entertainment

വിവാഹ ശേഷം കാറില്‍ കയറിയപ്പോള്‍ കരയാഞ്ഞത് അതുകൊണ്ട്, ശരണ്യ മോഹന്‍ പറയുന്നു

തെന്നിന്ത്യയുടെ പ്രിയതാരമായി മാറിയ നടിയാണ് ശരണ്യ മോഹന്‍. ചുരുങ്ങിയ സമയം കൊണ്ട് ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ച താരം വിവാഹത്തോടെ അഭിനയ രംഗത്ത് നിന്നും ഇടവേള എടുക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ശരണ്യ. ഡോ. അരവിന്ദ് കൃഷ്ണനാണ് നടിയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് അന്നുപൂര്‍ണ്ണ അനന്തപദ്മനാഭന്‍ എന്നിങ്ങനെ രണ്ട് മക്കളുണ്ട്.

ഇപ്പോള്‍ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം തുറന്ന് പറഞ്ഞിരിക്കുകയാണ് ശരണ്യ. സ്വാസിക വിജയ് അവതാരകയായി എത്തുന്ന റെഡ്കാര്‍പ്പറ്റില്‍ അതിഥിയായി എത്തിയപ്പോഴാണ് ശരണ്യയും അരവിന്ദും മനസ് തുറന്നത്. നാട്ട് നടപ്പ് അനുസരിച്ച് താലികെട്ടി ഭര്‍ത്താവിനൊപ്പം പോകുമ്പോള്‍ പെണ്‍കുട്ടികള്‍ അച്ഛനെയും അമ്മയെയും കൂടപ്പിറപ്പുകളെയും എല്ലാം കെട്ടിപ്പിടിച്ച് കരയുന്നതും ഒരു ആചാരം പോലെ തന്നെയാണെന്നും എന്നാല്‍ തന്റെ കല്യാണത്തിന് ആ ഒരു കരച്ചില്‍ താന്‍ മറന്ന് പോയതെന്നും ശരണ്യ മോഹന്‍ പറയുന്നു.

വീഡിയോയില്‍ അനിയത്തിയും അച്ഛനും ഒക്കെ കരയുമ്പോള്‍ ശരണ്യ വളരെ സന്തോഷത്തോടെ റ്റാറ്റ പറഞ്ഞ് പോകുകയായിരുന്നു. അതെന്താ കരയാതിരുന്നത് എന്ന് സ്വാസിക ചോദിച്ചപ്പോള്‍…. സത്യത്തില്‍ കാറില്‍ കയറിയപ്പോഴാണ് കരഞ്ഞില്ലല്ലോ എന്ന് ഓര്‍ത്തത് എന്നായിരുന്നു ശരണ്യയുടെ പ്രതികരണം. പിന്നെ നാലാം കല്യാണത്തിന് സ്വന്തം വീട്ടിലേക്ക് തന്നെ തിരിച്ചുവരുമല്ലോ എന്ന സന്തോഷവും ഉണ്ടായിരുന്നുവെന്നാണ് ശരണ്യ പറഞ്ഞത്.

കണ്ടു… പരിചയപ്പെട്ടു.. വിവാഹത്തിലെത്തി. വിവാഹ ശേഷമാണ് പ്രണയിച്ചത്. കെമിസ്ട്രി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് ശരണ്യയെ കാണുന്നത്. ചിത്രത്തിന്റെ എഡിറ്റര്‍ അരവിന്ദിന്റെ സുഹൃത്ത് ആയിരുന്നു. കല്യാണം കഴിക്കാം എന്ന പ്രപ്പോസ് മുന്നോട്ട് വെച്ചത് താന്‍ തന്നെയാണ്. പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു.- അരവിന്ദ് പറഞ്ഞു.

സിനിമയെ അത്ര ഗൗരവമായിട്ടൊന്നും കണ്ടിരുന്നില്ല. ചെറുപ്പം മുതല്‍ ലൊക്കേഷനില്‍ തന്നെ. അതുകൊണ്ട് അത്ര പക്വത മാത്രമെ ഉണ്ടായിരുന്നുള്ളൂ. വെണ്ണിലാ കബടി കുഴു എന്ന ചിത്രമൊക്കെ കഴിഞ്ഞപ്പോഴാണ് ഇനി സിനിമയേയും അഭിനയത്തേയും സീരിയസ് ആയി എടുക്കാം എന്ന് കരുതിയത്. പക്ഷെ അപ്പോഴേക്കും വിവാഹം കഴിഞ്ഞു. കല്യാണത്തിന് അരവിന്ദും കുടുംബവും പ്രതീക്ഷിച്ചത് ഒരു 300 പേരെയാണ്. പക്ഷെ വന്നത് 3000 പേരായിരുന്നു. തമിഴ് നടന്‍ വിജയ് കല്യാണത്തിന് വരും എന്ന ഗോസിപ്പ് ആരോ പരത്തിയത് കാരണം ആളുകള്‍ കൂടുകയായിരുന്നു. വിജയിയേയും ധനുഷിനേയും എല്ലാം കല്യാണത്തിന് വിളിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് എത്തപ്പെടാന്‍ സാധിച്ചില്ല.-ശരണ്യ പറഞ്ഞു.

Karma News Network

Recent Posts

അലങ്കാരത്തിന് കാറിന്റെ ഡാഷ് ബോർഡിൽ തലയോട്ടികൾ, നമ്പര്‍ പ്ലേറ്റിന് പകരം അഘോരി നാഗസാധു എന്ന ബോര്‍ഡ്, പിഴയിട്ട് പോലീസ്

ചെന്നൈ : ആളുകളിൽ പരിഭ്രാന്തി പരത്തി കാറിന്റെ ഡാഷ് ബോര്‍ഡില്‍ തലയോട്ടികള്‍ നിരത്തിവെച്ച അഘോരി സന്ന്യാസിക്ക് പിഴയിട്ട് പോലീസ്. ട്രാഫിക്…

3 mins ago

ബംഗാള്‍ ട്രെയിൻ അപകടത്തിൽ മരണം 15 ആയി, 60ഓളം പേര്‍ക്ക് പരിക്ക്

പശ്ചിമ ബംഗാളിലുണ്ടായ ട്രെയിൻ അപകടത്തില്‍ 15 പേര്‍ മരിച്ചു. അറുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. കാഞ്ചൻജംഗ…

25 mins ago

ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ തീപിടിത്തം

കൊച്ചി: ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ തീപിടിത്തം. രാവിലെ പന്തീരടി പൂജയ്‌ക്ക് മുൻപായി 6.45-നാണ് തീപിടിത്തമുണ്ടായത്. പന്തീരടി പൂജ നടക്കുന്നതിനാൽ…

27 mins ago

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് വിവാദം, കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കണം- യൂത്ത് കോണ്‍ഗ്രസ്

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്.…

52 mins ago

മഹേഷ് കുഞ്ഞുമോനെ വീട്ടിലെത്തി സന്ദർശിച്ച് ദിലീപ്

മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോനെ സന്ദർശിച്ച് നടൻ ദിലീപ്. കോലഞ്ചേരിയിലെ മഹേഷിന്റെ വീട്ടിലെത്തിയായിരുന്നു സുഖ വിവരങ്ങൾ ദിലീപ് തിരക്കിയത്. കൈനിറയെ…

1 hour ago

മകള്‍ക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ പിതാവിന് ഭാര്യവീട്ടുകാരില്‍ നിന്ന് ക്രൂരമര്‍ദനം

പെരുന്നാൾ ​ദിനത്തിൽ മകള്‍ക്ക് സമ്മാനവുമായി എത്തിയ പിതാവിന് ഭാര്യവീട്ടുകാരില്‍ നിന്ന് ക്രൂരമര്‍ദനം. യുവാവിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തൃശ്ശൂർ ചേലക്കോട്…

2 hours ago