entertainment

ഏറ്റവും നന്നായി കോർപറേറ്റ് ചെയ്യാൻ സാധിയ്ക്കുന്ന നായിക നടിയാണ് മീര- സത്യൻ അന്തിക്കാട്

അഭിനയ മികവ് കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് മീര ജാസ്മിൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം ‘മകളിലാണ് മീര ഇപ്പോൾ അഭിനയിക്കുന്നത്. അടുത്തിടെയാണ് നടി സോഷ്യൽ മീഡിയകളിൽ അക്കൗണ്ട് ആരംഭിക്കുന്നത്. മീര ജാസ്മിൻ എന്ന നടിയെ കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്, വാക്കുകളിങ്ങനെ,

ഒരുപാട് പ്രത്യേകതയുള്ള നടിയാണ് എന്നെ സംബന്ധിച്ച് മീര ജാസ്മിൻ. മീരയെ കുറിച്ച് ഒരുപാട് ആളുകൾ പലതും സംസാരിക്കാറുണ്ട്. മീര ജാസ്മിൻ അഹങ്കാരിയാണ്, അനുസരണയില്ലാത്ത നടിയാണ് എന്നൊക്കെ. പക്ഷെ എനിക്ക് ഏറ്റവും നന്നായി കോർപറേറ്റ് ചെയ്യാൻ സാധിയ്ക്കുന്ന നായിക നടിയാണ് മീര.

നമ്മൾ അങ്ങോട്ട് എങ്ങിനെ പെരുമാറുന്നോ അതാണ് അവർ തിരിച്ചു തരുന്നത്. മീര ജാസ്മിൻ അങ്ങനെ ഒരാളാണ്. എനിക്ക് മീര ജാസ്മിൻ എന്റെ സിനിമയിലേക്ക് വരുന്നു എന്ന് പറയുമ്പോൾ, എന്റെ കുടുംബത്തിലെ കുട്ടിയായിട്ടാണ് ഞാൻ കാണുന്നത്. ഞാൻ അത് പോലെയാണ് അവരെ സ്‌നേഹിക്കുന്നത്. അതെനിക്ക് മീര തിരിച്ചും തരുന്നു.

മീര ജാസ്മിന് പേഴ്‌സണൽ പ്രശ്‌നങ്ങൾ പലതും ഉണ്ടാവാം. പക്ഷെ അതിലേക്ക് ഞാൻ കയറാറില്ല. അഭിനേതാക്കൾ സെറ്റിൽ വരുമ്പോൾ അവർ ചെയ്യുന്ന കഥാപാത്രത്തെ കുറിച്ച് മാത്രമേ നമ്മൾ ചിന്തിക്കേണ്ടതുള്ളൂ, അവരുടെ വ്യക്തപരമായ കാര്യങ്ങൾ അന്വേഷിക്കേണ്ടതില്ല. മീര ജാസ്മിൻ ആയാലും ശോഭന ആയാലും ഉർവശി ആയാലും എന്നെ സംബന്ധിച്ച് അവർ ആർട്ടിസ്റ്റുകളാണ്. അത് കഴിഞ്ഞുള്ള കാര്യം എന്റെ വിഷയമല്ല.

മകൾ എന്ന സിനിമയിൽ മീര ജാസ്മിൻ വന്നാൽ നന്നായിരിയ്ക്കും എന്ന് എനിക്ക് തോന്നി. പക്ഷെ കോണ്ടാക്ട് ചെയ്യാൻ ഒരു മാർഗ്ഗവും ഇല്ല. എവിടെയാണെന്ന് പോലും അറിയില്ല. അവസാനം ദുബായിൽ ആണെന്നും അവിടെ ബിസിനസ്സ് നടത്തുകയാണ് എന്നും അറിഞ്ഞു. നമ്പറും കിട്ടി. അന്ന് ഞാൻ വാട്‌സ് ആപ്പിൽ ഒരു വോയിസ് മെസേജ് അയച്ചു, എന്റെ പുതിയ ചിത്രത്തിൽ മീര അഭിനയിക്കുമെങ്കിൽ നന്നായിരുന്നു എന്ന്. രാത്രി മീര വിളിച്ചു, ‘സിനിമ ഇപ്പോൾ എന്റെ മീഡിയ അല്ല, പക്ഷെ സത്യൻ അങ്കിൾ വിളിച്ചാൽ വരാതിരിക്കാൻ കഴിയില്ല’ എന്ന് പറഞ്ഞു.

മീര ജാസ്മിൻ ആദ്യമായി എന്റെ രസതന്ത്രം എന്ന സിനിമയിലാണ് അഭിനയിച്ചത്. അതും ആൺ കുട്ടിയായിട്ട്. വിനോദ യാത്ര എന്ന ചിത്രത്തിൽ ഞാൻ ഒരു പുതുമുഖ നടിയെയാണ് തീരുമാനിച്ചിരുന്നത്. നാലഞ്ച് ദിവസം അവരെ വച്ച് സിനിമ എടുക്കുകയും ചെയ്തു. പക്ഷെ എനിക്ക് തൃപ്തി വന്നില്ല. ആ സമയത്ത് മീര തമിഴിലിലെല്ലാം സിനിമ ചെയ്യുന്നത് കാരണം ഭയങ്കര തിരക്കിലാണ്. എന്നിട്ടും ഞാൻ പറഞ്ഞപ്പോൾ മറ്റ് തിരക്കുകൾ എല്ലാം മാറ്റി വച്ച് മീര വന്നു. അത് നമ്മളോടുള്ള ഒരു സ്‌നേഹമാണ്.

Karma News Network

Recent Posts

പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ടു, അഭിഭാഷകയ്‌ക്കെതിരെ പരാതി

തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീ​ഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…

1 min ago

രാഹുൽ ദ്രാവിഡ് കോച്ച് സ്ഥാനം ഒഴിയുന്നു- ഇനി ഞാൻ തൊഴിൽ രഹിതനാണ്‌

ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്‌. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…

6 mins ago

സഹോദരന്റെ വിവാഹത്തലേന്ന് ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തൃശ്ശൂരിൽ വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്.…

12 mins ago

വിദ്യാർത്ഥിയെ പീഡനത്തിനിരയാക്കി, മദ്രസ അധ്യാപകന് ട്രിപ്പിള്‍ ജീവപര്യന്തം വിധിച്ച് കോടതി

തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…

26 mins ago

‘കാര്‍ത്തുമ്പി കുടകള്‍ മനോഹരം’, അട്ടപ്പാടിയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…

47 mins ago

ഇന്ത്യൻ ടീമിനേ വസതിയിലേക്ക് ക്ഷണിച്ച് പി.എം മോദി,ടീമിനേ ഫോണിൽ വിളിച്ചു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…

1 hour ago