തിരുവല്ല : ആയയെ കുട്ടികൾ നോക്കിനിൽക്കേ അധ്യാപിക കരണത്തടിച്ചു. അധ്യാപികയെ പോലീസ് അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടു. ഇരുവെള്ളിപ്പറഗവ.എൽ.പി. സ്കൂളിലെ പ്രീ-പ്രൈമറി അധ്യാപിക ശാന്തമ്മ സണ്ണിയെയാണ് അറസ്റ്റുചെയ്തത്. മുൻ വൈരാഗ്യത്തിന്റെ പേരിൽ സ്കൂളിലെ ആയയായ ബിജു മാത്യു (ബിജി)വിനെ അടിച്ചതായാണ് കേസ്. കര്ട്ടന് താഴ്ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മർദനത്തിൽ കലാശിച്ചത്
അറസ്റ്റിന് ശേഷം ശാന്തമ്മയ്ക്ക് സ്റ്റേഷൻ ജാമ്യം ലഭിച്ചു. മാസങ്ങളായി ഇരുവരും തമ്മിൽ സ്കൂളിൽവെച്ച് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. പരാതികൾ നഗരസഭയുടെ വിദ്യാഭ്യാസ സ്ഥിരംസമിതി ചർച്ചചെയ്യുകയും ഇരുവർക്കും താക്കീത് നൽകുകയുംചെയ്തിരുന്നു. വീണ്ടും പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ പുറത്താക്കുമെന്നും താക്കീത് നൽകിയിരുന്നു.
ഇതിന് ശേഷമാണ് രണ്ടാഴ്ച മുമ്പ് സ്കൂളിൽ ക്യാമറ സ്ഥാപിച്ചത്. അദ്ധ്യാപിക ആയയെ മർദിക്കുന്നത് ക്യാമറയിൽ പതിഞ്ഞു. സംഭവത്തിൽ ശാന്തമ്മയ്ക്കും ബിജിയ്ക്കും എതിരേ സ്കൂൾ പി.ടി.എ. നടപടി എടുക്കാനുള്ള സാധ്യതയുണ്ട്. ഉച്ചസമയത്ത് ക്ലാസ് മുറിയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുന്നിലാണ് സംഭവം അരങ്ങേറിയത്. പി.ടി.എ. വഴിയാണ് ഇരുവരേയും നിയമിച്ചിരിക്കുന്നത്. സംഭവത്തിൽ കർശന നടപടിയെടുത്തേയ്ക്കും.
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…