entertainment

കുടുംബ വിളക്കിലെ വേദിക ശരണ്യ ആനന്ദ് വിവാ​ഹിതയായി, ചിത്രങ്ങൾ വൈറൽ

മലയാള സിനിമയിലെയും സീരിയലിലെയും ശ്രദ്ധേയതാരമാണ് ശരണ്യ ആനന്ദ്.നാലുവർഷമായി മലയാള സിനിമയിലുളള പത്തനംതിട്ട അടൂർ സ്വദേശിയായ ശരണ്യ ജനിച്ച് വളർന്നത് ഗുജറാത്തിലാണ്. നടി വിവാഹിതയായി. മനേഷ് രാജൻ നാരായണൻ ആണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്.കൊവിഡ് പ്രോട്ടോകോളുകൾ പാലിച്ചുകൊണ്ട് നടനാണ് ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളും ആണ് പങ്കെടുത്തത്.വിവാഹം നിശ്ചയിച്ച വിവരം ശരണ്യ ആണ് സോഷ്യൽ മീഡിയ വഴി അറിയിച്ചത്. അദ്ദേഹം ഹൃദയം കവർന്നുവെന്നും അദ്ദേഹത്തിൻ്റെ പേര് ഇനി തൻ്റെയൊപ്പംകാണും. തൻ്റെ തുടർന്നുള്ള ജീവിതത്തിലേക്ക് ഒരാളെ താൻ തെരഞ്ഞെടുത്തുവെന്നും എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ടാകണമെന്നും പറഞ്ഞു കൊണ്ടായിരുന്നു ശരണ്യ വിവാഹവിശേഷം പങ്കിട്ടത്. മാത്രമല്ല താരത്തിന്റെ പ്രീ വെഡ്ഡിങ് ഫോട്ടോകളും ഏറെ വൈറൽ ആയിരുന്നു.

2016ൽ ബിയോണ്ട് ദ ബോർഡേഴ്‌സ് എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.ചെറിയ കഥാപാത്രമായിരുന്നു എങ്കിലും ലാലേട്ടനോടൊപ്പം അരങ്ങേറ്റ ചിത്രത്തിൽ അഭിനയിക്കാൻ പറ്റി എന്നത് ഭാഗ്യമായി കാണുന്നുവെന്നും ശരണ്യ വ്യക്തമാക്കിയിരുന്നു.പിന്നീട് തനഹ,ലാഫിങ് അപ്പാർട്ട്‌മെന്റ് എന്നി ചിത്രങ്ങളിലെ നായികയായി.2014-2015 കാലത്ത് കേരളത്തിലെത്തിയ ശരണ്യ അച്ഛനും അമ്മയും അടങ്ങിയ കുടുംബത്തോടൊപ്പമാണ് ഇപ്പോൾ കൊച്ചിയിൽ താമസിക്കുന്നത്. ഇപ്പോൾ കുടുംബവിളക്കെന്ന ഹിറ്റ് പരമ്പരയിലാണ് താരം അഭിനയിക്കുന്നത്.വില്ലത്തി കഥാപാത്രമായാണെത്തുന്നത്.

ചാലക്കുടിയാണ് മനീഷിന്റെ സ്വദേശം.എന്നാൽ ജനിച്ച് വളർന്നത് നാഗ്പൂരിലാണെന്നും ശരണ്യ വ്യക്തമാക്കിയിരുന്നു.കുടുംബ ബിസിനസിന്റെ ഭാഗമായി അവിടെ പ്രവർത്തിക്കുകയാണ് അദ്ദേഹം.ഗുജറാത്തിലായിരുന്നു താൻ ജനിച്ചു വളർന്നതെന്നും പ്രണയവിവാഹമല്ല തന്റേതെന്നും ശരണ്യ ആനന്ദ് പറയുന്നു.നാഗ്പൂരിൽ ജനിച്ച് വളർന്ന മലയാളിപ്പയ്യനെ ജീവിതപങ്കാളിയാക്കിയതിന്റെ സന്തോഷത്തിൽ ആണ് ഇപ്പോൾ ശരണ്യ

Karma News Network

Recent Posts

പത്തനംതിട്ടയിൽ കനത്ത മഴയിൽ പള്ളി സെമിത്തേരിയുടെ ചുറ്റുമതിൽ തകർന്നു, മൃതദേഹം പെട്ടിയോടെ പുറത്ത്

കനത്ത മഴയ്ക്കിടെ പത്തനംതിട്ടയിൽ പളളി സെമിത്തേരിയുടെ ചുറ്റുമതിൽ തകർന്നു. കല്ലറ പൊളിഞ്ഞ്, മൃതദേഹം പെട്ടിയോടെ പുറത്തുവന്നു. പത്തനംതിട്ട പുറമറ്റം കവുങ്ങുംപ്രയാർ…

22 mins ago

ഓസ്ട്രേലിയൻ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ ഹമാസുകാരുടെ ആക്രമണം

ഓസ്ട്രേലിയയിൽ ഹമാസ് അനുകൂലികളുടെ ആക്രമണം. ആക്രമണം നടത്തിയത് ഒസ്ട്രേലിയൻ പ്രധാനമന്ത്രി അടക്കം പങ്കെടുത്ത ചടങ്ങിൽ ആയിരുന്നു. ഓസ്ട്രേലിയൻ നാഷണൽ പാർട്ടിയും…

25 mins ago

തിരുവനന്തപുരത്ത് എൽ.പി.ജി ടാങ്കർ ലോറി മറിഞ്ഞു

തിരുവനന്തപുരം: കനത്ത മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്ന് പാചകവാതകവുമായി (എൽ.പി.ജി) പോകുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു. ഡ്രൈവറായ നാമക്കൽ സ്വദേശി…

42 mins ago

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ. ഗുരുവായൂരപ്പന്റെ അടുത്ത് നിൽക്കുന്ന ആന എന്ന് പറയുമ്പോൾ തന്നെ…

56 mins ago

വോട്ടർമാരെ വശത്താക്കാൻ ഒഴുക്കിയത് കോടികൾ; ലഹരിവസ്തുക്കൾ ഉൾപ്പെടെ 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർമാരെ വശത്താക്കുന്നതിനായി കൊണ്ടുവന്ന 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. മദ്യവും മയക്കുമരുന്നും…

1 hour ago

പുച്ഛിച്ചവര്‍ക്ക് ഇതിലും നല്ല മറുപടിയില്ല, എംഎ യൂസഫലിയും മമ്മൂട്ടിയും സ്വന്തമാക്കിയ കാർ സ്വന്തമാക്കി ഷെയ്ൻ നിഗം

മെഗാ സ്റ്റാർ മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലിയും സ്വന്തമാക്കിയ കാർ സ്വപ്ര്യത്നത്തിലൂടെ വാങ്ങി യുവതാരം ഷെയ്ൻ നി​ഗം.…

2 hours ago