entertainment

അവളെന്റെ മകളായി ജനിക്കേണ്ടവളായിരുന്നോ? ഒരു വര്‍ഷമാവുന്നു വിടവാങ്ങിയിട്ട്; ശരണ്യയുടെ അമ്മ പറയുന്നു

കാന്‍സര്‍ ബാധിതയായി ചികിത്സയില്‍ കഴിയവെയാണ് സീരിയലുകളിലൂടേയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ നടി ശരണ്യ ശശി അന്തരിച്ചത് കഴിഞ്ഞ വര്‍ഷം ആ​ഗസ്റ്റ് പത്തിനായിരുന്നു എല്ലാവരുടെ പ്രതീക്ഷകളേയും ഇല്ലാതാക്കി ശരണ്യ ഈ ലോകത്തോട് വിട പറഞ്ഞത്. തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

2012ലാണ് ബ്രെയിന്‍ ട്യൂമര്‍ ആദ്യം തിരിച്ചറിയുന്നത്. പിന്നീട് പതിനൊന്നിലധികം തവണ ശസ്ത്രക്രിയയ്ക്ക് വിധേയയായ ശരണ്യ ആത്മവിശ്വാസം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നിരുന്നു. ഇതിനിടയില്‍ കൊവിഡ് കൂടി വന്നതോടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു പത്ത് വര്‍ഷത്തോളം അര്‍ബുദത്തിന് ചികിത്സയിലായിരുന്നു ശരണ്യ. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശരണ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നിരവധിത്തവണ അര്‍ബുദത്തെ തോല്‍പ്പിച്ച ശരണ്യയുടെ ജീവിതം മറ്റുള്ളവര്‍ക്കൊരു മാതൃക തന്നെയായിരുന്നു.

അസുഖം ബാധിച്ചതോടെ ശരണ്യയ്ക്ക് ജോലിക്ക് പോകാന്‍ കഴിയാതെയായി. അമ്മയും സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തിന് ശരണ്യ മാത്രമായിരുന്നു ഏക ആശ്രയം. ചികിത്സിക്കാന്‍ പണമില്ലാതെ വിഷമിച്ചപ്പോള്‍ നടി സീമ ജി നായരും മറ്റ് സുഹൃത്തുക്കളും ചേര്‍ന്നാണ് ശരണ്യയ്ക്ക് പണം കണ്ടെത്തി നല്‍കി ചികിത്സിപ്പിച്ചത്.

കണ്ണൂര്‍ പഴയങ്ങാടി സ്വദേശിനിയായ ശരണ്യ ശശി ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത സൂര്യോദയം എന്ന ദൂരദര്‍ശന്‍ സീരിയയിലൂടെയാണ് അഭിനയത്തിന് തുടക്കമിടുന്നത്. കൂട്ടുകാരി, അവകാശികള്‍, ഹരിചന്ദനം, ഭാമിനി തോല്‍ക്കാറില്ല, മാലാഖമാര്‍, കറുത്തമുത്ത്, രഹസ്യം തുടങ്ങിയ സീരിയലുകളിലൊക്കെ അഭിനയിച്ചു.സീരിയലുകള്‍ക്ക് പുറമേ ചാക്കോ രണ്ടാമന്‍, തലപ്പാവ്, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സീരിയലുകളില്‍ അഭിനയിച്ചു. കണ്ണൂരിലെ ജവഹര്‍ലാല്‍ നവോദയ വിദ്യാലയത്തിലായിരുന്നു ശരണ്യയുടെ സ്കൂള്‍ പഠനം. കോഴിക്കോട് യൂണിവേഴ്സിറ്റിയില്‍ നിന്നും ലിറ്ററേച്ചറില്‍ ബിരുദവും നേടിയിട്ടുണ്ട്.

ശരണ്യയ്ക്ക് എപ്പോഴും തുണയായി ഉണ്ടായിരുന്നത് അമ്മയാണ്. ഇപ്പോള്‍ ശരണ്യയുടെ ഒന്നാം വാര്‍ഷികത്തില്‍ മകളുടെ ഓര്‍മകള്‍ പങ്കുവെച്ച്‌ എത്തിയിരിക്കുകയാണ് ശരണ്യയുടെ അമ്മ. ശരണ്യ ജീവിച്ചിരുന്ന കാലത്ത് സിറ്റി ലൈറ്റ്സ് എന്ന പേരില്‍ ഒരു യുട്യൂബ് ചാനല്‍ നടത്തിയിരുന്നു. അതില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് മകളെ കുറിച്ച്‌ അമ്മ സംസാരിച്ചിരിക്കുന്നത്. ‘കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് ശരണ്യ നമ്മെ വിട്ടുപിരിഞ്ഞത്. എത്ര പെട്ടെന്നാണ് ഒരു വര്‍ഷം കടന്നുപോയത്.”ശരണ്യയെ ഓപ്പറേഷന്‍ തിയറ്ററിലേക്ക് കൊണ്ടുപോയിക്കഴിഞ്ഞാല്‍ ഓരോ നിമിഷങ്ങള്‍ക്കും ഒരോ യുഗത്തിന്റെ ദൈര്‍ഘ്യമുണ്ടായിരുന്നു. എന്റെ കുട്ടിയെ ഒരു നോക്കുകാണുന്നതുവരെയുള്ള സമയമാണ് എന്നെ എന്നും ഭയപ്പെടുത്തിയിരുന്നത്.’

‘എന്നാല്‍ വര്‍ഷങ്ങളേറെ കഴിഞ്ഞുപോയെങ്കിലും ഇന്നലെയെന്നോണം ഓര്‍ക്കാന്‍ കഴിയുന്നുണ്ട്…. അവള്‍ ജനിച്ച ദിവസം. നാളുകളും വര്‍ഷങ്ങളും പിറകിലേക്ക് ഓടിമറയുന്നു. അവളുടെ ബാല്യകാലത്തെ കുസൃതികള്‍, കുറുമ്ബുകള്‍ എല്ലാം ഇപ്പോളും എനിക്ക് കാണാം. അവളുടെ കൗമാരം എത്ര സുന്ദരിക്കുട്ടിയായിരുന്നു എന്റെ മകള്‍.’ ‘ചിലപ്പോള്‍ ഞാന്‍ ഓര്‍ക്കാറുണ്ട് ഇവള്‍ എന്റെ മകളായി ജനിക്കേണ്ടവള്‍ തന്നെയായിരുന്നോ? വിണ്ണില്‍ നിന്നിറങ്ങി വന്ന ഈ താരകത്തിന്റെ അമ്മയാണോ ഞാന്‍? അത് എന്റെ ഒരു മഹാഭാഗ്യമായിരുന്നെങ്കില്‍ എന്റെതുപോലെ ഒരു ദരിദ്ര കുടുംബത്തില്‍ ജനിക്കപ്പെട്ടത് അവളുടെ നിര്‍ഭാഗ്യമായിരുന്നെന്ന് തോന്നുന്നു.’ ‘ഏതെങ്കിലും ഒരു പ്രത്യേക പ്രദേശത്ത് ജനിക്കുക എന്നത് നമ്മുടെ തീരുമാനമല്ലല്ലോ. ആണായോ പെണ്ണായോ ജനിക്കണമെന്നതോ നമ്മളാരും മുന്‍കൂട്ടി നിശ്ചയിക്കുന്നില്ല.’

‘അതുപോലെതന്നെയാണ് ജാതി, മതം, വര്‍ണ്ണം, വര്‍ഗം ഇതൊന്നും നമ്മുടെ തെരെഞ്ഞെടുപ്പല്ല. അതുകൊണ്ടുതന്നെ അതില്‍ അഭിമാനിക്കാനോ, അപമാനിക്കപ്പെടാനോ ഒന്നുമില്ല. ശരണ്യ എന്റെ മകളായി ജയിക്കുമെന്ന് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതല്ല. എങ്ങുനിന്നോ പാറിപ്പറന്നുവന്ന അവള്‍ എങ്ങോ പറന്നുപോവുകയും ചെയ്തു.’ ‘എല്ലാം മുന്‍കൂട്ടി അറിയുമായിരുന്നെങ്കില്‍ ജീവിതം മഹാബോറായിത്തീരുമായിരുന്നു അല്ലേ. ഈ അനിശ്ചിതത്വങ്ങള്‍ തന്നെയാണ് ജീവിതത്തിന് സൗന്ദര്യം നല്‍കുന്നത്. ജീവിച്ചിരിക്കുന്ന കാലം ആരേയും ദ്രോഹിക്കാതെ ജീവിക്കാന്‍ ശ്രമിക്കണം.’

അതുതന്നെ നാം മറ്റൊരാള്‍ക്ക് ചെയ്യുന്ന വലിയൊരു ഉപകാരമായിരിക്കും. കഴിയുന്ന ഉപകാരങ്ങള്‍ ചെയ്ത് കൊടുക്കുകയും ചെയ്താല്‍ ജീവിതം അര്‍ഥപൂര്‍ണമായി. ശരണ്യ അവളുടെ ജീവിതംകൊണ്ട് എന്നെ പഠിപ്പിച്ചത് ഇതാണ്. ക്ഷമിക്കുവാന്‍ പഠിക്കുക ഒരാളേയും വെറുക്കാതിരിക്കുവാനും’ എന്നാണ് ശരണ്യയുടെ അമ്മ പറഞ്ഞത്.

Karma News Network

Recent Posts

വെള്ളാപ്പള്ളി നടേശൻ,59 കേസുകളിൽ അകത്താകും, സംരക്ഷിക്കുന്നത് പിണറായി വിജയൻ

വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി സമൂഹത്തിന് ബാധ്യത എന്ന് . എസ് എൻട്രസ്റ്റിന്റെ സ്വത്തുക്കൾ വിറ്റുതുലച്ച് ആസ്ഥാനമന്ദിരംവരെ ജപ്തിയിലാക്കിയെന്ന് എസ്എൻടിപി സംരക്ഷണസമിതി.…

36 seconds ago

ഇന്ത്യൻ ജ്വല്ലറി അമേരിക്കയിൽ കൊള്ള ചെയ്തു, വൈറൽ വീഡിയോ,3 മിനുട്ടിൽ കിലോകണക്കിനു സ്വർണ്ണവുമായി 20 കവർച്ചക്കാർ കടന്നു

അമേരിക്കയിലെ ഇന്ത്യൻ ജ്വല്ലറി കൊള്ളയടിച്ച് കിലോ കണക്കിനു സ്വർണ്ണവും ഡയമണ്ടും രത്നങ്ങലും കൊണ്ടുപോയി. ഒറ്റ ഗാർഡ് മാത്രം ഉണ്ടായിരുന്ന ജ്വല്ലറിയിൽ…

15 mins ago

ഓൺലൈനിൽ ഓർഡർ ചെയ്ത ഐസ്‌ക്രീമിൽ പഴുതാ, ഞെട്ടൽ

നോയിഡ: ഓൺലൈൻ വഴി ഓർഡർചെയ്ത ഐസ്ക്രീമിൽ മനുഷ്യന്റെ വിരൽ ലഭിച്ച സംഭവത്തിന് പിന്നാലെ വീണ്ടും ഞെട്ടിക്കുന്ന വാർത്ത പുറത്തു വരുന്നു.…

48 mins ago

ബി.ജെ.പി ആസ്ഥാനത്ത് സുരേഷ് ഗോപിക്ക് സദ്യ ഒരുക്കി സ്വീകരണം

തിരുവനന്തപുരം : കേന്ദ്ര മന്ത്രിസഭയിൽ സഹമന്ത്രിയായി ചുമതലയേറ്റശേഷം തലസ്ഥാനത്ത് എത്തിയ സുരേഷ് ഗോപിക്ക് ബിജെപി ആസ്ഥാന മന്ദിരത്തിൽ ഗംഭീര സ്വീകരണം…

1 hour ago

‘പ്രേമം’ പാലത്തിൽ പരിസരം മറന്ന് കമിതാക്കൾ, ചോദ്യംചെയ്തവർക്ക് അടി കൊടുത്ത് പെൺകുട്ടികള‌ടങ്ങുന്ന സംഘം

ആലുവ : തോട്ടക്കാട്ടുകര 'പ്രേമം' പാലത്തിൽ കമിതാക്കളുടെ അതിരുകടന്ന സല്ലാപം കലാശിച്ചത് സമീപവാസി​യുമായി​ അടിപിടിയിൽ. പരിസരവാസികൾക്ക് ശല്യമായ സല്ലാപം ചോദ്യം…

2 hours ago

ക്ലോസറ്റിൽ കുടുങ്ങി ഉടുമ്പ്, ഞെട്ടി വീട്ടുകാർ, സംഭവം കണ്ണൂരിൽ

കണ്ണൂർ : വീട്ടിലെ ശുചിമുറിയിൽ കയറിക്കൂടി ഉടുമ്പ്. തലശേരിയി സ്വദേശി റായിസിന്റെ വീട്ടിലാണ് ഉടുമ്പ് തലവേദനായയായത്. ശുചിമുറി ഉപയോഗിക്കാനായി റയിസിന്റെ…

2 hours ago