world

ഹൂതി വിമതർക്ക് സാമ്പത്തിക സഹായം നൽകുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ പുറത്തുവിട്ട് സൗദി അറേബ്യ

റിയാദ്: യെമനിലെ ഹൂതി വിമതർക്ക് സാമ്പത്തിക സഹായം നൽകുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ പുറത്തുവിട്ട് സൗദി അറേബ്യ . ചിരഞ്ജീവ് കുമാർ സിംഗ്, മനോജ് സബർബാൾ എന്നീ രണ്ട് ഇന്ത്യക്കാരാണ് വിമതർക്ക് സഹായം നൽകുന്നുവെന്നാണ് സൗദി പറയുന്നത്.

ഇതിനൊപ്പം ഹൂതികൾക്ക് സഹായം നൽകുന്ന വിവിധ രാജ്യക്കാരായ മറ്റ് എട്ടുപേരുടെയും 15 കമ്പനികളുടേയും വിവരങ്ങൾ സൗദി അറേബ്യ പുറത്തുവിട്ടിട്ടുണ്ട്. യെമൻ, സിറിയ, ബ്രിട്ടൻ, സൊമാലില തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പട്ടികയിലുള്ള മറ്റുള്ളവർ. ഇവരെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിട്ടുമുണ്ട്. ഇവരുടെ സ്വത്തുക്കൾ മരവിപ്പിക്കാനുള്ള നടപടികളിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.

സൗദിക്കെതിരെ ആക്രമണം ശക്തമാക്കിയിരുന്ന ഹൂതികൾ കഴിഞ്ഞയാഴ്ച താൽക്കാലിക വെടിനിറുത്തൽ പ്രഖ്യാപിച്ചിരുന്നു. ഡ്രോൺ ആക്രമണങ്ങൾ കുറച്ചുദിവസത്തേക്ക് നിർത്തിവയ്ക്കുന്നു എന്നായിരുന്നു വിമതരുടെ പ്രഖ്യാപനം. ഹൂതി വിമതരുടെ അധീനതയിലുള്ള വിമാനത്താവളം, തുറമുഖം എന്നിവിടങ്ങളിൽ സൗദി കടുത്ത വ്യോമാക്രമണം നടത്തിയ സാഹചര്യത്തിലായിരുന്നു അനുരഞ്ജന നീക്കം.

സൗദി അറേബ്യയിലെ എണ്ണ സംഭരണശാലയ്‌ക്ക് നേരെ വിമതർ ആക്രമണം നടത്തിയതോടെയാണ് സൗദി ശക്തമായി തിരിച്ചടി തുടങ്ങിയത്. ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് ഹൂതികൾ നടത്തിയ ആക്രമണത്തെ തുടർന്ന് എണ്ണ സംഭരണശാലയ്‌ക്ക് വൻ തീപ്പിടത്തമുണ്ടായി. അരാംകോയിലെ രണ്ട് ടാങ്കുകൾക്കാണ് തീ പിടിച്ചത്.ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Karma News Network

Recent Posts

ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവം, മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാതെ  വിട്ടുനൽകി, തൃശ്ശൂർ മെഡിക്കൽകോളേജ്

തൃശൂർ: ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ പെരിഞ്ഞനം സ്വദേശിയായ ഉസൈബ ഇന്ന് പുലർച്ചെയാണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ…

5 mins ago

ബാർ കോഴ വിവാദം, ബാറുടമ അരവിന്ദാക്ഷന്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ബാർ കോഴ വിവാദക്കേസിൽ അണക്കര സ്‌പൈസ് ഗ്രോവ് ഉടമയായ അരവിന്ദാക്ഷന്റെ മൊഴി രേഖപ്പെടുത്തി. വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം…

49 mins ago

അനസ്തേഷ്യ ടെക്നീഷ്യ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

കോഴിക്കോട് : വേളത്ത് മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യ പ്രവർത്തക മരിച്ചു. തീക്കുനി സ്വദേശിനി അനസ്തേഷ്യ ടെക്നീഷ്യയായ മേഘ്നയാണ് മരിച്ചത്. മൂന്നാഴ്ചയായി…

1 hour ago

ബംഗാളിൽ താമര വിരിയും, ബിജെപിയുടെ വളർച്ച മമതയെ സമ്മർദ്ദത്തിലാക്കിയിരിക്കുന്നു, മോദി

ന്യൂഡൽഹി: സംസ്ഥാനത്തെ ബിജെപിയുടെ വളർച്ച മമതയെയും പാർട്ടി നേതാക്കളെയും സമ്മർദ്ദത്തിലാഴ്‌ത്തിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ മികച്ച…

2 hours ago

ഇന്ത്യയിൽ അട്ടിമറിക്ക് ജോർജ് സോറസിനു കേരളത്തിലും വേരുകൾ, 8 ഓൺലൈൻ പോർട്ടലുകൾ

ഇന്ത്യയിൽ അട്ടിമറി നടത്താൻ ആസൂത്രണം ചെയ്ത സംഘടനയിൽ 8 മലയാളം ഓൺലൈനുകളും. ഹത്രാസ് ഭീകരാക്രമണ ഗൂഢാലോചന കേസിലെ പ്രതി സിദ്ദിഖ്…

2 hours ago

ബിജെപി കൗൺസിലർമാർ കുഴികൾ മൂടി, ഇനി ജോലി തീരാൻ അധികം വൈകുമെന്ന് മേയർ

തിരുവനന്തപുരം : തലസ്ഥാനത്തെ സ്മാര്‍ട്ട് റോഡ് നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് ബി.ജെ.പി. നടത്തിയ സമരത്തിനെതിരേ മേയര്‍ ആര്യാ രാജേന്ദ്രന്‍. സ്മാര്‍ട്ട്…

2 hours ago