topnews

ശാസ്ത്രവും ആത്മീയതയും, പതിമൂന്നാമത് ഗ്ലോബൽ എനർജി പാർലമെന്റ് ബംഗാൾ രാജ്ഭവനിൽ

കൊൽക്കത്ത: തിരുവനന്തപുരം ആസ്ഥാനമായ ഈശ വിശ്വപ്രജ്ഞാന ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള പതിമൂന്നാമത് ഗ്ലോബൽ എനർജി പാർലമെന്റ് (ജിഇപി) പശ്ചിമ ബംഗാൾ രാജ്ഭവനിൽ വിപുലമായ പരിപാടികളോടെ നടന്നു. ജി.ഇ.പി സ്ഥാപകൻ സ്വാമി ഈശയുടെ സാന്നിധ്യത്തിൽ ദ്വിദിന പാർലമെന്റ് സമ്മേളനം പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസ് ഉദ്ഘാടനം ചെയ്തു.
‘ശാസ്ത്രവും വിശ്വാസവും’ എന്ന വിഷയത്തിൽ നടന്ന സമ്മേളനത്തിൽ 15 രാജ്യങ്ങളിൽ നിന്ന് ശാസ്ത്രജ്ഞരും ഗവേഷകരും പരിസ്ഥിതി, വിദ്യാഭ്യാസ, സാമൂഹികപ്രവർത്തകരുമടക്കം 120 പ്രതിനിധികൾ പങ്കെടുത്തു. മൂല്യാധിഷ്ഠിത ആജീവനാന്ത പഠനത്തിന് ‘വിശ്വസർവകലാശാല’ (യൂണിവേഴ്സൽ യൂണിവേഴ്സിറ്റി)’ എന്ന ആശയത്തിന് കർമരൂപം നൽകിയാണ് സമ്മേളനം സമാപിച്ചത്.

ഈ വർഷത്തെ ജി.ഇ.പി ഗവർണേഴ്സ് എക്സലൻസ് പുരസ്കാരം ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥിന് ഗവർണർ സമ്മാനിച്ചു. ഒരു ലക്ഷം രൂപയും കീർത്തിപത്രവും ഫലകവുമുൾപ്പെടുന്നതാണ് പുരസ്കാരം. “ശാസ്ത്രവും ആത്മീയതയും തമ്മിൽ ദ്വന്ദ്വതയോ വൈരുധ്യങ്ങളോ ഇല്ലെന്നും അവയുടെ സമന്വയമാണ് പൂർണവികാസത്തിന് ആവശ്യമെന്നും ഗവർണർ ആനന്ദബോസ് പറഞ്ഞു. എല്ലാ ശക്തികളും ഒരൊറ്റ ശക്തിയുടെ പ്രകടനമാണെന്ന് സമർത്ഥിക്കുന്നതാണ് സ്വാമി ഈശയുടെ ഐ-തിയറിഎന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പന്ത്രണ്ടു വർഷം ജി.ഇ.പി സ്പീക്കറായിരുന്ന ഡോ. ആനന്ദബോസ്, തപോവൻ ഓപ്പൺ യൂണിവേഴ്സിറ്റി ഓഫ് യോഗ ആൻഡ് ആയുർവേദയുടെ സ്ഥാപകനും യുനെസ്കോ മുൻ അറ്റാഷെയുമായ ഡോ. കിരൺ വ്യാസിന് സ്പീക്കറുടെ ബാറ്റൺ കൈമാറി.

വിശ്വാസവും ശാസ്ത്രവും വ്യത്യസ്ത അസ്തിത്വങ്ങളല്ലെന്നും അവ പരസ്പരവിരുദ്ധമല്ലെന്നും ജഗദുരു സ്വാമി ഈശ അനുഗ്രഹപ്രഭാഷണത്തിൽ പറഞ്ഞു. ശാസ്ത്രത്തിലും വിശ്വാസത്തിലും അന്തർലീനമായിരിക്കുന്ന പ്രകാശശക്തിയെ വീണ്ടും കണ്ടെത്തണം. ശാസ്ത്രീയമായ അറിവ് തെളിവുകളിൽ അധിഷ്ഠിതമാണെങ്കിലും, അത്തരം മുൻവ്യവസ്ഥകളില്ലാതെയാണ് വിശ്വാസം പ്രവർത്തിക്കുന്നത്. 2010-ൽ ആരംഭിച്ച ഗ്ലോബൽ എനർജി പാർലമെന്റിന്റെ അന്താരാഷ്ട്ര സെഷനുകൾ യുകെ, ഫ്രാൻസ്, ജർമ്മനി, സ്പെയിൻ, സ്വിറ്റ്സർലൻഡ്, തായ്ലൻഡ്, ശ്രീലങ്ക എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിലാണ് മുൻവർഷങ്ങളിൽ നടന്നത്.

യുണൈറ്റഡ് നേഷൻസ് ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിന്റെ (ഇക്കോസോക്ക്) കൺസൾട്ടേറ്റീവ് സ്റ്റാറ്റസ് ഉള്ള ഈശ വിശ്വപ്രജ്ഞാന ട്രസ്റ്റാണ് ജി.ഇ.എപി സംഘടിപ്പിക്കുന്നത്. ചൗ നൃത്തം ഉൾപ്പെടെയുള്ള ബംഗാളി കലാരൂപങ്ങളുടെ പ്രദർശനത്തോടെയാണ് ജി.ഇ.പിയുടെ പതിമൂന്നാം സെഷൻ സമാപിച്ചത്.

Karma News Network

Recent Posts

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

25 mins ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

40 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

11 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

11 hours ago