kerala

തൃശൂരിൽ സുരേഷ് ഗോപിക്കായി പ്രവർത്തിക്കും- ശരത് കുമാർ

ചെന്നൈ : നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ബോധ്യം കാരണമാണ് എൻഡിഎയിൽ ചേർന്നതെന്ന് സമത്വ മക്കൾ കക്ഷി അധ്യക്ഷനും നടനുമായ ശരത് കുമാർ. തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കായി പ്രവർത്തിക്കുമെന്നും ശരത് കുമാർ പറയുകയായുണ്ടായി. തമിഴ്നാട്ടിലെ ത്രികോണ പോരാട്ടം ബിജെപിക്ക് നേട്ടമാകുമെന്നും അദ്ദേഹം പ്രതികരിച്ചു.

അതേമസയം, വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ റിപബ്ളിക്കൻ പാർട്ടി ഓഫ് ഇന്ത്യാ​ പ്രസിഡന്റ് നുസ്രത്ത് ജഹാൻ മൽസരിക്കും. എൻ ഡി എ മുന്നണിയിലെ ഘടക കക്ഷിയാണ്‌ റിപബ്ളിക്കൻ പാർട്ടി ഓഫ് ഇന്ത്യ. ദില്ലിയിൽ കേന്ദ്ര മന്ത്രി രാംദാസ് അത്താവലെയാണ്‌ രാഹുൽ ഗാന്ധിക്കെതിരെ നുസ്രത്ത് ജഹാൻ മൽസരിക്കും എന്ന് പ്രഖ്യാപിച്ചത്. രാംദാസ് അത്താവലെ റിപബ്ളിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റും നരേന്ദ്ര മോദി മന്ത്രിസഭയിലെ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമാണ്‌

രാഹുൽ ഗാന്ധിക്കെതിരെ മുസ്ളീം സമുദായത്തില്പെട്ട വനിതാ സ്ഥനാർഥിയെ തന്നെ രംഗത്ത് ഇറക്കുകയാണ്‌. നുസ്രത്ത് ജഹാൻ കോഴിക്കോട് സ്വദേശിയും ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയയായ വനിതാ നേതാവുമാണ്‌.

ഇതുമായി ബന്ധപ്പെട്ട് നുസ്രത്ത് ജഹാന്റെ ഫേസ്ബുക്ക് പോസ്റ്റും വന്നിട്ടുണ്ട്. റിപ്ബളിക്കൻ പാർട്ടി എക്സിക്യുട്ടീസ് കമിറ്റിയിൽ വയനാട് മൽസരിക്കാൻ തന്നോട് നിർദ്ദേശിച്ചതായും വയനാട്ടിലേക്ക് ഉടൻ താൻ എത്തും എന്നും നുസ്രത്ത് ജഹാൻ വ്യക്തമാക്കി. വയനാട് മണ്ഡലത്തിൽ വികസനോന്മുഖ കേരളത്തിനുവേണ്ടി രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുക എന്ന ദൗത്യം ഏൽപ്പിച്ചു. പുതിയയൊരു വയനാടിനുവേണ്ടി, വികസനോന്മുഖ കേരളത്തിനുവേണ്ടി, എൻ.ഡി.എ സർക്കാരിനു വേണ്ടി ഞാനും എന്റെ സഹപ്രവർത്തകരും ഇനി വയനാട്ടിലേക്ക് എന്നും നുസ്രത്ത് പറയുന്നു..

എൻ ഡി എയുടെ ഘടക കഷിയായ റിപബ്ളിക്കൻ പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റ് നുസ്രത്തിന്റെ സ്ഥനാർഥിത്വ പ്രഖ്യാപനം നരേന്ദ്ര മോദിയുടെയും കേന്ദ്ര ബിജെപി നേതൃത്വത്തിന്റെയും അറിവോടെ ആണ്‌ എന്ന് തന്നെയാണ്‌ കരുതുന്നത്. കാരണം കേന്ദ്ര മന്ത്രി തന്നെയാണ്‌ വയനാട്ടിലെ സ്ഥനാർഥി പ്രഖ്യാപനം നടത്തിയത്. റിപബ്ളിക്കൻ പാർട്ടി ദേശീയ ജനറൽ സിക്രട്ടറി രാജീവ് മേനോൻ ഉൾപ്പെടെ ഉള്ളവർ നാഷ്ണൽ എക്സിക്യുട്ടീവിൽ പങ്കെടുത്തു

karma News Network

Recent Posts

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

22 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

56 mins ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

1 hour ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

10 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

11 hours ago