ഇടുക്കി: സുമില്ലെന്ന് പറഞ്ഞ് സ്കൂളിൽ പോകാതെ വീട്ടിൽ നിന്ന പതിനാറുകാരി പ്രസവിച്ചു. ഇടുക്കിയ്ക്ക് സമീപം കുമളിയിൽ ഇന്ന് രാവിലെയാണ് സംഭവം. വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ശേഷം പെൺകുട്ടിയെയും കുഞ്ഞിനേയും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
പെൺകുട്ടി തന്റെ സഹപാഠിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് മൊഴി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആൺകുട്ടിയ്ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു. സഹപാഠിയ്ക്കും പ്രായപൂർത്തിയാകാത്ത സാഹചര്യത്തിൽ പോക്സോ വകുപ്പ് ചുമത്തുന്നതിൽ സാങ്കേതികമായ പ്രശ്നങ്ങൾ നിലവിലുണ്ട്.
സംഭവത്തെക്കുറിച്ച് പെൺകുട്ടിയുടെ വീട്ടുകാർക്ക് അറിവുണ്ടായിരുന്നില്ല. പ്രസവിച്ചതിന് ശേഷമാണു മകൾ ഗര്ഭിണിയായിരുന്നുവെന്ന വിവരം വീട്ടുകാരും അറിഞ്ഞത്. ഇതോടെ എന്ത് ചെയ്യണമെന്ന് അറിയാതിരുന്ന വീട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സുഖമില്ലെന്ന് പറഞ്ഞ് പെൺകുട്ടി ഇന്ന് സ്കൂളിൽ പോയിരുന്നില്ല. തനിക്ക് ശാരീരിക അസ്വസ്ഥതയുണ്ടെന്ന് ഇന്നലെ വൈകിട്ടുമുതൽ പറയുന്നുണ്ടായിരുന്നു.
തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം…
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന് യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…