entertainment

അസുഖം കൂടിയപ്പോള്‍ അവര്‍ക്കിടയില്‍ ഒരു അകല്‍ച്ച ഉണ്ടായി, വിളിക്കാതായി, ശരണ്യയുടെ വിവാഹ ജീവിതത്തെ കുറിച്ച് അമ്മ

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായിരുന്നു ശരണ്യ ശശി. നിരവധി ആരാധകര്‍ നടിക്കുണ്ടായിരുന്നു. കാന്‍സറിനോട് പോരാടിയായിരുന്നു ശരണ്യയുടെ മരണം. സീരിയല്‍ സെറ്റില്‍ വെച്ചായിരുന്നു ശരണ്യയ്ക്ക് തലകറക്കമുണ്ടായത്. ലൊക്കേഷനില്‍ നിന്നും ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചപ്പോഴാണ് ട്യൂമര്‍ എന്ന് മനസിലായത്. പിന്നീട് ചികിത്സയുടെ നാളുകളായിരുന്നു. ഇടയ്ക്ക് അഭിനയത്തില്‍ തിരികെ എത്തിയെങ്കിലും വിധി അവളോട് ദയ കാട്ടിയില്ല. അസുഖം വീണ്ടും വന്നുകൊണ്ടിരുന്നു.

പലവട്ടം മരണത്തിന്റെ വക്കില്‍ നിന്നും ശരണ്യ തിരികെ എത്തിയിട്ടുണ്ട്. ഇപ്പോള്‍ ശരണ്യ കടന്ന് വന്ന വഴികളെ കുറിച്ച് അമ്മ തുറന്ന് പറയുകയാണ്. ഏറെ വേദനയോടെയാണ് അമ്മ ഇതേ കുറിച്ച് പറയുന്നത്. ശരണ്യയുടെ വിവാഹജീവിതത്തെക്കുറിച്ച് വേദനയോടെയാണ് അമ്മ സംസാരിക്കുന്നത്. അമ്മയുടെ വാക്കുകള്‍ ഇങ്ങനെയാണ്..

തെലുങ്ക് സീരിയലില്‍ സ്വാതി എന്ന പരമ്പരയില്‍ അഭിനയിക്കുന്ന സമയത്താണ് ശരണ്യയ്ക്ക് ഭയങ്കരമായ ഒരു തലവേദന വന്നത്. ഓപ്പറേഷന്‍ കഴിഞ്ഞ് റേഡിയേഷന്‍ എടുത്തതോടെ ശരണ്യയുടെ മുടി മുഴുവന്‍ കൊഴിഞ്ഞു പോയി തുടങ്ങി. ആരോഗ്യവും കുറഞ്ഞുവന്നു. ശരണ്യയുടെ പഴയ ചിത്രങ്ങള്‍ കാണുമ്പോള്‍ നിഷ്‌കളങ്കമായ ചിരി മാത്രമായിരുന്നു അവള്‍ക്ക് സ്വന്തമായുണ്ടായിരുന്നത്. അത്രയും വേദന സഹിച്ച സമയത്തും അവള്‍ക്ക് അഭിനയിക്കാന്‍ അതിയായ ആഗ്രഹം ആയിരുന്നു. അതുകൊണ്ട് തന്നെ ശരണ്യ അഭിനയത്തിലേക്ക് മടങ്ങിയെത്തിയത്. അസുഖങ്ങളുമായി നില്‍ക്കുമ്പോഴും തന്റെ മനസ്സില്‍ അവള്‍ക്കൊരു കല്യാണം വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നു.

പക്ഷേ കല്യാണം ഒന്നും വേണ്ട നമുക്ക് ഒരുമിച്ച് ജീവിക്കാം എന്നായിരുന്നു അവള്‍ പറയുന്നത്. അങ്ങനെ ഒരു ദിവസമാണ് അവളോട് ഒരാള് ഇഷ്ടമാണെന്ന് പറയുന്നത്. ഫേസ്ബുക്കിലൂടെ ആയിരുന്നു ബിനുവിനെ പരിചയപ്പെട്ടത്. ശരണ്യയുടെ അസുഖത്തിന്റെ കാര്യവും അവളുടെ അവസ്ഥയും തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു. ഒന്നും മറച്ചുവയ്ക്കാതെ അവനോട് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു. ആദ്യം ബിനുവിനെ കുറിച്ച് അറിഞ്ഞപ്പോള്‍ ഞാന്‍ ശരണ്യയൊട് പറഞ്ഞത് ഇത് ആരെങ്കിലും പറ്റിക്കുന്നത് ആയിരിക്കുമെന്നാണ്. ബിനു നേരിട്ടുവന്ന് ശരണ്യയെ കാണുകയും ചെയ്തു. അന്ന് തലയില്‍ മുടി പോലുമില്ലായിരുന്നു. എന്നിട്ടും വിവാഹം ചെയ്യാന്‍ സമ്മതമാണെന്ന് പറയുകയും ചെയ്തു.

എല്ലാവരും ഒരുമിച്ച് നിന്ന് 2014 ഒക്ടോബര്‍ 26ന് കൈയിലുള്ളതെല്ലാം എടുത്ത് ഗംഭീരമായി വിവാഹം നടത്തി. പക്ഷേ അത് കഴിഞ്ഞു അസുഖം വന്നുകൊണ്ടേയിരുന്നു. തുടര്‍ച്ചയായി അസുഖം കൂടിയപ്പോള്‍ അവര്‍ക്കിടയില്‍ ഒരു അകല്‍ച്ച ഉണ്ടായി. പിന്നെ പിന്നെ അവളെ വിളിക്കാതായി മറ്റുള്ളവര്‍ പറഞ്ഞിട്ടാണ് ഭര്‍ത്താവ് നാട്ടിലെത്തിയ വിവരം പോലും ശരണ്യ അറിയുന്നത്. പിന്നെ ഫേസ്ബുക്കില്‍ നിന്ന് പോലും ശരണ്യയെ ബ്ലോക്ക് ചെയ്തു. അതോടെ അവളുടെ മനസ്സു തകര്‍ന്നു. ഇങ്ങനെ നീണ്ടു പോകുന്നത് കൊണ്ട് കാര്യമില്ലല്ലോ.

അതുകൊണ്ട് നമുക്ക് പിരിയാം എന്ന് ശരണ്യ പറഞ്ഞു. ബിനുവിനെ വിളിച്ച് സംസാരിച്ചു.. അത് കേട്ടപ്പോള്‍ തന്നെ ബിനുവും ഹാപ്പിയായിരുന്നു. പക്ഷെ ശരണ്യ പ്രതീക്ഷിച്ചത് ബിനുവിന്റെ ഭാഗത്തുനിന്നും അവളെ പിരിയില്ലന്ന് ഒരുവാക്ക് ആയിരുന്നു. അതുണ്ടായില്ല അവസാനം അവള്‍ ആകെ തളര്‍ന്നുപോയി. രണ്ടുദിവസം മരുന്നു പോലും കഴിക്കാതെ നടന്നു. ആ അവസ്ഥയില്‍ നിന്ന് ഞങ്ങള്‍ എല്ലാവരും അവളുടെ സുഹൃത്തുക്കളും കൂടിയാണ് പഴയ അവസ്ഥയിലേക്ക് അവളെ തിരികെ കൊണ്ടുവന്നത്.

Karma News Network

Recent Posts

ഓൺലൈനിൽ ഓർഡർ ചെയ്ത ഐസ്‌ക്രീമിൽ പഴുതാ, ഞെട്ടൽ

നോയിഡ: ഓൺലൈൻ വഴി ഓർഡർചെയ്ത ഐസ്ക്രീമിൽ മനുഷ്യന്റെ വിരൽ ലഭിച്ച സംഭവത്തിന് പിന്നാലെ വീണ്ടും ഞെട്ടിക്കുന്ന വാർത്ത പുറത്തു വരുന്നു.…

23 mins ago

ബി.ജെ.പി ആസ്ഥാനത്ത് സുരേഷ് ഗോപിക്ക് സദ്യ ഒരുക്കി സ്വീകരണം

തിരുവനന്തപുരം : കേന്ദ്ര മന്ത്രിസഭയിൽ സഹമന്ത്രിയായി ചുമതലയേറ്റശേഷം തലസ്ഥാനത്ത് എത്തിയ സുരേഷ് ഗോപിക്ക് ബിജെപി ആസ്ഥാന മന്ദിരത്തിൽ ഗംഭീര സ്വീകരണം…

54 mins ago

‘പ്രേമം’ പാലത്തിൽ പരിസരം മറന്ന് കമിതാക്കൾ, ചോദ്യംചെയ്തവർക്ക് അടി കൊടുത്ത് പെൺകുട്ടികള‌ടങ്ങുന്ന സംഘം

ആലുവ : തോട്ടക്കാട്ടുകര 'പ്രേമം' പാലത്തിൽ കമിതാക്കളുടെ അതിരുകടന്ന സല്ലാപം കലാശിച്ചത് സമീപവാസി​യുമായി​ അടിപിടിയിൽ. പരിസരവാസികൾക്ക് ശല്യമായ സല്ലാപം ചോദ്യം…

1 hour ago

ക്ലോസറ്റിൽ കുടുങ്ങി ഉടുമ്പ്, ഞെട്ടി വീട്ടുകാർ, സംഭവം കണ്ണൂരിൽ

കണ്ണൂർ : വീട്ടിലെ ശുചിമുറിയിൽ കയറിക്കൂടി ഉടുമ്പ്. തലശേരിയി സ്വദേശി റായിസിന്റെ വീട്ടിലാണ് ഉടുമ്പ് തലവേദനായയായത്. ശുചിമുറി ഉപയോഗിക്കാനായി റയിസിന്റെ…

2 hours ago

മലയാളി യാത്രക്കാര്‍ക്ക് നേരേ ആക്രമണം, കാര്‍ അടിച്ചുതകര്‍ത്തു, സംഭവം തമിഴ്‌നാട്ടില്‍, ദൃശ്യങ്ങള്‍ പുറത്ത്

കോയമ്പത്തൂര്‍: സേലം – കൊച്ചി ദേശീയപാതയില്‍ രാത്രിയില്‍ മലയാളി യാത്രക്കാര്‍ക്ക് നേരെ ആക്രമണം. മൂന്ന് കാറുകളിലെത്തിയ പതിനഞ്ചംഗ മുഖംമൂടി സംഘം…

2 hours ago

തീം പാർക്കിൽ അപകടം, 50 അടി ഉയരത്തിൽ തലകീഴായി തൂങ്ങിക്കിടന്ന് ആളുകൾ

50 അടി ഉയരത്തിൽ കുടുങ്ങി ആളുകൾ. പോർട്ട്‌ലാൻഡിലെ ഓക്‌സ് അമ്യൂസ്‌മെൻ്റ് പാർക്കിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അറ്റ്മോസ്ഫിയർ റൈഡിനിടെ മുപ്പതോളം…

3 hours ago