national

രാജി തീരുമാനം ശരദ് പവാർ പുനപരിശോധിക്കും

ന്യൂഡല്‍ഹി. എന്‍സിപി അധ്യക്ഷ സ്ഥാനത്തു നിന്നും രാജിവയ്ക്കുവാനുള്ള തീരുമാനം ശരത് പവാര്‍ പുന പരിശോധിക്കും. രാജിക്കാര്യത്തില്‍ തീരുമാനം പുനപരിശോധിക്കാമെന്ന് അറിയിച്ചതായി അജിത് പവാര്‍ അറിയിച്ചു. തീരുമാനം എടുക്കാന്‍ കുറച്ച് സമയം വേണമെന്നും ശരദ് പവാര്‍ ആവശ്യപ്പെട്ടതായിട്ടാണ് വിവരം. അജിത് പവാറും സുപ്രിയ സുലേയും മറ്റു പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം ചൊവ്വാഴ്ച വൈകീട്ട് ശരദ് പവാറിനെ കണ്ടിരുന്നു.

ശരദ് പവാര്‍ പ്രസിഡന്റായിത്തന്നെ തുടരണമെന്നും വര്‍ക്കിങ് പ്രസിഡന്റായി മറ്റൊരാളെ നിയോഗിക്കാമെന്നും പാര്‍ട്ടി നേതാക്കള്‍ പവാറിനു മുന്നില്‍ നിര്‍ദേശം വെച്ചതായാണ് റിപ്പോര്‍ട്ട്. ഇതിനു പിന്നാലെയാണ് മുന്‍ നിലപാടില്‍നിന്ന് പവാര്‍ പിന്നോട്ടു പോയത്. ശരദ് പവാര്‍ എന്‍സിപി അധ്യക്ഷ സ്ഥാനം ഒഴിയുന്നതായി മുമ്പ് പറഞ്ഞിരുന്നു. അജിത് പവാര്‍ ബിജെപിയുമായി അടുക്കുന്നു എന്ന വാര്ത്തകള്‍ക്കിടെയാണ് ശരദ് പവാറിന്റെ അപ്രതീക്ഷിത നീക്കം.

അദ്ദേഹത്തിന്റെ ആത്മകഥ ലോക് മസെ സംഗതിയുടെ രണ്ടാ ഭാഗത്തിന്റെ പ്രകാരശന ചടങ്ങിലായിരുന്നു പ്രഖ്യാപനം. ഇനി ഒരിക്കലും തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, എന്‍സിപിയുടെ അധ്യക്ഷ സ്ഥാനം താന്‍ ഒഴിയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അധ്യക്ഷ പദവിയില്‍ നിന്നാണ് ഒഴിയുന്നത് പൊതു ജീവിതം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി മൂന്ന് വര്‍ഷംകൂടി രാജ്യസഭാ കാലാവധി ബാക്കിയുണ്ട്. ഈ മൂന്ന് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തെയും രാജ്യത്തെയും ബാധിക്കുന്ന പ്രധാന വിഷയങ്ങളില്‍ ശ്രദ്ധയൂന്നുമെന്നും അദ്ദേഹം പറഞ്ഞു. അധിക ചുമതലകള്‍ ഒന്നും ഏറ്റെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Karma News Network

Recent Posts

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

22 mins ago

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

34 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

3 hours ago