entertainment

വിവാഹ നിശ്ചയം നടന്ന് ഒരു മാസം കൊണ്ട് കല്യാണവും കഴിഞ്ഞു- ശരണ്യ മോഹൻ

ഒരു കാലത്ത് മലയാളത്തിലും തമിഴിലും സാന്നിധ്യമറിയിച്ച യുവനായികയാണ് ശരണ്യാ മോഹൻ. വിവാഹ ശേഷം സിനിമാരംഗത്ത് നിന്ന് വിട്ടുനിന്ന ശരണ്യ നൃത്തരംഗത്ത് സജീവമായിരുന്നു. 2015 സെപ്തംബറിലാണ് തിരുവനന്തപുരം സ്വദേശി ഡോ. അരവിന്ദ് കൃഷ്ണയും ശരണ്യ മോഹനും വിവാഹിതരായത്. വിവാഹത്തോടെ അഭിനയം നിർത്തിയ താരം വിശേഷങ്ങശളുമായി സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്താറുണ്ട്.മക്കൾക്കും കുടുംബത്തിനുമൊപ്പമായി കൂടുതൽ സമയം മാറ്റിവെക്കാൻ തീരുമാനിച്ചതോടെ അഭിനയത്തിൽ നിന്നും മാറിനിൽക്കുകയായിരുന്നു.

ഇപ്പോളിതാ വിഹാഹത്തെക്കുറിച്ച് പറയുകയാണ് താരം, വാക്കുകൾ, വീട്ടിൽ എനിക്ക് ആ സമയത്ത് കല്യാണ ആലോചനകൾ എല്ലാം നടക്കുന്നുണ്ടായിരുന്നു. പക്ഷെ എന്നെ സംബന്ധിച്ച് കല്യാണം കഴിക്കുന്ന ആൾ എന്നെ ശരിയ്ക്കും മനസ്സിലാക്കണം എന്ന കണ്ടീഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എൻജിനിയർ ആയിരിക്കണം ഡോക്ടർ ആയിരിക്കണം സിനിമ ഫീൽഡിൽ തന്നെ ഉള്ള ആളായിരിക്കണം എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. നടിയാണ്, കാണാൻ മോശമില്ല, നർത്തകിയാണ് എന്നതിനൊക്കെ അപ്പുറം എനിക്ക് ചില പോരായ്മകളും ഉണ്ട്. അത് മനസ്സിലാക്കി, ശരണ്യ എന്ന പെൺകുട്ടിയെ തിരിച്ചറിയുന്ന ആളായിരിക്കണം എന്നാണ് ഞാൻ അച്ഛനോട് പറഞ്ഞിരുന്നത്.

കല്യാണ ആലോചനകൾ അങ്ങനെ നടന്ന് കൊണ്ടിരിക്കുമ്പോൾ ഒരു ദിവസം ഞങ്ങൾ പരസ്പരം കണ്ടു. എന്തായി കല്യാണ ആലോചനകൾ എന്ന് ഞാൻ ചോദിച്ചപ്പോൾ, ഹാ വീട്ടിൽ ആലോചന നടക്കുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. എനിക്കും ആലോചനകൾ തുടങ്ങി എന്ന് ഞാൻ പറഞ്ഞു. അത് കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴാണ് എനിക്ക് മെസേജ് വന്നത്..’എങ്കിൽ പിന്നെ ഞാൻ തന്നെ ശരണ്യയെ വിവാഹം ചെയ്താലോ’ എന്ന് ചോദിച്ച് കൊണ്ട്. കുഴപ്പമില്ല, പക്ഷെ അച്ഛന്റെയും അമ്മയുടെയും എല്ലാം സമ്മതത്തോടെയും അനുഗ്രഹത്തോടെയും ആയിരിക്കണം എന്നായിരുന്നു എന്റെ മറുപടി.

പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു. ഞങ്ങൾ സംസാരിച്ച് കഴിഞ്ഞ്, രണ്ട് ദിവസത്തിന് ശേഷം പെണ്ണ് കാണൽ ചടങ്ങ് കഴിഞ്ഞു. അത് കഴിഞ്ഞ് ചെറുക്കന്റെ വീട് കാണാൻ എന്റെ വീട്ടിൽ നിന്നും ആളുകൾ പോയി. വിവാഹ നിശ്ചയം നടന്നു. ഒരു മാസം കൊണ്ട് കല്യാണവും കഴിഞ്ഞു. അതിനിടയിൽ പിന്നെ ഞങ്ങൾ രണ്ട് പേരും അധികം സംസാരിച്ചിരുന്നില്ല

Karma News Network

Recent Posts

ജമ്മുവിൽ ഏറ്റുമുട്ടിൽ, ഭീകരനെ വധിച്ച് സൈന്യം

കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…

36 mins ago

വയനാടിനെ കൈവിട്ട് രാഹുൽ, പകരം പ്രിയങ്ക മൽസരിക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…

1 hour ago

മലയാളികൾക്ക് അഭിമാനിക്കാം, കൊടിക്കുന്നില്‍ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…

1 hour ago

കോൺഗ്രസ് ക്രിസ്ത്യാനികളോട് മാപ്പ് പറയണം, നേരത്തെ ഹിന്ദുക്കളെ മാത്രമാണ് അധിക്ഷേപിച്ചിരുന്നത്, ഇപ്പോൾ ക്രിസ്ത്യാനികളെയും : അനിൽ ആൻ്റണി

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി-മാർപ്പാപ്പ കൂടിക്കാഴ്ചയെ പരിഹസിച്ച് പോസ്റ്റിട്ടതിൽ ക്രിസ്ത്യാനികളോട് കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി നേതാവ് അനിൽ…

2 hours ago

മദ്യലഹരിയിൽ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കി, സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസ്

തിരുവല്ല : മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസെടുത്തു. തിരുവല്ല പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ…

2 hours ago

മമ്മുട്ടി ടർബോ പെട്ടു, ഇ.ഡി ഇറങ്ങിയപ്പോൾ കളക്ഷൻ നിലച്ചു

മലയാള സിനിമയിൽ ED പിടിമുറുക്കുകയാണ് . മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിര്‍മ്മാതാക്കൾക്കെതിരായ സാമ്പത്തിക ക്രമക്കേട് കേസില്‍ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് (ഇഡി)…

3 hours ago