entertainment

17-ാം വിവാഹ വാര്‍ഷികത്തില്‍ സരിതയ്ക്ക് ജയസൂര്യയോട് പറയാനുള്ളത്

മലയാളികളുടെ പ്രിയ നടന്‍ ജയസൂര്യയുടെയും ഭാര്യ സരിതയുടെയും 17-ാം വിവാഹ വാര്‍ഷികമായിരുന്നു ഇന്നലെ. ഈ അവസരത്തില്‍ സരിതയ്ക്ക് ജയസൂര്യയോട് ഒരേ ഒരു കാര്യമേ പറയാനുണ്ടായിരുന്നൊള്ളൂ. നീയായിരിക്കുന്നതിന് നന്ദി എന്നായിരുന്നു ജയസൂര്യയ്ക്ക് ഒപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച് സരിത കുറിച്ചത്. ഒപ്പം ആശംസകളും നേര്‍ന്നു.

ജയസൂര്യയും സരിതയും തമ്മിലുള്ള വിവാഹം 2004ല്‍ ആണ് നടന്നത്. പ്രണയ വിവാഹമായിരുന്നു. രണ്ട് മക്കളാണ് ദമ്പതികള്‍ക്കുള്ളത്. അദ്വൈത്, വേദ എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍. ജയസൂര്യയ്ക്ക് ഒപ്പം അഭിനയത്തില്‍ അദ്വൈതും അരക്കൈ നോക്കിയിട്ടുണ്ട്. അദ്വൈത് സംവിധാനം ചെയ്ത ഹ്രസ്വചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഷൂട്ടിംഗ് തിരക്കുകള്‍ ഒഴിയുമ്പോള്‍ യാത്രകള്‍ക്ക് സമയം കണ്ടെത്തുന്ന താരം കൂടിയാണ് ജയസൂര്യ. സരിതയും യാത്രപ്രിയയാണ്. പോയ വര്‍ഷം ഇരുവരും ഒന്നിച്ച് നേപ്പാളിലും സ്വിറ്റ്‌സര്‍ലന്‍ഡിലും യാത്രകള്‍ നടത്തിയരുന്നു. ഇവരുടെ യാത്രയിലെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി ഏതറ്റം വരെയും പോകാന്‍ തയ്യാറാകുന്ന നടനാണ് ജയസൂര്യ. താരം നായകനായി എത്തിയ വെള്ളം എന്ന ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയേറ്ററില്‍ എത്തിയ മലയാള ചിത്രമായിരുന്നു വെള്ളം. ചിത്രത്തില്‍ അമിത മദ്യപാനിയായ മുരളി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിച്ചിരിക്കുന്നത്. പ്രജേഷ് സെന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Karma News Network

Recent Posts

ഗുരുവായൂര്‍ ക്ഷേത്രത്തിന് മുഖശ്രീയായി അലങ്കാര മണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാരമണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസായിരുന്നു സമര്‍പ്പണ…

7 mins ago

ഭൂമിയ്ക്കടിയിൽ നിന്നും 14ാം നൂറ്റാണ്ടിലെ ശിവലിംഗവും ശിലാലിഖിതവും കണ്ടെത്തി

ആന്ധ്രാപ്രദേശിൽ ഭൂമിയ്ക്കടിയിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. ശിർശൈലം ക്ഷേത്രത്തിന്റെ പരിസരത്ത് കുഴിയെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. ശിവലിംഗത്തിനൊപ്പം ശിലാലിഖിതങ്ങളും…

44 mins ago

പേജ് ഒന്ന് ആക്ടീവ് ആക്കാം, പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ഗോപി സുന്ദർ, പാട്ട് ഇല്ലെങ്കിലും ട്യൂണിംഗ് നടക്കുന്നുണ്ടെന്ന് കമന്റ്

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്ത കാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ…

1 hour ago

പിന്നണി ഗായകൻ വിശ്വനാഥൻ അന്തരിച്ചു

സിനിമാപിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടിൽ വിശ്വനാഥൻ (54) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടർന്ന്‌ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…

2 hours ago

വിദ്യാർത്ഥി ട്രെയിനിന് മുകളിൽ കയറി ഷോക്കേറ്റ് മരിച്ച സംഭവം, അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്

കൊച്ചി: ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്. ഇടപ്പള്ളി റെയില്‍വെ…

2 hours ago

മുറിവ് പാട്ടിലുള്ളത് എന്റെ അനുഭവം, സങ്കൽപിച്ച് എഴുതിയതല്ല, സൈബർ ആക്രമണത്തിനെതിരെ ഗൗരി ലക്ഷ്മി

മുറിവ് ഗാനത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളിൽ പ്രതികരിച്ച് ഗായിക ഗൗരി ലക്ഷ്മി. എന്റെ പേര് പെണ്ണ് എന്നുതുടങ്ങുന്ന ഗാനത്തിനെതിരെ…

3 hours ago