entertainment

ഭക്ഷണം പോലും ഇറക്കാൻ പറ്റാതെ ചേച്ചി കിടപ്പിലായി, നാലഞ്ച് പേർ ചേർന്ന് സ്ട്രച്ചറിൽ കിടത്തിയാണ് ആംബുലൻസിലേക്ക് കയറ്റിയത്.

അർബുദ രോഗത്തെ തുടർന്ന് അകാലത്തിൽ പൊലിഞ്ഞ നടി ശരണ്യ ശശി ആരാധകർക്ക് തീരാ നൊമ്പരമാണ്. വർഷങ്ങൾ നീണ്ട ചികിത്സ, ഇതിനിടെ നിരവധി സർജറി, ഇതിനൊക്കെ അവസാനമാണ് ശരണ്യ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയാകുന്നത്. ശരണ്യയെ പോലെ തന്നെ നടിയുടെ അമ്മ ഗീതയും പ്രേക്ഷകർക്ക് സുപരിചിതയാണ്.

ശോണിമയും ശരൺജിത്തും സീമ ജി നായരും ശരണ്യയുടെ അവസാന നാളുകളെ പറ്റി പറഞ്ഞ വാക്കുകൾ വായനക്കാരിൽ വിങ്ങലായി ബാക്കിയാക്കുകയാണ്. പതിവായി രോഗം വരുന്നതോടെ വിദഗ്ധ അഭിപ്രായം തേടി. അങ്ങനെ 2015ലാണ് ഈ അസുഖം ശരീരത്തിൻ്റെ ഏതെങ്കിലും ഭാഗത്തു വരുന്ന കാൻസർ ആ ഭാഗത്തു വളരാതെ തലച്ചോറിൽ വളരുന്ന അവസ്ഥയായ മെറ്റാസ്റ്റാറ്റിക് കാർസിനോമ ആണെന്ന് സ്ഥിരീകരിച്ചത്.

ഒരേ ഭാഗത്തു തന്നെ പലതവണ ശസ്ത്രക്രിയ നടത്തിയതോടെ തലയോട്ടിയിലെ മുറിവ് കൂട്ടിച്ചേർക്കാനായി മെഷ് പിടിപ്പിക്കേണ്ടി വന്നിരുന്നു. ആദ്യം രോഗം വന്നിരുന്നത് പതിനേഴും പതിനെട്ടും മാസത്തെ ഇടവേളയിലാണ്. എന്നാൽ 2018ലെ ശസ്ത്രക്രിയയ്ക്ക് ശേഷം എട്ടു മാസത്തിനുള്ളിൽ വീണ്ടും ക്യാൻസർ കണ്ടെത്തി. അപ്പോഴേക്കും സമ്പാദ്യമെല്ലാം തീർന്ന് കടവും കടത്തിനു മേൽ കടവുമായി ചികിത്സ വഴിമുട്ടിയിരുന്നു. അങ്ങനെയാണ് സഹായം അഭ്യർഥിച്ച് വിഡിയോ പോസ്റ്റ് ചെയ്തത്. ഇതോടെ പലയിടത്തു നിന്നും സുമനസ്സുകളുടെ സഹായമെത്തിയതോടെയായിരുന്നു എട്ടാമത്തെ ശസ്ത്രക്രിയ നടന്നത്.

കോതമംഗലം പീസ് വാലിയിൽ ഫിസിയോതെറാപി തുടങ്ങി. 2020 ഒക്ടോബർ 24ന് പുതിയ വീട്ടിലേക്കു ശരണ്യ വലതുകാൽ വച്ചു കയറിയെന്നും സീമ ഓർക്കുന്നു. സ്നേഹത്തോടെ കൂടെ നിന്ന എന്നോടുള്ള ഇഷ്ടം ചേർത്താണ് അവൾ വീടിന് പേരിട്ടത്, ‘സ്നേഹസീമ’. ആ വീട്ടിൽ ശരണ്യയ്ക്കായി ഒരുപാട് സൗകര്യങ്ങൾ ഒരുക്കിയിരുന്നു. പിടിച്ചു നടക്കാനും വ്യായാമം ചെയ്യാനും ഹാൻഡ് റെയിൽസും, അടിയന്തര ഘട്ടം വന്നാൽ വീൽചെയറിൽ കടക്കാവുന്ന തരത്തിൽ ബാത്റൂമിൻ്റെ വാതിലിനു വീതി കൂട്ടിയതും അടക്കം ഒരുപാട് സൗകര്യങ്ങൾ. എന്നാൽ ശരണ്യയ്ക്ക് അവിടെ അധികനാൾ കഴിയാനായില്ല എന്നതായിരുന്നു വിധി.

എട്ടാമത്തെ സർജറിക്കു ശേഷം വീട്ടിലെത്തിയ ശരണ്യ വളരെ അവശയായിരുന്നു. വീട്ടിൽ ഫിസിയോ തെറാപി ചെയ്യുന്നതിനിടെ ഒരു ദിവസം വല്ലാത്ത നടുവേദന തോന്നുന്നെന്നു പറഞ്ഞു. പിറ്റേന്ന് വേദന കാരണം ഉറങ്ങാൻ പോലുമായില്ല. അടുത്ത സ്കാനിങ് റിപ്പോർട്ട് ഞങ്ങളെ മരവിപ്പിച്ചു, തലച്ചോറിൽ രണ്ടു ഭാഗത്തേക്കും കഴുത്തിനു പിന്നിലേക്കും സുഷുമ്നാ നാഡിയിലേക്കും ട്യൂമർ വ്യാപിച്ചെന്നായിരുന്നു റിപ്പോർട്ട്.

ഭക്ഷണം പോലും ഇറക്കാൻ പറ്റാതെ ചേച്ചി കിടപ്പിലായി, നാലഞ്ച് പേർ ചേർന്ന് സ്ട്രച്ചറിൽ കിടത്തിയാണ് ചേച്ചിയെ വീണ്ടും ആർസിസിയിലേക്ക് എത്തിക്കാൻ ആംബുലൻസിലേക്ക് കയറ്റിയത്. റേഡിയേഷൻ പൂർത്തിയാക്കി വീട്ടിൽ മടങ്ങിയെത്തി കീമോ ആരംഭിക്കാൻ ഇരിക്കെയാണ് എല്ലാവർക്കും കൊവിഡ് പോസിറ്റീവായത്.

വീട്ടിലെത്തി രണ്ടു ദിവസത്തിനു ശേഷം സോഡിയം നില താഴ്ന്ന് കണ്ണു പോലും തുറക്കാൻ പറ്റാതെയായി. ഇതിനിടെ ട്യൂമർ സർജറി ചെയ്ത ഭാഗത്ത് നീർക്കെട്ടു മാറാനായി ട്യൂബ് ഇട്ടിരുന്നു. അടുത്ത സ്കാനിങ്ങിൽ തലച്ചോറു മുതൽ സുഷുമ്നാ നാഡിയുടെ താഴ്ഭാഗം വരെ ട്യൂമർ വ്യാപിച്ചെന്നു കണ്ടെത്തി. അപ്പോഴേക്കും ബിപി താഴ്ന്ന് മുപ്പതിൽ എത്തി. രാവിലെ അമ്മയെ നിർബന്ധിച്ച് ആശുപത്രിയിൽ കൊണ്ടു വന്നെങ്കിലും ചേച്ചിയെ കാണാൻ തയ്യാറായില്ല. അച്ഛൻ്റെ അനിയനും ഞാനും സീമചേച്ചിയും കാത്തുനിൽക്കുമ്പോൾ ഐസിയുവിൽ നിന്ന് എമർജൻസി കോൾ വന്നു. ചെന്നപ്പോഴേയ്ക്കും ചേച്ചി പോയി

Karma News Network

Recent Posts

ആകാശത്തെ മാസ്മരികക്കാഴ്ചയായി രാമസേതു, ചിത്രം പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി

ടികോപ്പർനിക്കസ് സെന്റിനൽ ഉപഗ്രഹം പകർത്തിയ രാമസേതുവിന്റെ ചിത്രം പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി. ഇന്ത്യയുടെ തെക്കുകിഴക്കൻ തീരത്തുള്ള രാമേശ്വരം ദ്വീപിനും…

13 mins ago

ഇവർ ഇനിയും ഭരണഘടന കുഴിച്ച് മൂടും, ഇന്ദിര രാജ്യം ജയിലാക്കി മാറ്റിയവൾ, ഇനിയും അനുവദിക്കരുത്

ഭരനഘടന ചവിട്ടി മെതിച്ച കോൺഗ്രസിന്റെ അടിയന്തിരാവസ്ഥക്ക് എതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ പാർലിമെറ്റിൽ കോൺഗ്രസ് എം പി മാർ…

31 mins ago

കാണാതായ വിദ്യാർത്ഥികളെ വയനാട് നിന്ന് കണ്ടെത്തി

പാലക്കാട് : കാണാതായ മൂന്ന് സ്‌കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി 10-ാം ക്ലാസ് വിദ്യാർത്ഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ്…

55 mins ago

ക്വട്ടേഷൻ സംഘങ്ങളുമായി സിപിഎമ്മിന് അവിശുദ്ധ ബന്ധം : മനു തോമസ്

കണ്ണൂർ : സിപിഎം പാർട്ടി നേതൃത്വത്തിന് ക്വട്ടേഷൻ സംഘങ്ങളുമായി അവിശുദ്ധ ബന്ധമാണെന്ന് ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ മുൻ പ്രസിഡന്റ് മനു…

1 hour ago

ജൂലിയൻ അസാഞ്ചിന് ജാമ്യം, ജയിൽ മോചിതനായി

ന്യൂയോർക്ക്: വിക്കിലീക്സ് സ്ഥാപകൻ ജൂലിയന്‍ അസാന്‍ജിന് യുഎസ് ജാമ്യം അനുവദിച്ചു. ജാമ്യം ലഭിച്ചതിനു പിന്നാലെ അസാന്‍ജ് ഓസ്ട്രേലിയയിലേക്കു മടങ്ങി. അഞ്ചു…

2 hours ago

സുരേഷ് ഗോപിക്ക് മൂക്കുകയർ, ഇന്ദിര അമ്മയല്ല,ഭാരത യക്ഷി- SG ക്ക് BJPയുടെ തിരുത്ത്

കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് പാർട്ടിയിൽ നിന്നും ഒരു തിരുത്ത്. കേന്ദ്ര മന്ത്രി ആയപ്പോൾ സുരേഷ് ഗോപി ചിലപ്പോൾ ഒക്കെ…

2 hours ago