Categories: keralatopnews

കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവായി ശശി തരൂരിനെ നിയമിക്കണമെന്ന് പഞ്ചാബ്, രാജസ്ഥാന്‍ ഘടകങ്ങള്‍

കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവായ അധീര്‍ രഞ്ജന്‍ ചൗധരിയെ മാറ്റി ശശി തരൂരിനെ നിയമിക്കണമെന്ന നിലപാട് സ്വീകരിച്ച് സച്ചിന്‍ പൈലറ്റും പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായ സുനില്‍ ത്ധക്കറും. കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷനെ കണ്ടെത്താനുള്ള പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഇരുനേതാക്കളും ഇക്കാര്യം ആവശ്യപ്പെട്ടത്.

ലോക്സഭ കക്ഷി നേതാവെന്ന നിലയില്‍ ആദിര്‍ രഞ്ജന്‍ ചൗധരിയുടെ പ്രവര്‍ത്തനം ഫലപ്രദമല്ല. അതിനാല്‍ ശശി തരൂരിനെ ആ പദവിയിലേക്ക് കൊണ്ടുവരണം. നിലവില്‍ നേതാവാകാന്‍ യോഗ്യന്‍ ശശി തരൂരാണെന്നും ഇരുവരും വാദിച്ചു. ലോക്സഭയില്‍ ബി.ജെ.പിയെ ആശയപരമായി നേരിടാന്‍ ശശി തരൂരിനാണ് സാധിക്കുക എന്ന സന്ദേശമാണ് സച്ചിന്‍ പൈലറ്റും സുനില്‍ ത്ധക്കറും യോഗത്തിന് സമ്മാനിച്ചത്.

സച്ചിന്‍ പൈലറ്റിനെ പോലെ പൊതുസമ്മതനായ യുവനേതാവിന്റെയും കേരളം കഴിഞ്ഞാല്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ സമ്മാനിച്ച പഞ്ചാബ് അദ്ധ്യക്ഷന്റെയും പിന്തുണ ശശി തരൂരിന് ലഭിച്ചതോടെ നേതൃമാറ്റത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ലോക്സഭാ കക്ഷി നേതാവിന്റെ സ്ഥാനത്തേക്ക് തരൂരിന്റെ പേര് സജീവമായി ഉണ്ടായിരുന്നു. എന്നാല്‍ സോണിയ ഗാന്ധി അധീറിനെ തെരഞ്ഞെടുക്കുകയായിരുന്നു.

Karma News Network

Recent Posts

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

4 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

29 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

48 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

1 hour ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

1 hour ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

2 hours ago