entertainment

റെഡിയാവാന്‍ ഗ്രീന്‍ റൂമില്‍ ചെന്നപ്പോള്‍ വഴക്ക് പറഞ്ഞ് അപമാനിച്ച് ഇറക്കി വിട്ടു, ദുരനുഭവം പറഞ്ഞ് ശശാങ്കന്‍

മനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ശശാങ്കന്‍. കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയിലൂടെയാണ് താരം മിനിസ്‌ക്രീനില്‍ എത്തുന്നത്. സ്റ്റാര്‍ മാജിക്കില്‍ എത്തിയതോടെ താരത്തിന് നിറയെ ആറാധകരായി. ഇപ്പോള്‍ തന്റെ കഴിഞ്ഞ കാലത്തെ കുറിച്ച് പറയുകയാണ് ശശാങ്കന്‍. എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ അവതാരകനായി എത്തിയപ്പോഴാണ് ശശാങ്കന്‍ തന്റെ മനസ് തുറന്നത് 0

ശശാങ്കന്റെ വാക്കുകള്‍ ഇങ്ങനെ.. ” സ്വാഭാവികമായും പിന്നിട്ട വഴികള്‍ അത്ര എളുപ്പമായിരുന്നില്ല. ഒരുപാട് കല്ലും മുള്ളും എല്ലാം കണ്ടിട്ടുണ്ട്. വ്യക്തിപരമായി എന്നെ വേദനിപ്പിച്ച ആരും ഇല്ല. എന്നാല്‍ സാഹചര്യ വശാല്‍ വേദനിപ്പിച്ച അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്താനും. പണ്ട് മിമിക്ര ട്രൂപ്പിന്റെ വണ്ടിയില്‍ കിളിയായി ഞാന്‍ പോയിരുന്നു. മിമിക്രിയോടുള്ള താത്പര്യം കാരണം അവര്‍ ചെയ്യുന്നത് എല്ലാം ദൂരെ മാറി നിന്ന് നോക്കും. ഗ്രീന്‍ റൂമിലെല്ലാം പോകും.

ഒരിക്കല്‍ ബോംബ് പൊട്ടുന്ന ഒരു സീനില്‍ അഭിനയിക്കുന്നതിന് വേണ്ടി എനിക്കും അവസരം ലഭിച്ചു. ഒരുപാട് പേര്‍ ഓടുന്നകൂട്ടത്തില്‍ വന്ന് ഓടാന്‍ വേണ്ടി ഒന്ന് റെഡിയായി വരാനായി പറഞ്ഞു. പ്രൊഫഷണല്‍ സ്റ്റേജില്‍ പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയുന്ന ആ ഒരു അവസരം എന്നെ സംബന്ധിച്ച് വലിയ അഭിമാനമായിരുന്നു. റെഡിയായി വരാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ വേഗം ഗ്രീന്‍ റൂമില്‍ പോയി, അവിടെ ഒരാളുടെ പാന്‍കേക്ക് ഉണ്ടായിരുന്നു. അത് കുറച്ചെടുത്ത് മുഖത്തിട്ടു. അപ്പോഴേക്കും അയാള്‍ വന്ന് വഴക്ക് പറഞ്ഞു. ‘ഡാ അതൊക്കെ എന്ത് വിലയുള്ള സാധനമാണെന്നോ.. ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും ഓടാന്‍ വേണ്ടി’ എന്ന് പറഞ്ഞ് അത് എന്റെ കൈയ്യില്‍ നിന്നും പിടിച്ച് വാങ്ങിച്ച് ഇറക്കി വിട്ടപ്പോള്‍ മനസ്സില്‍ വല്ലാത്ത വിഷമം തോന്നി.

ഒരു മിമിക്രി കലാകാരന്‍ തന്നെയായിരുന്നു അയാളും. എനിക്ക് ഇപ്പോള്‍ അവരെ ഓര്‍മയില്ല. എവിടെയാണ് എന്നും അറിയില്ല. അത് പോലെയുള്ള ചില അനുഭവങ്ങള്‍ മാത്രമേയുള്ളൂ. സിനിമയില്‍ അപമാനങ്ങള്‍ ഒന്നും ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല. അതിനും മാത്രം ദൂരം സഞ്ചരിച്ചിട്ടില്ല. സിനിമയില്‍ ഇപ്പോള്‍ നല്ല അവസരങ്ങള്‍ക്ക് വേണ്ടി നോക്കിയിരിയ്ക്കുകയാണ്- ശശാങ്കന്‍ പറഞ്ഞു. ചില ഷോര്‍ട്ട് ഫിലിമുകള്‍ എല്ലാം ചെയ്തിട്ടുണ്ട്. മാര്‍ഗം കളി എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. സിനിമയില്‍ തിരക്കഥ എഴുതണം എന്നത് തന്നെയാണ് എന്റെ ആഗ്രഹം. രണ്ടാമത്തെ തിരക്കഥ എഴുതി തുടങ്ങി. കോമഡിയാണ് എന്റെ മേഖല, ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുള്ള സ്‌കിറ്റാണ് എഴുതുന്നത്.

Karma News Network

Recent Posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 min ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

28 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

1 hour ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago