topnews

സ്‌കൂൾ വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ ദേഹാസ്വാസ്ഥ്യം, സിക വൈറസ് ബാധ പരിശോധിക്കും

കണ്ണൂർ : തലശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായ സംഭവത്തിൽ സിക വൈറസ് ബാധ പരിശോധിക്കും. കഴിഞ്ഞ ആഴ്ച തലശ്ശേരി ജില്ലാ കോടതി സമുച്ചയത്തിൽ പടർന്നു പിടിച്ച സിക്ക വൈറസാണോ ഇന്നലെ നടന്ന സംഭവത്തിനും കാരണമെന്ന് പരിശോധിക്കും. കൂടാതെ സ്‌കൂൾ പരിസരത്ത് കൊതുക് നശീകരണ- ശുചീകരണ പ്രവർത്തനങ്ങളും നടത്തും.

ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ് വൺ, പ്ലസ് ടു ക്ലാസിലെ വിദ്യാർത്ഥികൾക്കാണ് ഇന്നലെ ദേഹാസ്വാസ്ഥ്യം ഉണ്ടായത്. 20 കുട്ടികൾക്ക് ശരീരത്തിൽ ചൊറിച്ചിൽ, വയറു വേദന എന്നിവ അനുഭവപ്പെട്ടു. ഇതിൽ കഠിനമായ വയറുവേദന അനുഭവപ്പെട്ട രണ്ട് കുട്ടികളെ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.

വിദ്യാർത്ഥിനികളിൽ സിക വൈറസ് ലക്ഷണങ്ങൾ പ്രകടമായാൽ രക്ത- സ്രവ സാമ്പിളുകൾ പരിശോധനയ്‌ക്ക് അയക്കുമെന്നും ഡോക്ടർമാർ അറിയിച്ചു. എന്നാൽ തലശ്ശേരി ജനറൽ ആശുപത്രിയിൽ നിന്നും പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയ അഞ്ച് വിദ്യാർത്ഥിനികൾക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്.

karma News Network

Recent Posts

ഇറാൻ പ്രസിഡന്‍റിനായി തെരച്ചിൽ തുടരുന്നു, പ്രാർഥനകളിൽ പ്രതീക്ഷയർപ്പിച്ച്​ രാജ്യം, അദ്ദേഹത്തിന്റെ ക്ഷേമത്തിനായി പ്രാർതഥിക്കുന്നെന്ന് മോദി

ഹെലികോപ്ടർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹീം റെയ്‌സിയെ കണ്ടെത്താനായിട്ടില്ല. റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടർ അസർബൈജാൻ അതിർത്തിയിൽ ദിസ്മർ വനമേഖലയിൽ തകർന്നുവീഴുകയായിരുന്നു.…

26 mins ago

അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്, ബിജെപിയ്ക്കും കോൺഗ്രസിനും നിർണായകം

ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്…

56 mins ago

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

9 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

10 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

10 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

11 hours ago