ന്യൂഡല്‍ഹി. സുപ്രീം കോടതിയുടെ താക്കീതിന് പിന്നാലെ തിരഞ്ഞെടുപ്പ് കടപ്പത്രവുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ്ബിഐ. കടപ്പത്രങ്ങളുടെ സീരിയല്‍ നമ്പറുകളും ഓരോ ബോണ്ടിലെയും സവിശേഷ നമ്പറുകളും ഉള്‍പ്പെടെയാണ് നല്‍കിയത്.
എസ്ബിഐ നേരത്തെ സമര്‍പ്പിച്ച വിവരങ്ങള്‍ പൂര്‍ണമല്ലെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് വിവരങ്ങള്‍ കൈമാറണമെന്നായിരുന്നു നിര്‍ദേശം. ഈ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
ബോണ്ടുകള്‍ വാങ്ങിയവരുടെയും ലഭിച്ചവരുടെയും പേരുകള്‍, തീയതി, എത്ര രൂപ തുടങ്ങിയവ ഉള്‍പ്പെടെ മുഴുവന്‍ വിവരങ്ങളും കൈമാറണമെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍ എസ്ബിഐ ബോണ്ട് നമ്പറുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരുന്നില്ല.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…