national

എഐ നിർമിത ഉള്ളടക്കങ്ങള്‍ക്ക് വാട്ടർമാർക്ക് നിർബന്ധമാക്കണം, സാങ്കേതിക രംഗത്ത് ഇന്ത്യയുടെ വിപ്ലവകരമായ കുതിപ്പെന്ന് ബിൽ ഗേറ്റ്സ്

ദില്ലി: എഐ നിർമിത ഉള്ളടക്കങ്ങള്‍ക്ക് വാട്ടർമാർക്ക് നിർബന്ധമാക്കണമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സുമായുള്ള ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഡിജിറ്റൽ രം​ഗത്ത് വിപ്ലവകരമായ മാറ്റമുണ്ടായിട്ടുണ്ടെന്ന് ബിൽ ​ഗേറ്റ്സ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ച് നരേന്ദ്ര മോദി ബിൽ​ഗേറ്റ്സുമായി നടത്തിയ സംഭാഷണത്തിലാണ് പ്രതികരണം.

സൈബർ സുരക്ഷയ്ക്കാണ് മോദി ചർച്ചയിൽ ഊന്നൽ നൽകിയത്. എഐ ഉപയോഗിച്ച് എന്തൊക്കെ ചെയ്യാം, എന്തൊക്കെ അരുത് എന്ന ബോധവൽക്കരണം നടത്തണമെന്ന് മോദി ആവശ്യപ്പെട്ടു. ആ​ഗോള താപനത്തെ കുറിച്ച് ലോകം കൂടുതൽ ചർച്ച ചെയ്യണം. എല്ലാവർക്കുമൊപ്പമുള്ള വികസനമാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

എഐയുടെ ഉപയോഗം വലിയ വെല്ലുവിളിയാണ്. ഡീപ്പ് ഫേക്ക് തട്ടിപ്പുകള്‍ തുടക്കത്തിലേ തടയണമെന്നും മോദി കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.
ഈയിടെ ഇന്ത്യയിലെത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച .

സാങ്കേതികവിദ്യ അതിവേഗം സ്വീകരിക്കാനുള്ള ഇന്ത്യക്കാരുടെ കഴിവിനെ ബിൽ ഗേറ്റ്സ് പ്രശംസിച്ചു. ഇന്ത്യയ്ക്ക് ഒരു ഡിജിറ്റൽ സർക്കാരുണ്ട്. ഇന്ത്യ സാങ്കേതികവിദ്യയെ സ്വീകരിക്കുക മാത്രമല്ല, ആ മേഖലയിൽ മുന്നിൽ നിന്ന് നയിക്കുകയും ചെയ്യുന്നുവെന്ന് ബിൽ ഗേറ്റ്സ് പ്രതികരിച്ചു.

2023ലെ ജി20 ഉച്ചകോടിയിൽ താൻ എഐ എങ്ങനെ ഉപയോഗിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിൽ ഗേറ്റ്സിനോട് പറഞ്ഞു. കാശി തമിഴ് സംഗമം പരിപാടിയിൽ എഐ ഉപയോഗിച്ച് തൻ്റെ ഹിന്ദി പ്രസംഗം തമിഴിലേക്ക് വിവർത്തനം ചെയ്തതും പറഞ്ഞു.

Karma News Network

Recent Posts

സുഖം തേടിപോയതല്ല, ചേച്ചി ഒരു ജീവിതം കിട്ടാനാണ്‌ അവനൊപ്പം പോയത്, മായയുടെ സഹോദരി കർമ ന്യൂസിനോട്

കഴിഞ്ഞ ദിവസമാണ് കാട്ടാക്കടയിൽ വാടക വീടിനു സമീപത്തെ റബർ പുരയിടത്തിൽ മായാ മുരളിയെന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ…

18 mins ago

കരമന അഖിൽ കൊലപാതകം, ഡ്രൈവർ അനീഷ് പിടിയിൽ

കരമന അഖിൽ കൊലപാതകത്തിൽ ഡ്രൈവർ അനീഷ് പിടിയിൽ. ബാലരാമപുരത്തു നിന്നാണ് ഇയാളെ പിടികൂടിയത്. മറ്റൊരിടത്തേക്ക് ഒളിവിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു പൊലീസ്…

55 mins ago

കനക മരിച്ചിട്ടില്ല, വ്യാജവാർത്തകൾ ഒഴിവാക്കൂ.. താരം പഴയ വീട്ടിൽ ഒറ്റയ്ക്ക്

മലയാളി അല്ലായിട്ടും പ്രേക്ഷകരുടെ മനസിൽ ഒരു മലയാളികുട്ടിയായി ഇടം നേടിയ നടിയാണ് കനക. സിനിമയിലെ സൂപ്പർഹിറ്റ് സംവിധാന ജോഡികൾ ആയിരുന്ന…

1 hour ago

മലപ്പുറത്ത് കിണറ്റിലെ പാറപൊട്ടിക്കുന്നതിനിടെ അപകടം; തൊഴിലാളി മരിച്ചു

മലപ്പുറം: പെരിന്തല്‍മണ്ണയിൽ കിണറ്റിലെ പാറപൊട്ടിക്കുന്നതിനിടെ അപകടം. സ്ഫോടനത്തില്‍ അതിഥിത്തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി രാജേന്ദ്രന്‍ ആണ് മരിച്ചത്. സ്ഫോടകവസ്തുവിന് തിരികൊളുത്തിയതിന്…

2 hours ago

കെജ്‌രിവാളിന് ലഭിച്ചത് ജാമ്യമല്ല; ഇതൊരു ഇടക്കാല ആശ്വാസം മാത്രം- അമിത് ഷാ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ലഭിച്ചത് ജാമ്യമല്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ഇതൊരു ഇടക്കാല ആശ്വാസം മാത്രമാണെന്നും ജൂൺ ഒന്നിന്…

3 hours ago

‘വഴക്ക് പുറത്തിറങ്ങുന്നത് കരിയറിനെ ബാധിക്കുമെന്ന് പറഞ്ഞു, ഇപ്പോൾ പൊരുൾ മനസിലായി’; ടൊവിനോയ്ക്കെതിരെ സനൽകുമാർ ശശിധരൻ

നടൻ ടൊവിനോ തോമസിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. ടൊവിനോ അഭിനയിച്ച വഴക്ക് എന്ന ചിതത്തിന്റെ സംവിധായകനാണ്…

3 hours ago