട്ടിപ്പിടിച്ചും ആൾക്കൂട്ട സമരങ്ങളിൽ ഇളകിയാട്ടം നടത്തുക.പ്രതിപക്ഷ പാർട്ടിയുടെ യുവ നേതാവ് 3000ത്തോളം പേരുമായി അടുത്ത സമ്പർക്കം പുലർത്തിയിരിക്കുന്നു എന്ന ഈ വാർത്ത വല്ലാതെ ഭയപ്പെടുത്തുന്നു.അടുത്ത അധികാര ഊഴം സ്വപ്നം കണ്ടിരിക്കുന്ന പാർട്ടിയുടെ യുവ നേതാവാണ്.ഭരണ സംവിധാനത്തിന്റെ ഭാഗമായ പ്രതിപക്ഷ പാർട്ടിയുടെ ഉത്തരവാദിത്തബോധത്തെ നമിക്കാതെ വയ്യ.

മന:പൂർവ്വം രോഗവ്യാപനം നടത്തുന്നതിലെ രാഷ്ട്രീയലക്ഷ്യം എത്ര അധമവും നീചവും നിന്ദ്യവുമാണ്.എല്ലാ ആരോഗ്യ സംവിധാനങ്ങളേയും അട്ടിമറിക്കുന്ന ഈ മനോഭാവത്തെ ഭയക്കണം.ഭരണകക്ഷിയോടുള്ള എതിർപ്പും വെറുപ്പും എതിർ കക്ഷിക്കുണ്ടാകുന്നതു മനസ്സിലാക്കാം.അധികാരക്കൊതിയും മനസ്സിലാക്കാം.പക്ഷേ നിങ്ങൾ ഇങ്ങനെ തൂറിത്തോൽപ്പിക്കുന്നത് മുഖ്യമന്ത്രിയെയോ ആരോഗ്യ മന്ത്രിയെയോ ഇടതുപക്ഷത്തെയോ അല്ല.കേരളത്തിലെ ജനതയെയാണ്.ഒരു രോഗത്തെ ഭയന്ന് മാസങ്ങളായി പൊതു ജീവിതവും തൊഴിലും വരുമാനവും വേണ്ടെന്നു വെച്ച് ഭയചകിതരായിരിക്കുന്ന ജന സമൂഹത്തെയാണ്.ഇത്ര ആത്മാഭിമാനവും അച്ചടക്കവും അന്തസ്സുമില്ലാത്ത രാഷ്ട്രീയ ശൈലി വിനാശകരമാണ്.

രാഷ്ട്രീയയുദ്ധത്തിൽ ആശയങ്ങൾക്കുള്ള പങ്കിനെക്കുറിച്ചറിയാത്തവരുടെ കയ്യിൽ കളിക്കാനുള്ള പാവ ജീവിതങ്ങളായി നമ്മൾ മാറിപ്പോകുന്നതോർത്ത് ഒരു വോട്ടറെന്ന നിലയിൽ ലജ്ജയും ആത്മനിന്ദയും തോന്നുന്നു.തല ഉയർത്താനാകാത്ത വിധം അപമാനിതയാകുന്നു.നിസ്സഹായതയുടെ പാരമ്യമെന്തെന്നു തിരിച്ചറിയുന്നു

Karma News Network

Recent Posts

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

25 mins ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

58 mins ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

1 hour ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

11 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

11 hours ago