entertainment

ശരണ്യ മരിച്ചിട്ട് രണ്ട് വർഷം പിന്നിട്ടു, കാലത്തിനു മായ്ക്കാൻ ആകാത്ത മുറിവുണ്ടെന്ന് മനസിലാക്കുന്നു- ശരണ്യയുടെ അമ്മ

കാൻസർ ബാധിതയായി ചികിത്സയിൽ കഴിയവെയാണ് സീരിയലുകളിലൂടേയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ നടി ശരണ്യ ശശി അന്തരിച്ചത് ആ​ഗസ്റ്റ് പത്തിനായിരുന്നു എല്ലാവരുടെ പ്രതീക്ഷകളേയും ഇല്ലാതാക്കി ശരണ്യ ഈ ലോകത്തോട് വിട പറഞ്ഞത്. തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ശരണ്യയ്ക്ക് എപ്പോഴും തുണയായി ഉണ്ടായിരുന്നത് അമ്മയാണ്. ഇപ്പോൾ ശരണ്യയുടെ രണ്ടാം വാർഷികത്തിൽ മകളുടെ ഓർമകൾ പങ്കുവെച്ച്‌ എത്തിയിരിക്കുകയാണ് ശരണ്യയുടെ അമ്മ.

കാലത്തിനു മായ്ക്കാൻ ആകാത്ത മുറിവുകൾ ഉണ്ടെന്നല്ലേ പറയുക. എന്നാൽ കാലത്തിനു മായ്ക്കാൻ ആകാത്ത മുറിവും ഉണ്ടെന്ന് ഞാൻ മനസിലാക്കികൊണ്ടിരിക്കുന്നു. അവൾ മരിച്ചിട്ട് രണ്ടുവർഷം കഴിഞ്ഞിരിക്കുന്നു. ആ വേദന അനുഭവിക്കാൻ വേണ്ടി മാത്രമുള്ളതാണ് ഇപ്പോൾ എന്റെ ജീവിതം. എന്ന് എന്റെ ആ വേദനകൾ ഇല്ലാതെ ആകുന്നോ, അന്ന് ഞാനും ഇല്ലാതെയാകും. ഒപ്പം അവൾ ഒരുപാട് ആഗ്രഹത്തോടെ തുടങ്ങിയ അവളുടെ ഈ ചാനലും.

ഇടക്കൊക്കെ പഴയകാലം ഒന്ന് തിരിച്ചുകിട്ടിയിരുന്നുവെങ്കിലെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. അവൾ പിച്ചവച്ചു നടന്നകാലവും സ്‌കൂളിൽ പഠിക്കാൻ പോയ കാലവും, ചിത്രശലഭത്തെപ്പോലെ അവൾ പാറിപ്പറന്ന കാലവും ഒക്കെ ഒന്നുകൂടി കിട്ടിയിരുന്നുവെങ്കിൽ എന്ന് ചിന്തിക്കും. എങ്കിൽ അവളെ ഒന്നുകൂടി എനിക്ക് സ്നേഹിച്ചു, സംരക്ഷിച്ചു കൂടെ നിൽക്കാമായിരുന്നുവല്ലോ എന്ന്. അവളെ വഴക്ക് പറഞ്ഞതൊക്കെ ഓർക്കാകുമ്പോൾ എനിക്കിപ്പോൾ ഭയങ്കര ദുഖം തോന്നാറുണ്ട്.

അവളുടെ ചില വാക്കുകൾ കേൾക്കുമ്പോൾ എനിക്ക് ഒരുപാട് ദുഃഖം തോന്നിയിട്ടുണ്ട്. അതിന് ഞാൻ അവളെ വഴക്ക് പറഞ്ഞിട്ടുണ്ട്. സ്നേഹസീമയിൽ വച്ചിട്ട് ആകാശത്തുനോക്കി അവൾ പറയുമായിരുന്നു, ഈ നക്ഷത്രങ്ങളൊക്കെ മരിച്ചുപോയ നല്ല ജന്മങ്ങൾ അല്ലേ അമ്മേ എന്ന്. ഞാനും മരിച്ചുപോകുമ്പോൾ അവിടെ ഒരു നക്ഷത്രമായി അമ്മയെ നോക്കുമെന്നൊക്കെ അവൾ പറയുന്നത് കേൾക്കുമ്പോൾ ഞാൻ വഴക്ക് പറഞ്ഞിട്ടുണ്ട്. അപ്പോൾ ചിരിച്ചിട്ട് അവൾ തമാശയാണ് എന്ന് പറയും.

ഫിസിയോ ചെയ്യുമ്പോഴും ഒക്കെ അവൾ കുസൃതി കാണിക്കുമ്പോൾ ഞാൻ വഴക്ക് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ എനിക്ക് സങ്കടമാണ്. അവളുടെ ആത്മാവിനോട് ഞാൻ അതൊക്കെ പറഞ്ഞുകൊണ്ട് മാപ്പ് ചോദിക്കും, ഒപ്പം നന്ദിയും പറയും . ലോകത്തിൽ മറ്റാര് അവളെ എന്ത് പറഞ്ഞാലും അവൾക്ക് പ്രശ്നം ഉണ്ടായിരുന്നില്ല. എന്നാൽ ഞാൻ അവളെ വഴക്ക് പറഞ്ഞാൽ അപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകും. എന്റെ മോളെ ഞാൻ വഴക്ക് പറഞ്ഞതൊക്കെ ഓർക്കുമ്പോൾ സങ്കടമാണ്.

പറയാൻ വാക്കുകൾ കിട്ടുന്നില്ല. മരണം ഒരു രക്ഷപെടൽ ആണെന്ന് ചിലർ പറയും. അവൾ രക്ഷപെട്ട ദിവസത്തിന്റെ ഓർമ്മയ്ക്കാണ് ഈ വീഡിയോ. ഓർമ്മദിവസം എന്ന് പറയുമ്പോൾ പണ്ടൊക്കെ നമുക്ക് പായസം ഒക്കെ കിട്ടുമായിരുന്നു. ഈ മരണം രക്ഷപെടൽ ആയതുകൊണ്ടാകാം ആളുകൾ പായസം വയ്ക്കുന്നതും. ജീവിക്കാൻ ഉള്ള തത്രപ്പാടിനിടയിൽ, അവൾ സ്വയം ജീവിക്കാൻ മറന്നൊരു കുഞ്ഞാണ്. അവളുടെ സ്‌ട്രെസും ഈ രോഗത്തിന് കാരണമായിട്ടുണ്ട്.

ജീവിതം രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിന്റെ ഇടയിൽ അവൾക്ക് സ്വന്തം ജീവിതമാണ് നഷ്ടമായത്. എല്ലാ വേദനകളിൽ നിന്നും അവൾ രക്ഷപെട്ട ദിവസമാണ് ഓഗസ്റ്റ് 9. അവളുടെ ഓർമ്മദിവസമായ ഇന്ന് മുതുകാടിന്റെ അവിടെയുള്ള മുന്നൂറ് കുട്ടികളുണ്ട്. അവർക്കുള്ള അന്നദാനം ആണ് ഇന്ന് നമ്മൾ ചെയ്യുന്നത്. ഞാനും അവളുടെ സഹോദരങ്ങളും ഒഴികെ അവളുടെ മരണദിനം ഓർക്കുന്നത് സീമയാണ്. അവളുടെ ഏറ്റവും വലിയ സ്വപ്നം ആയിരുന്നു അനുജത്തിക്ക് ജോലി. അവൾക്ക് റെയിൽവേയിൽ ജോലിയായി എന്റെ മോളുടെ അനുഗ്രഹമായി അതിനെ ഞാൻ കാണുന്നു.

2012ലാണ് ബ്രെയിൻ ട്യൂമർ ആദ്യം തിരിച്ചറിയുന്നത്. പിന്നീട് പതിനൊന്നിലധികം തവണ ശസ്ത്രക്രിയയ്ക്ക് വിധേയയായ ശരണ്യ ആത്മവിശ്വാസം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നിരുന്നു. ഇതിനിടയിൽ കൊവിഡ് കൂടി വന്നതോടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു പത്ത് വർഷത്തോളം അർബുദത്തിന് ചികിത്സയിലായിരുന്നു ശരണ്യ. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ശരണ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നിരവധിത്തവണ അർബുദത്തെ തോൽപ്പിച്ച ശരണ്യയുടെ ജീവിതം മറ്റുള്ളവർക്കൊരു മാതൃക തന്നെയായിരുന്നു.

കണ്ണൂർ പഴയങ്ങാടി സ്വദേശിനിയായ ശരണ്യ ശശി ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സൂര്യോദയം എന്ന ദൂരദർശൻ സീരിയയിലൂടെയാണ് അഭിനയത്തിന് തുടക്കമിടുന്നത്. കൂട്ടുകാരി, അവകാശികൾ, ഹരിചന്ദനം, ഭാമിനി തോൽക്കാറില്ല, മാലാഖമാർ, കറുത്തമുത്ത്, രഹസ്യം തുടങ്ങിയ സീരിയലുകളിലൊക്കെ അഭിനയിച്ചു.സീരിയലുകൾക്ക് പുറമേ ചാക്കോ രണ്ടാമൻ, തലപ്പാവ്, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സീരിയലുകളിൽ അഭിനയിച്ചു. കണ്ണൂരിലെ ജവഹർലാൽ നവോദയ വിദ്യാലയത്തിലായിരുന്നു ശരണ്യയുടെ സ്കൂൾ പഠനം. കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ നിന്നും ലിറ്ററേച്ചറിൽ ബിരുദവും നേടിയിട്ടുണ്ട്.

Karma News Network

Recent Posts

ലോകകേരള സഭ, പണക്കാർക്കും നിർധനർക്കും 2തരം വിഭവങ്ങൾ വിളമ്പി

ലോക കേരള സഭയില്‍ പന്തിയിൽ പക്ഷാഭേദം കാണിച്ചെന്ന് ആരോപണം. പണക്കാർക്കും നിർധനർക്കും 2തരം വിഭവങ്ങൾ വിളമ്പി. പ്രതിനിധികള്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍…

3 mins ago

കാശ്മീർ ഭീകരന്മാരേ ഉന്മൂലനം ചെയ്യാൻ അജിത് ഡോവലിനു നിർദ്ദേശം നല്കി

നൂതന മാർഗങ്ങളിലൂടെ ഭീകരരെ അടിച്ചമർത്താൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ജമ്മു കശ്മീർ സുരക്ഷാ സാഹചര്യത്തെക്കുറിച്ച് ഞായറാഴ്ച ചേർന്ന ഉന്നതതല അവലോകന യോഗത്തിൽ…

19 mins ago

കുവൈത്ത് ദുരന്തം, മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് ധനസഹായം കൈമാറി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്

ലക്നൗ: കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്കും റിയാസി ഭീകരാക്രമണത്തിൽ പരിക്കേറ്റവർക്കും ധനസഹായം കൈമാറി യോ​ഗി ആദിത്യനാഥ്. അഞ്ച് ലക്ഷം രൂപ…

34 mins ago

വെള്ളാപ്പള്ളി നടേശൻ,59 കേസുകളിൽ അകത്താകും, ഈ മാരണം ഇല്ലാതാകും

വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി സമൂഹത്തിന് ബാധ്യത എന്ന് . എസ് എൻട്രസ്റ്റിന്റെ സ്വത്തുക്കൾ വിറ്റുതുലച്ച് ആസ്ഥാനമന്ദിരംവരെ ജപ്തിയിലാക്കിയെന്ന് എസ്എൻടിപി സംരക്ഷണസമിതി.…

1 hour ago

ഇന്ത്യൻ ജ്വല്ലറി അമേരിക്കയിൽ കൊള്ള ചെയ്തു, വൈറൽ വീഡിയോ,3 മിനുട്ടിൽ കിലോകണക്കിനു സ്വർണ്ണവുമായി 20 കവർച്ചക്കാർ കടന്നു

അമേരിക്കയിലെ ഇന്ത്യൻ ജ്വല്ലറി കൊള്ളയടിച്ച് കിലോ കണക്കിനു സ്വർണ്ണവും ഡയമണ്ടും രത്നങ്ങലും കൊണ്ടുപോയി. ഒറ്റ ഗാർഡ് മാത്രം ഉണ്ടായിരുന്ന ജ്വല്ലറിയിൽ…

1 hour ago

ഓൺലൈനിൽ ഓർഡർ ചെയ്ത ഐസ്‌ക്രീമിൽ പഴുതാ, ഞെട്ടൽ

നോയിഡ: ഓൺലൈൻ വഴി ഓർഡർചെയ്ത ഐസ്ക്രീമിൽ മനുഷ്യന്റെ വിരൽ ലഭിച്ച സംഭവത്തിന് പിന്നാലെ വീണ്ടും ഞെട്ടിക്കുന്ന വാർത്ത പുറത്തു വരുന്നു.…

2 hours ago