entertainment

​രോ​ഗം കൂടിവന്നപ്പോൾ വിവാഹബന്ധം വേർപിരിയാൻ മുൻ കൈഎടുത്ത് ചേച്ചിതന്നെ, അനിയത്തി ശോണിമ.

മലയാളികളുടെ പ്രിയ നടി ശരണ്യ ശശി ആ​ഗസ്റ്റ് ഒമ്പതിനാണ് അന്തരിച്ചത്. അർബുദത്തോട് പടവെട്ടി വർഷങ്ങളോളം കഴിഞ്ഞ ശേഷമായിരുന്നു അന്ത്യം. ശരണ്യയ്ക്ക് ഒപ്പം എപ്പോഴും തുണയുമായി ഒരു ചേച്ചിയെ പോലെ അമ്മയെ പോലെ സീമ ജി നായരുമുണ്ടായിരുന്നു. നടിയുടെ മരണത്തിൽ സീമ ജി നായരും തകർന്ന് പോയിരുന്നു. ജീവിതത്തിലേക്ക് തിരികെ എത്തും എന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ശരണ്യയുടെ അപ്രതീക്ഷിത വേർപാട്. ശരണ്യയുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. അതിൽ പ്രധാനപ്പെട്ടതാണ് ഭർത്താവുമായുള്ള വിവാഹബന്ധം വേർപെടുത്തിയത്. ഇപ്പോളിതാ ശരണ്യയെക്കുറിച്ച് ഓർത്തെടുക്കുകയാണ് സഹോദരി ശോണിമ.

വാക്കുകൾ, സർജറിക്ക് ശേഷം എല്ലാം അറിഞ്ഞാണ് വിനു ചേട്ടന്റെ വിവാഹാലോചന വരുന്നത്. 2014 ൽ ആയിരുന്നു വിവാഹം. വീണ്ടും രോഗം വന്നതോടെ ചേച്ചി തന്നെയാണ് മുൻകൈ എടുത്ത് മ്യൂച്ചലായി ബന്ധം പിരിയുന്നത്. ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളത് കൊണ്ട് വീഡിയോ കോൺഫറൻസ് വഴിയാണ് ചേച്ചി കോടതി നടപടകളിൽ പങ്കെടുത്തത്. എന്റെ കാര്യത്തിൽ എനിക്ക് തന്നെ ഗ്യാരന്റി ഇല്ലാത്ത അവസ്ഥയിൽ വിനുവിന് നല്ലൊരു ജീവിതം ഉണ്ടാകുന്നതിനു തടസ്സമാകുന്നില്ല എന്നാണ് ചേച്ചി പറഞ്ഞത്. അത്ര ഇഷ്ടമായിരുന്നു ചേട്ടനെ. ഡിവോഴ്‌സിന് ശേഷം ചേച്ചി മാനസികമായി തകർന്ന് പോയ അവസ്ഥയിലായിരുന്നു

ആറാം ക്ലാസ് മുതൽ ചേച്ചി പഠിച്ചിരുന്നത് നവോദായിലാണ്. വെക്കേഷന് വീട്ടിൽ വരുമ്പോഴാണ് മാർച്ച് 15 ൽ നിന്നും മാറ്റി വച്ച ജന്മദിനാഘോഷം നടത്തുക. ചേച്ചിയുടെ സ്‌കൂളിലായിരുന്നു ഞാനും പഠിച്ചത്. ശോണിമ എന്ന പേര് ടീച്ചർക്ക് ഓർമ്മയില്ല. ശരണ്യയുടെ സഹോദരി എന്നാണ് അവർ വിളിക്കുന്നത്. ചേച്ചി പഠിക്കാൻ മിടുക്കി ആയിരുന്നു. നവോദയ എൻട്രൻസിൽ ആദ്യ ശ്രമത്തിൽ തന്നെ വിജയിച്ചു. പത്താം ക്ലാസ്സിൽ ഡിസ്റ്റിങ്ഷനോടെ പാസ് ആയി. ടാഗോർ വിദ്യാനികേതനിലാണ് ചേച്ചി പ്ലസ് ടു പഠിച്ചത്. ഡിസ്റ്റന്റായി ഡിഗ്രി പാസായി. പിജിക്ക് ചേർന്നുവെങ്കിലും അത് പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല

Karma News Network

Recent Posts

ദുരുദ്ദേശ്യത്തോടെ തോളിൽ പിടിച്ചു, വനിതാ ഓഫിസറുടെ പരാതിയിൽ ഫോറസ്റ്റ് ഓഫിസർക്ക് സസ്പെൻഷൻ

മലയാറ്റൂർ : വനിത ബീറ്റ് ഫോറസ്റ്റ് ഓഫിസറോട് അപമര്യാദയായി പെരുമാറി. കാലടി കുരിശുമുടി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ…

11 mins ago

തിരുവനന്തപുരത്ത് വീടിനു നേരെ ഗുണ്ടാ ആക്രമണം,ബിയർ കുപ്പി എറിഞ്ഞു കാറിൻ്റെ ചില്ല് തകർത്തു; മൂന്ന് പേർക്ക് പരിക്ക്

തിരുവനന്തപുരം: കണ്ടലയിൽ  വീടിന് നേരെ ഗുണ്ടകളുടെ ആക്രമണം. അരുമാളൂർ സ്വദേശി ബിജുവിന്റെ വീടിന് നേർക്കാണ് അക്രമം നടന്നത്. ശനിയാഴ്ച രാത്രിയാണ്…

21 mins ago

ഇന്നത്തെ ഞാനായതിന് പിന്നിൽ അമ്മമ്മ, കല ഒരു ഉപജീവനമായി തിരഞ്ഞെടുക്കാൻ ധൈര്യം തന്നതും അമ്മമ്മ- വിധു

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് വിധു പ്രതാപ്.സിനിമ പിന്നണി ഗാന രംഗത്തും സ്റ്റേജ് ഷോകളിലുമായി മലയാളികളുടെ മനസിൽ കയറിക്കൂടിയ ഗായകനാണ് അദ്ദേഹം.സോഷ്യൽ…

45 mins ago

അമ്പലപ്പുഴയിൽ കാണാതായ യുവാവ് ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ, ക്ഷേത്രം അടച്ചു, കുളം വറ്റിക്കും

ആലപ്പുഴ: കാണാതായ യുവാവിനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ സ്വദേശി മുകേഷിൻ്റെ മൃതദേഹമാണ് ക്ഷേത്രക്കുളത്തിൽ നിന്ന് കിട്ടിയത്. യുവാവിൻ്റെ…

54 mins ago

13 കാരിയെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്

തൃശൂര്‍: എരുമപ്പെട്ടിയില്‍ പതിമൂന്നുകാരിയെ കാണാതായതായി പരാതി. വേലൂര്‍ സ്വദേശിനി സുനിതയുടെ മകള്‍ ഗൗരി കൃഷ്ണയെ (13) ആണ് കാണാതായതായത്. വീട്ടുകാര്‍…

1 hour ago

കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തൃശൂർ: കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാനിറങ്ങിയ ശേഷം കാണാതായ തമിഴ്നാട് നീലഗിരി സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പോനൂർ ബോയ്സ് കമ്പനിയിലെ…

1 hour ago