entertainment

പ്രസവം കഴിഞ്ഞ് ശരീരത്തിന്റെ ഭംഗി നഷ്ടമാകുമെന്ന് കരുതി കുഞ്ഞിനെ മുലയൂട്ടാതെ ഇരിക്കരുത്- ശരണ്യ മോഹൻ

ഒരു കാലത്ത് മലയാളത്തിലും തമിഴിലും സാന്നിധ്യമറിയിച്ച യുവനായികയാണ് ശരണ്യാ മോഹൻ. വിവാഹ ശേഷം സിനിമാരംഗത്ത് നിന്ന് വിട്ടുനിന്ന ശരണ്യ നൃത്തരംഗത്ത് സജീവമായിരുന്നു. 2015 സെപ്തംബറിലാണ് തിരുവനന്തപുരം സ്വദേശി ഡോ. അരവിന്ദ് കൃഷ്ണയും ശരണ്യ മോഹനും വിവാഹിതരായത്. വിവാഹത്തോടെ അഭിനയം നിർത്തിയ താരം വിശേഷങ്ങശളുമായി സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്താറുണ്ട്.മക്കൾക്കും കുടുംബത്തിനുമൊപ്പമായി കൂടുതൽ സമയം മാറ്റിവെക്കാൻ തീരുമാനിച്ചതോടെ അഭിനയത്തിൽ നിന്നും മാറിനിൽക്കുകയായിരുന്നു.

ഇപ്പോളിതാ പ്രസവത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം, വാക്കുകൾ, പ്രസവം കഴിഞ്ഞപ്പോൾ 58 കിലോ ആയിരുന്നു ശരീരഭാരം. പ്രസവം കഴിഞ്ഞ് ശരീരത്തിന്റെ ഭംഗി നഷ്ടമാകുമെന്ന് കരുതി കുഞ്ഞിനെ മുലയൂട്ടാതെ ഇരിക്കരുത്. മൂത്ത കുട്ടിയ്ക്ക് രണ്ട് വയസ് വരെ പാൽ കൊടുത്തിരുന്നു. അതിന് ശേഷം മുൻപത്തെ പോലെ ലൈറ്റായി ഭക്ഷണം കഴിക്കാൻ തുടങ്ങി. ഡാൻസ് പ്രാക്ടീസും ഭക്ഷണ നിയന്ത്രണവും യോഗയുമൊക്കെ തുടങ്ങിയപ്പോൾ ശരീരഭാരം കുറയാൻ തുടങ്ങി. രണ്ടാമത് ഗർഭിണിയായപ്പോഴും ഇഷ്ടമുള്ള ഭക്ഷണം കഴിക്കുമായിരുന്നു. പക്ഷേ കുറഞ്ഞ അളവിൽ മാത്രമായിരിക്കും.

ചില ഭക്ഷണങ്ങൾക്ക് പകരം ആരോഗ്യകരമായത് കഴിക്കുന്നത് പതിവാക്കി. പ്രസവത്തിന്റെ തലേന്ന് വരെ കുട്ടികളെ ഡാൻസ് പഠിപ്പിച്ചിരുന്നു. സ്റ്റെപ്പുകളൊക്കെ കാണിച്ച് കൊടുത്ത് അവരെ കൊണ്ടത് പോലെ ചെയ്യിപ്പിക്കുയേ വഴിയുള്ളു. സുഖപ്രസവമാകുമെന്ന് കരുതി കുനിഞ്ഞ് മുറ്റം തൂക്കുകയും തറ തുടയ്ക്കുകയുമൊക്കെ ചെയ്തിരുന്നു. ന്നെിട്ടും സിസേറിയനായി. അത് കൊണ്ട് ആദ്യത്തെ ആറ് മാസം ഒന്നും വ്യായമം ചെയ്തില്ല. കുഞ്ഞിന് മുലയൂട്ടുന്നത് കൊണ്ട് നന്നായി ഭക്ഷണവും കഴിച്ചു. സോഷ്യൽ മീഡിയയിൽ ഫോട്ടോസ് ഇടാൻ തുടങ്ങിയതോടെ എല്ലാവരും വണ്ണം കൂടി പ്രായമായി എന്നൊക്കെ പറയാൻ തുടങ്ങി. ആ കുത്തുവാക്കുകളൊന്നും ഞാൻ കാര്യമായി എടുത്തില്ല. മക്കളുടെ കാര്യങ്ങളിൽ ചില സമയങ്ങളിൽ ഞാൻ സ്ട്രിക്ട് ആകാറുണ്ട്. ഓൺലൈൻ ക്ലാസിനല്ലാതെ എല്ലാ സമയവും ഫോൺ കൈയിൽ കൊടുക്കാറില്ല. അതുപോലെ ടിവി കാണിച്ചും ഫോൺ കൈയിൽ കൊടുത്തും ഭക്ഷണം കഴിപ്പിക്കാറില്ല. എന്നാൽ എല്ലാ കാര്യത്തിലും നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാറില്ല. ആവശ്യത്തിന് സ്വാതന്ത്ര്യവും അനുവദിക്കണം.

Karma News Network

Recent Posts

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

6 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

7 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

8 hours ago

കനത്ത മഴ, മൂന്നാറിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു, വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം

മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്‍റെ…

8 hours ago

വയനാട്ടിൽ കുഴിബോംബ് ,സ്ഫോടക വസ്തു കണ്ടെത്തിയത് മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ

വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…

9 hours ago

കൊടിക്കുന്നിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ ഇൻഡിയ സഖ്യത്തിൽ അതൃപ്തി, ഏകപക്ഷീയ തീരുമെന്ന് തൃണമൂൽ

ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…

9 hours ago