kerala

അന്നം വിളമ്പുന്നവരുടെ അന്നം മുട്ടിക്കരുത്; സ്കൂളുകളിലെ പാചകതൊഴിലാളികള്‍ക്ക് വേതനം ലഭിച്ചിട്ട് മൂന്ന് മാസം

തിരുവനന്തപുരം: വിദ്യാലയങ്ങളിൽ കുട്ടികൾക്ക് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഒരുക്കുന്നതിൽ ഒരുപാട് കൈയ്യടി നേടിയിട്ടുണ്ട് സംസ്ഥാനസർക്കാർ. എന്നാൽ കുഞ്ഞു മക്കൾക്ക് ഈ അന്നം ഒരുക്കി നൽകുന്നവർക്ക് അന്നം മുട്ടിയിട്ട് മാസം മൂന്നായി. ഇതോടെ തുച്ഛവരുമാനത്തില്‍ ജീവിതം മുന്നോട്ടുകൊണ്ടു പോകുന്നവര്‍ മുഴുപട്ടിണിയിലായി.

അടിയ്ക്കടി വേതനം മുടങ്ങുന്നതിനാല്‍ ജോലി കഴി‍ഞ്ഞുള്ള സമയം ശമ്പളം തേടി ഓഫീസുകള്‍ കയറിയിറങ്ങുകയാണ് തൊഴിലാളികൾ. ആരോട് പരാതിപ്പെടണം എന്ന്പോലും അറിയാത്ത അവസ്ഥ. ഒരുതലമുറയ്ക്കല്ല, ഒരുപാട് തലമുറയ്ക്ക് അന്നമൂട്ടിയവരാണ് ഇന്ന് വേദനം യഥാസമയം ലഭിക്കാത്തതിനാൽ ഓഫീസുകൾ കയറിയിറങ്ങുന്നത്.

പക്ഷേ അവരുടെ ഗതികേടിന് ആരും ചെവികൊടുക്കുന്നില്ല. ദിവസവേതനക്കാരായതിനാല്‍ ഒരുദിവസം അവധിയെടുക്കേണ്ടിവന്നാല്‍ സ്വന്തം കയ്യില്‍ നിന്ന് കാശുകൊടുത്ത് ആളെ വയ്ക്കണം. ഈ വേതനമില്ലാക്കാലത്തും. ഈ ദുരവസ്ഥ അധികാരികൾ കാണാതെ പോകരുത്. തങ്ങളുടെ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

Karma News Network

Recent Posts

അഖിൽ മാരാർക്കെതിരെ കേസ് നൽകി ശോഭ വിശ്വനാഥ്, താൻ കുട്ടികളെ തല്ലുമെന്ന് പറഞ്ഞ് പോക്‌സോ കേസിനും പരാതി നൽകി

ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവും സംവിധായകനുമായ അഖില്‍ മാരാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതേ സീസണിലെ മത്സരാര്‍ത്ഥിയും ഫൈനലിസ്റ്റുമായ…

23 mins ago

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മലയോരമേഖലകളില്‍ അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം,…

57 mins ago

മലയാളത്തിന്റെ നടനവിസ്മയത്തിന് ഇന്ന് 64ാം പിറന്നാള്‍

മോഹൻലാൽ എന്ന മലയാളത്തിന്റെ അഭിമാന നടന് ഇന്ന് പിറന്നാളാണ്. വില്ലനായി വന്ന് സൂപ്പര്‍താര പദവിയിലേക്ക് നടന്നുകയറിയ മോഹൻലാൽ എന്ന അഭിനയ…

1 hour ago

അമീബിക് മസ്തിഷ്ക ജ്വരത്തിന് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു

അത്യപൂർവ രോ​ഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ച് വയസുകാരി മരിച്ചു. മലപ്പുറം മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി…

2 hours ago

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

11 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

11 hours ago