entertainment

ശരണ്യയുടെ അമ്മയായി ജീവിക്കാൻ പറ്റിയതല്ലേ എന്റെ ഏറ്റവും വലിയ പുണ്യം,അമ്മക്ക് ആശ്വാസവാക്കുകളുമായി ആരാധകർ

നാളുകളായി അർബുദത്തോട് പടവെട്ടിയായിരുന്നു നടി ശരണ്യ ശശിയുടെ മരണം. ശരണ്യയുടെ വിയോഗവാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ഇപ്പോളിതാ ശരണ്യ ശശിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കിട്ട് അമ്മ. ശരണ്യയുടെ അമ്മയായി ജീവിക്കാൻ പറ്റിയതല്ലേ എന്റെ ഏറ്റവും വലിയ പുണ്യം. പിന്നെ പുതിയ വർഷത്തിലേക്ക് കാലെടുത്ത വച്ച എല്ലാവരെയും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്നുപറഞ്ഞുകൊണ്ടാണ് ശരണ്യയുടെ അമ്മ ഗീത പുതിയ വീഡിയോയിൽ സംസാരിച്ചു തുടങ്ങിയത്.

കഴിഞ്ഞവർഷം ഒന്നാം തീയതിയാണ് മോൾ ഈ ചാനൽ സ്റ്റാർട്ട് ചെയ്തത്. 2021 ൽ ജീവിതം പുതുമ ഉള്ളതാക്കാൻ വേണ്ടിയിട്ടാണ് അവൾ ഇത് തുടങ്ങിയതും. പക്ഷേ അവളുടെ പുതുമ ഇങ്ങനെ ആയി പോയല്ലോ- വാക്കുകൾ ഇടറിക്കൊണ്ട് അമ്മ സംസാരിക്കുന്നു. ദൈവത്തിനു അവളെ പിരിഞ്ഞിരിക്കാൻ ആകാത്തതുകൊണ്ടാകണം എന്റെ കൈയ്യിൽ നിന്നും ദൈവം അവളെ കൊണ്ട് പോയത്. അവളുടെ അമ്മ ആയതു തന്നെയാണ് ഭാഗ്യം

അവളുടെ വലിയ ആഗ്രഹം ആയിരുന്നു സിൽവർ ബട്ടൺ.കിട്ടാൻ വൈകിയപ്പോൾ പരാതിയും പരിഭവും ഒക്കെ അതിന്റെ പേരിൽ ഉണ്ടായിരുന്നു. ആശുപത്രിയിൽ കിടക്കയിൽ വച്ച് ആണ് ഇത് നമ്മൾക്ക് കിട്ടുന്നത്. അവളുടെ നെഞ്ചോട് ഞാൻ ഇത് ചേർത്ത് വച്ചിട്ട് രോഗം മാറി വീടെത്തുമ്പോൾ നമുക്ക് ഇതിന്റെ വീഡിയോ ഇടാം എന്നും പറഞ്ഞു. എന്നാൽ അവൾ നിരാശയോടെ ഒന്ന് ചിരിച്ചു. ആ ചിരിയിൽ എല്ലാം അടങ്ങിയിട്ടുണ്ട് എന്ന് എനിക്ക് ഇപ്പോഴാണ് മനസിലാകുന്നത്. തിരിച്ചുവരില്ല എന്ന് അവൾക്ക് തോന്നിയിട്ടുണ്ടാകും. അമ്മക്ക് ആശ്വാസവാക്കുകളുമായി ആരാധകരും എത്തുന്നുണ്ട്.

അമ്മ വല്ലാതെ ക്ഷീണിച്ചു പോയി. അമ്മയും സഹോദരങ്ങളുമൊക്കെ സമാധാനമായും സന്തോഷമായും ജീവിക്കണം. അതാണ് ശരണ്യ ചേച്ചിക്കും സന്തോഷം….. അമ്മ പുതിയ വീഡിയോകളുമായി വരണം. പരസ്യം വരുമ്പോ ഒട്ടും വിടാതെ കാണുന്നുണ്ട്. തീർച്ചയായും ഈ യു ട്യൂബ് വരുമാനം അമ്മക്കെന്നും ശരണ്യ ചേച്ചി നൽകുന്ന ഒരു സംരക്ഷണം തന്നെയായിരിക്കും …..ഒരു പാട് സ്നേഹം അമ്മയെന്നും ആരാധകർ പറയുന്നു.

മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു ശരണ്യ.അഭിനയത്തിൽ തിളങ്ങി നിൽക്കവെയാണ് കാൻസർ എന്ന മഹാവ്യാധി നടിയെ പിടികൂടുന്നത്. കാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിൽ ആയിരുന്ന സിനിമ-സീരിയൽ നടി ശരണ്യ ശശി പുതു ജീവിതത്തിലേക്ക് തിരികെ എത്തിത്തുടങ്ങിയെന്ന വാർത്ത മലയാളികൾ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ശരണ്യയ്ക്ക് ചലന ശേഷി നഷ്ടപ്പെട്ടിരുന്നു.

2012ലാണ് ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ കണ്ടെത്തിയത്.ഷൂട്ടിങ് സെറ്റിൽ കുഴഞ്ഞു വീണതിനെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് നടിയുടെ രോഗം സ്ഥിരീകരിച്ചത്.തുടർന്ന് ഇങ്ങോട്ട് നിരവധി ശസ്ത്രക്രിയയ്ക്ക് നടി വിധേയയായി. തലയിലെ ഏഴാം ശസ്ത്രക്രിയയോടെയാണ് ശരണ്യയുടെ ഒരു വശം തളരുകയും കിടപ്പിലാവുകയും ചെയ്തത്.സാമ്പത്തികമായും തകർന്ന ശരണ്യയെ സഹായിക്കാൻ പലരും മുന്നിട്ടെത്തി.

സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഭാരവാഹിയായ സീമ ജി നായർ എന്നും ശരണ്യയ്ക്ക് ഒപ്പമുണ്ടായിരുന്നു.സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഭാരവാഹിയായ സീമ ജി നായർ എന്നും ശരണ്യയ്ക്ക് ഒപ്പമുണ്ടായിരുന്നു.തിരുവനന്തപുരത്ത് വീടകവീട്ടിൽ കഴിഞ്ഞ ശരണ്യയെ സീമ ജി നായർ വൈറ്റിലയിലെ തന്റെ വീട്ടിൽ എത്തിക്കുകയും പിന്നീട് ഫിസിയോ തെറാപ്പിക്ക് വേണ്ടി ആശുപത്രിയിലേക്ക് മാററുകയുമായിരുന്നു.

Karma News Network

Recent Posts

കാശ്മീർ ഭീകരന്മാരേ ഉന്മൂലനം ചെയ്യാൻ അജിത് ഡോവലിനു നിർദ്ദേശം നല്കി

നൂതന മാർഗങ്ങളിലൂടെ ഭീകരരെ അടിച്ചമർത്താൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ജമ്മു കശ്മീർ സുരക്ഷാ സാഹചര്യത്തെക്കുറിച്ച് ഞായറാഴ്ച ചേർന്ന ഉന്നതതല അവലോകന യോഗത്തിൽ…

7 mins ago

കുവൈത്ത് ദുരന്തം, മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് ധനസഹായം കൈമാറി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്

ലക്നൗ: കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്കും റിയാസി ഭീകരാക്രമണത്തിൽ പരിക്കേറ്റവർക്കും ധനസഹായം കൈമാറി യോ​ഗി ആദിത്യനാഥ്. അഞ്ച് ലക്ഷം രൂപ…

23 mins ago

വെള്ളാപ്പള്ളി നടേശൻ,59 കേസുകളിൽ അകത്താകും, ഈ മാരണം ഇല്ലാതാകും

വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി സമൂഹത്തിന് ബാധ്യത എന്ന് . എസ് എൻട്രസ്റ്റിന്റെ സ്വത്തുക്കൾ വിറ്റുതുലച്ച് ആസ്ഥാനമന്ദിരംവരെ ജപ്തിയിലാക്കിയെന്ന് എസ്എൻടിപി സംരക്ഷണസമിതി.…

50 mins ago

ഇന്ത്യൻ ജ്വല്ലറി അമേരിക്കയിൽ കൊള്ള ചെയ്തു, വൈറൽ വീഡിയോ,3 മിനുട്ടിൽ കിലോകണക്കിനു സ്വർണ്ണവുമായി 20 കവർച്ചക്കാർ കടന്നു

അമേരിക്കയിലെ ഇന്ത്യൻ ജ്വല്ലറി കൊള്ളയടിച്ച് കിലോ കണക്കിനു സ്വർണ്ണവും ഡയമണ്ടും രത്നങ്ങലും കൊണ്ടുപോയി. ഒറ്റ ഗാർഡ് മാത്രം ഉണ്ടായിരുന്ന ജ്വല്ലറിയിൽ…

1 hour ago

ഓൺലൈനിൽ ഓർഡർ ചെയ്ത ഐസ്‌ക്രീമിൽ പഴുതാ, ഞെട്ടൽ

നോയിഡ: ഓൺലൈൻ വഴി ഓർഡർചെയ്ത ഐസ്ക്രീമിൽ മനുഷ്യന്റെ വിരൽ ലഭിച്ച സംഭവത്തിന് പിന്നാലെ വീണ്ടും ഞെട്ടിക്കുന്ന വാർത്ത പുറത്തു വരുന്നു.…

2 hours ago

ബി.ജെ.പി ആസ്ഥാനത്ത് സുരേഷ് ഗോപിക്ക് സദ്യ ഒരുക്കി സ്വീകരണം

തിരുവനന്തപുരം : കേന്ദ്ര മന്ത്രിസഭയിൽ സഹമന്ത്രിയായി ചുമതലയേറ്റശേഷം തലസ്ഥാനത്ത് എത്തിയ സുരേഷ് ഗോപിക്ക് ബിജെപി ആസ്ഥാന മന്ദിരത്തിൽ ഗംഭീര സ്വീകരണം…

2 hours ago