topnews

മുഖ്യനും മന്ത്രിമാരും വരുന്ന ബസിന് വഴിയൊരുക്കാൻ സ്‌കൂളിന്റെ മതിൽ പൊളിച്ചു, സംഭവം മലപ്പുറത്ത്

തിരൂർ : നവകേരള സദസിന്റെ ഭാഗമായി മുഖ്യനും മന്ത്രിമാരും വരുന്ന ബസിന് വഴിയൊരുക്കാൻ സ്കൂളിന്റെ മതിൽ പൊളിച്ചു. തിരൂർ മണ്ഡലത്തിന്റെ നവകേരള സദസ്സ് നടക്കുന്ന തിരൂർ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ മതിലാണ് പൊളിച്ചത്. മതിൽ പൊളിച്ച ഭാഗത്തുണ്ടായിരുന്ന അഴുക്കുചാൽ പാറപ്പൊടിയിട്ട് മൂടുകയും ചെയ്‌തു. സ്‌കൂളിന്റെ പ്രധാന കവാടത്തിലൂടെ ബസിന് ഉള്ളിലേക്കു കടക്കാൻ സാധിക്കില്ല. അതിനാലാണ് മതിൽ ഇടിച്ച് ബസിന് വഴിയൊരുക്കിയത്.

മതിൽ ഇടിക്കുക മാത്രമല്ല ബസിന് അകത്തേക്കു കടക്കാനായി ചാലും മൂടി. പരിപാടി കഴിഞ്ഞാലുടൻ മതിലിന്റെ പൊളിച്ച ഭാഗം തിരികെ നിർമിച്ചു നൽകുമെന്ന് പരിപാടിയുടെ സംഘാടക സമിതി ചെയർമാനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ യു.സൈനുദ്ദീൻ ഉറപ്പു നൽകിയതിനെ തുടർന്നായിരുന്നു നടപടി. വലിയ ജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ആളുകൾക്ക് വേഗത്തിൽ കടന്നുപോകാനും ഈ ഭാഗം ഉപയോഗിക്കും എന്നാണ് സംഘാടകർ നൽകുന്ന വിശദീകരണം.

അതേസമയം, നവകേരള സദസിന്റെ പേരിൽ വിദ്യാലയങ്ങളില്‍ മുഖ്യമന്ത്രിയുടെ മന്ത്രിമാരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെട്ട ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പ്രഥമാദ്ധ്യാപകര്‍ക്ക് നിര്‍ദ്ദേശം. വിദ്യാര്‍ത്ഥികളെ മുഖ്യമന്ത്രിക്കായി കീ ജയിക്കാന്‍ പെരിവെയിലത്ത് ഇറക്കി നിര്‍ത്തിയ സംഭവത്തിൽ ദേശീയ ബാലാവകാശകമീഷൻ വിശദീകരണം തേടിയതിന് പിന്നാലെയാണ് പുതിയ വിവാദങ്ങളും ഉയരുന്നത്.

തിരുവനന്തപുരത്തെ ആറ്റിങ്ങല്‍, ചിറയിന്‍കീഴ് മണ്ഡലങ്ങളിലെ സ്‌കൂളുകളിലാണ് നിര്‍ദ്ദേശം. ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ചിറയിന്‍കീഴ് താലൂക്ക് ഓഫിസില്‍ നിന്നാണ് പ്രഥമാദ്ധ്യാപകര്‍ക്ക് നിര്‍ദ്ദേശം. നവകേരള സദസ് ആറ്റിങ്ങല്‍, ചിറയിന്‍കീഴ് മണ്ഡലങ്ങളില്‍ അടുത്തമാസം 21നാണ് നടക്കുക. വിദ്യാലയങ്ങള്‍ക്കു മുന്നില്‍ സ്ഥാപിക്കേണ്ട ഫ്‌ളെക്‌സ് ബോര്‍ഡുകളുടെ മാതൃകയും പ്രഥമാധ്യാപകര്‍ക്ക് ഇ-മെയില്‍ അയച്ചു നല്‍കിയിട്ടുണ്ട്.

ഇതില്‍ മുഖ്യമന്ത്രിയുടെ ചിത്രമാണ് ഏറ്റവും വലുതായി വേണ്ടത്. മണ്ഡലത്തിലെ എം.എല്‍.എയായ വി.ശശിയുടെ ചിത്രവും ചെറുതാക്കരുത്. മറ്റു മന്ത്രിമാരുടെ ചിത്രങ്ങള്‍ ചെറുതായി മതിയെന്നാണ് നിര്‍ദ്ദേശം. ഈ മണ്ഡലങ്ങളിലെ നവകേരള സദസ്സ് ജോയിന്റ് കണ്‍വീനറാണ് ഉത്തരവ് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് അയച്ചത്. ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ചെലവാകുന്ന തുക സ്‌കൂള്‍ ഫണ്ടില്‍ നിന്ന് കണ്ടെത്താനാണ് നിർദ്ദേശം.

karma News Network

Recent Posts

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

25 mins ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

58 mins ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

1 hour ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

10 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

11 hours ago

രാജ്‌മോഹൻ ഉണ്ണിത്താനെതിരായ യുദ്ധം ഇന്നു മുതൽ, വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ല, ബാലകൃഷ്ണൻ പെരിയ

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…

11 hours ago