Categories: national

നിങ്ങള്‍ ഒറ്റയ്ക്കല്ല, കശ്മീരില്‍ വീട്ട് തടങ്കലിലായ നേതാക്കള്‍ക്ക് ശശി തരൂരിന്റെ പിന്തുണ

കശ്മീരില്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ശശി തരൂര്‍ എംപി. ഒമര്‍ അബ്ദുള്ള നിങ്ങള്‍ ഒറ്റയ്ക്കല്ല. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരോരുത്തരും കശ്മീരിലെ മുഖ്യധാര നേതാക്കള്‍ക്കൊപ്പം നില്‍ക്കുമെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു. പാര്‍ലമെന്റ് സമ്മേളനം നടക്കുകയാണ്. തങ്ങളുടെ ശബ്ദത്തെ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നും തരൂര്‍ പറഞ്ഞു.

മറ്റൊരു ട്വീറ്റിലൂടെ കശ്മീരില്‍ എന്താണ് നടക്കുന്നതെന്നും ശശി തരൂര്‍ ചോദിക്കുന്നു. ഒരു തെറ്റും ചെയ്യാത്ത നേതാക്കളെ ഒറ്റരാത്രിക്കൊണ്ട് അറസ്റ്റു ചെയ്യുന്നത് എന്തുകൊണ്ടാണെന്നും ശശി തരൂര്‍ ചോദിച്ചു.

ഇന്നലെ രാത്രിയോടെയാണ് കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവരെ വീട്ടുതടങ്കലില്‍ ആക്കിയത്. താന്‍ വീട്ടുതടങ്കലിലാണെന്ന് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തിരുന്നു. സമാന രീതിയില്‍ താനും തടങ്കലിലാണെന്ന് മെഹബൂബ മുഫ്തിയും ട്വീറ്റ് ചെയ്തു. ഇതിനു പിന്നാലെയാണ് നേതാക്കള്‍ക്ക് പിന്തുണയുമായി ശശി തരൂര്‍ രംഗത്തെത്തിയത്.

ഞായറാഴ്ച അര്‍ധരാത്രിയാണ് നേതാക്കളെ കാരണം വെളിപ്പെടുത്താതെ വീട്ടുതടങ്കലിലാക്കിയത്. ശ്രീനഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രജൗറി, ഉധംപൂര്‍ ജില്ലകളിലും കശ്മീര്‍ താഴ് വരയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതുയോഗങ്ങളും റാലികളും നിരോധിച്ചിട്ടുണ്ട്. സി.പി.എം. ജമ്മുകശ്മീര്‍ സംസ്ഥാന സെക്രട്ടറിയും എം.എല്‍.എ.യുമായ മുഹമ്മദ് യൂസഫ് തരിഗാമിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ബന്ദിപ്പോര എം.എല്‍.എ. ഉസ്മാന്‍ മജീദും അറസ്റ്റിലായിട്ടുണ്ട്. ഇതേക്കുറിച്ച് ഔദ്യോഗിക വിശദീകരണം പുറത്തു വിട്ടിട്ടില്ല.

Karma News Network

Recent Posts

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, യുവാവ് അറസ്റ്റിൽ

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പുന്നപ്ര കപ്പക്കട സ്വദേശി അരുണ്‍ (24)…

5 hours ago

മായ മിടുക്കിയാണ്,അവന്റെ ലക്ഷ്യം ബാങ്ക് അക്കൗണ്ട്

കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മായയുടെ കൊലപാതകിയായ രഞ്ജിത്ത് ഒളിവിലാണ്.…

6 hours ago

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക്

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക് മുംബൈ: ശക്തമായ മഴയ്ക്കും കാറ്റിനുമിടയിൽ കൂറ്റന്‍…

7 hours ago

കേരളത്തിൽ BJPക്ക് എത്ര സീറ്റ്? ദക്ഷിണേന്ത്യാ ഫലം പ്രവചിച്ച് അമിത്ഷാ

ദക്ഷിണേന്ത്യയിൽ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വെളിപ്പെടുത്തി ആഭ്യന്തര മന്ത്രി അമിത്ഷാ. “കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ നാല്…

8 hours ago

ചന്ദ്രയാൻ-4 ശിവ്ശക്തി പോയിൻ്റിനരികിൽ ലാൻഡ് ചെയ്തേക്കും, നിർണ്ണായക വിവരം പുറത്ത്

ന്യൂഡൽഹി: ന്യൂഡൽഹി: ഇന്ത്യൻ ജനത ആവേശത്തോടെ കാത്തിരിക്കുന്ന ഐഎസ്ആർഒയുടെ ദൗത്യമാണ് ചന്ദയാൻ - 4. കഴിഞ്ഞ വർഷം നടത്തിയ ചന്ദ്രയാൻ-3…

8 hours ago

മകന്റെ മരണ കാരണം വ്യക്തമല്ല, പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സി​ദ്ധാർത്ഥന്റെ അമ്മ ഹൈക്കോടതിയില്‍

കൊച്ചി: മകന്റെ മരണ കാരണം വ്യക്തമല്ലെന്നും സിബിഐ അന്തിമ റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് വ്യക്തമാകു. പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ…

9 hours ago