national

സ്വകാര്യ സ്‌കൂളിൽ ഹിന്ദു വിദ്യാർത്ഥികളെ കൊണ്ട് നിർബന്ധിച്ച് നമസ്‌കരിപ്പിച്ചു, അന്വേഷണം പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ

ഗാന്ധിനഗർ. സ്വകാര്യ സ്‌കൂളിൽ ഹിന്ദു വിദ്യാർത്ഥികളെ കൊണ്ട് നിർബന്ധിച്ച് നമസ്‌കരിപ്പിച്ച് സ്‌കൂളിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ. അഹമ്മദാബാദിലെ ഘട്ലോഡിയ ഏരിയയിലെ കലോറെക്സ് ഫ്യൂച്ചർ സ്‌കൂളിൽ നടന്ന പരിപാടിയിലാണ് സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്.

സ്‌കൂളിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പ്രൈമറി വിഭാഗത്തിലെ ഒരു വിദ്യാർത്ഥികൾ നമസ്‌കരിക്കുന്നത് കാണാം. കൂടാതെ നാല് കുട്ടികൾ ചേർന്ന് ഇസ്ലാമിക പ്രാർത്ഥന ചൊല്ലുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ വിഡിയോ പിന്നീട് സ്‌കൂൾ നീക്കം ചെയ്തു. എബിവിപി, ബജ്റംഗ്ദൾ തുടങ്ങി നിരവധി സംഘടനകൾ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഒടുവിൽ തെറ്റുപറ്റിയതായി സ്‌കൂൾ മാനേജ്‌മെന്റ് സമ്മതിച്ചു.

സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാനാണ് ചിലർ സ്‌കൂളുകളിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫുൽ പൻഷേരിയ പറഞ്ഞു. പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് തങ്ങൾ എന്താണ് ചെയ്യുന്നതെന്ന് പോലും കൃത്യമായി അറിയില്ലായിരിക്കാം. ഇത് ഒട്ടും സ്വീകാര്യമല്ല. ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതിന് പിന്നിലെ മാനസികാവസ്ഥയും ഉദ്ദേശവും കണ്ടെത്താൻ അന്വേഷണം നടത്തുകയും ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യും. തെറ്റ് ചെയ്തവരെ വെറുതെ വിടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Karma News Network

Recent Posts

മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

നാടന്‍പാട്ട് കലാകാരിയും മഹാരാജാസ് കോളജ് വിദ്യാര്‍ഥിനിയുമായ ആര്യ ശിവജിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പളങ്ങി സ്വദേശിയാണ്. വാതില്‍ തുറക്കാതിരുന്നതോടെ…

14 mins ago

രാഹുൽ വിവാഹതട്ടിപ്പ് വീരൻ, മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ. ഇയാൾ വിവാഹത്തട്ടിപ്പ് വീരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ…

45 mins ago

ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു, ഭക്തജന പ്രവാഹം

ഇടവമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്ര നട തുറന്നു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര്…

1 hour ago

അഹമ്മദ് കുട്ടിയോ എല്ലാത്തിനും പിന്നില്‍? ക്രിസ്ത്യൻ വിരുദ്ധ സിനിമക്ക് പണം നല്കി സഹായിക്കുന്നത് താര രാജാവ് അവസാനിപ്പിക്കണം- ഒരു താര രാജാവിനും എല്ലാകാലവും പറ്റിച്ച് മുന്നോട്ട് പോകാൻ സാധിക്കില്ല

ക്രിസ്ത്യൻ വിരുദ്ധ സിനിമകൾ നിർമ്മിക്കാൻ ബാദുഷമാർക്ക് പണം നല്കി സഹായിക്കുന്നത് താര രാജാവ് അവസാനിപ്പിക്കണം- 2022ലെ കാസയുടെ പോസ്റ്റ് ചർച്ചയാകുന്നു.ഇപ്പോൾ…

2 hours ago

കൈവശം 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും, സ്വന്തമായി വീടോ, വാഹനമോ ഇല്ല; മോദിക്ക് 3.02 കോടിയുടെ ആസ്തി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…

11 hours ago

കരുവന്നൂർ കേസ്, പ്രതികള്‍ കൈപറ്റിയത് 25കോടി, 14 കോടിയോളം കൈമാറ്റം ചെയ്തു, ഇ.ഡി കോടതിയിൽ

കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍…

11 hours ago