മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സരയു മോഹൻ. സിനിമകളിലൂടെയും സീരിയലുകളിലൂടെയും കൂടി മലയാളികൾക്ക് സുപരിചിതയാണ് നടി. ടിവി പരിപാടികളിലൂടെയും നടി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയകളിലും നടി സജീവമാണ്. തന്റെ ജീവിതത്തിലെ പല പ്രധാന കാര്യങ്ങളും പുതിയ ചിത്രങ്ങളുമൊക്കെ പങ്കുവെച്ച് നടി സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. മാത്രമല്ല അടുത്തിടെ സരയു സോഷ്യൽ മീഡിയകളിൽ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറൽ ആയിരുന്നു.
താരത്തിന്റെ ഭർത്താവാണ് സുനിൽ. ഇരുവരും ആദ്യമായി കാണുന്നത് സനൽ ജോലി ചെയ്തിരുന്ന ഒരു സിനിമയുടെ നൂറാം ദിനാഘോഷ ചടങ്ങിൽ വെച്ചാണ്. പിന്നീട് സനൽ ചെയ്ത ഷോർട്ട് ഫിലിമിന്റെ ബൈറ്റിന്റെ വേണ്ടി വീണ്ടും കണ്ടുമുട്ടി. തുടർന്നായിരുന്നു ഇരുവരും നല്ല സുഹൃത്തുക്കളായി മാറിയത്. നീണ്ടനാളത്തെ പ്രണയത്തിന് ശേഷം ആണ് വിവാഹിതരാകുന്നത്. 2016 ലായിരുന്നു ഇവരുടെ വിവാഹം.
ഇപ്പോഴിതാ തന്റെ ഭർത്താവിനെക്കുറിച്ചുള്ള സരയുവിന്റെ വാക്കുകൾ ശ്രദ്ധ നേടുകയാണ്. പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു സരയു മനസ് തുറന്നത്. സനലിന്റെ പാഷൻ സിനിമയാണ്. 24 മണിക്കൂറും സിനിമ കാണാനും സിനിമയെക്കുറിച്ച് സംസാരിക്കാനും ഇഷ്ടം. സനലിന്റെ മോശം സ്വഭാവത്തെക്കുറിച്ച് പറയുന്നതിങ്ങനെ,
ജോലിക്കാര്യത്തിൽ 101 ശതമാനവും ഓൺ ആണ്. പക്ഷെ വ്യക്തിജീവിതത്തിൽ ചെറുതായി മടിയുണ്ട്. പൊതുവെ എല്ലാ വീടുകളിലും കാണുന്നത് പോലെ തന്നെ. ഞാൻ എല്ലാ കാര്യവും ചിട്ടയോടെ പോകണമെന്ന് കരുതുന്നയാളാണ്. ഷൂട്ട് ഉണ്ടെന്ന് പറഞ്ഞാണ് രാവിലെ നാലേമുക്കാലിനൊക്കെ പോകും. പക്ഷെ അതല്ലാതെ നമ്മൾ എന്തെങ്കിലും പറഞ്ഞാൽ ഇത്തിരി മടിയാണ്. സാധനങ്ങൾ വെക്കേണ്ടയിടത്ത് വെക്കാത്തതിനെ ചൊല്ലിയായിരിക്കും വഴക്ക്. ആള് നല്ല ഫൂഡിയാണ്. ഇടയ്ക്കൊക്കെ വ്യായാമം ചെയ്യാൻ പറഞ്ഞ് ഞാൻ വഴക്കിടാറുണ്ട്. തങ്ങൾ രണ്ടു പേരും സിനിമയിലുള്ളവരാണെങ്കിലും ഭർത്താവിന്റെ പ്രൊഫഷണൽ കാര്യങ്ങളിൽ താൻ ഇടപെടാറില്ല
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…
ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…
കൊല്ലം: അമ്മയെ മർദിച്ച യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സഹോദരൻ അറസ്റ്റിൽ. കടയ്ക്കൽ സ്വദേശി ജോയിയെ മർദ്ദിച്ചതിനാണ്…
കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന് സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്എസ് സ്കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…
കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…
ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ സിബിഐ…