kerala

ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവം ; വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച 22-കാരന്‍ അറസ്റ്റില്‍

പാലക്കാട് : വാഴാണ്ടിയിൽ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിൽ 22-കാരന്‍ അറസ്റ്റില്‍.
വണ്ടാഴി സി.കെ. കുന്ന് പേഴുകുറ അഫ്സലിനെയാണ് (22) പോലീസ് പിടികൂടിയത്. പെൺകുട്ടി നിരന്തര പീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് യുവാവിൽ എത്തിച്ചത്.

പ്രതി പ്രണയം നടിച്ചും വിവാഹവാഗ്ദാനം നല്‍കിയും പെണ്‍കുട്ടിയെ ഒരു വര്‍ഷമായി പീഡിപ്പിച്ചുവരികയായിരുന്നെന്ന് പോലീസ് കണ്ടെത്തി. പ്രതിക്കെതിരെ പോക്‌സോ, ആത്മഹത്യാപ്രേരണക്കുറ്റം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പെൺകുട്ടിയുടെ മരണത്തിന് പിന്നാലെ വീട്ടുകാരെ കുറ്റക്കാരാക്കാനുള്ള ശ്രമവും പ്രതിയുമായി ബന്ധമുള്ളവർ നടത്തിയിരുന്നു. ഇത് ആദ്യഘട്ടത്തിൽ പോലീസിനും ആശയക്കുഴപ്പം ഉണ്ടാക്കി.

മാര്‍ച്ച് 28-നായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടി പീഡനത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞെങ്കിലും പോലീസിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ അന്വേഷണമുണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. തിങ്കളാഴ്ച രാത്രിയാണ് ചെന്നൈ ചോളിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അഫ്സലിനെ പോലീസ് അറസ്റ്റ് ചെയ്തത്.

Karma News Network

Recent Posts

ശരിക്കും മകൻ തന്നെയോ? കറുത്ത മുത്ത് താരത്തിന്റെ ചിത്രം കണ്ട് ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രേമി വിശ്വനാഥ്. കറുത്തമുത്ത് എന്ന സീരിയലിലൂടെയാണ് നടി പ്രേക്ഷക മനസില്‍ ഇടം നേടുന്നത്. സീരിയലില്‍ കാര്‍ത്തു…

10 mins ago

കെഎസ്‌ഇബി ഓഫീസ് തകർത്തില്ല, ഉദ്യോഗസ്ഥന്റെ ദേഹത്ത് കറി ഒഴിക്കുക മാത്രമാണ് ചെയ്തതെന്ന് അജ്‌മൽ

കോഴിക്കോട് : തിരുവമ്പാടി കെഎസ്ഇബി ഓഫിസ് ആക്രമിച്ചതിന്റെ പേരിൽ വീട്ടിലെ വൈദ്യുതി കണക്‌ഷൻ വിച്ഛേദിച്ച സംഭവത്തിൽ, ഉദ്യോഗസ്ഥരുടെ ആരോപണങ്ങൾ തെറ്റാണെന്ന്…

21 mins ago

നല്ല ചേര്‍ച്ചയുണ്ട്, ബോയ് ഫ്രണ്ടാണോ? നിങ്ങള്‍ക്ക് കല്യാണം കഴിച്ചുകൂടെ, അനുശ്രീയോട് സോഷ്യല്‍ മീഡിയ

ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടി അനുശ്രീ. നാടൻ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷക മനസ്സിൽ സ്ഥാനം പിടിക്കാൻ താരത്തിനു സാധിച്ചു.…

49 mins ago

കുറയുന്ന കോപ്പി ന്യൂനപക്ഷം കൂട്ടും, ഹിന്ദുക്കളോട് മാപ്പ് ആവശ്യമില്ല നയം മാറ്റത്തിൽ അടിയുറച്ച് മാതൃഭൂമി

ഹിന്ദു - ബി.ജെപി വിഭാഗത്തിൽ നിന്നുള്ള എതിർപ്പുകൾക്ക് മുന്നിൽ കീഴടങ്ങേണ്ടതില്ലെന്ന് ഉറച്ച് മാതൃഭൂമി. മുൻ കാലത്തേത് പോലെ മാപ്പ് പറയാൻ…

56 mins ago

വ്യാജ രജിസ്ട്രേഷൻ, പുന്നമടയിൽ സർവീസ് നടത്തിയിരുന്ന ഹൗസ്ബോട്ട് പിടിച്ചെടുത്തു‌

ആലപ്പുഴ : വ്യാജ രജിസ്ട്രേഷൻ നമ്പർ സ്റ്റിക്കർ പതിച്ച് സർവ്വീസ് നടത്തിയ ഹൗസ്ബോട്ട് തുറമുഖ അധികൃതർ പിടിച്ചെടുത്തു. പുന്നമട ജെട്ടിക്ക്…

1 hour ago

മാതൃഭൂമി ബഹിഷ്കരണം ഏത് കൊലകൊമ്പനായാലും പറയേണ്ടത് പറയും

മാതൃഭൂമി പത്രം ബഹിഷ്കരിക്കുന്നതും പ്രതിഷേധിക്കുന്നതും ഞങ്ങളുടെ ജനാധിപത്യപരമായ സ്വാതന്ത്ര്യം എന്ന് വ്യക്തമാക്കി കെ സുരേന്ദൻ. ഞങ്ങളേ വിമർശിക്കാം എങ്കിൽ ഞങ്ങൾക്ക്…

2 hours ago