kerala

സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് അപകടം, ബി. ടെക് വിദ്യാർത്ഥി മരിച്ചു

കോട്ടയം : കാഞ്ഞിരപ്പള്ളി – എരുമേലി റോഡിൽ ഒന്നാം മൈലിനു സമീപം സ്കൂട്ടുറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം. ഇടുക്കി പെരുവന്താനം കുളത്തുങ്കൽ സ്വദേശി അമൽ ഷാജി (21) ആണ് മരിച്ചത്. രാവിലെ ആയിരുന്നു അപകടം.

അമൽ ജ്യോതി കോളേജിലെ മൂന്നാം വർഷ ബി. ടെക് വിദ്യാർഥിയാണ് അമൽ. കോളേജിലേക്ക് പോകുന്ന വഴി എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുക ആയിരുന്നു. അതേസമയം, പാലക്കാട് കുട്ടികൾക്ക് വാക്‌സിനേഷൻ നൽകുന്ന മുറിയിലാണ് അണലിയെ കണ്ടത്തി. പെരുവമ്പ് ആരോഗ്യകേന്ദ്രത്തിൽ ആണ് സംഭവം വാക്‌സിനേഷൻ മുറി തുറക്കാനെത്തിയ ജീവനക്കാർ പാമ്പിനെ കണ്ടതിനാൽ വൻ അപകടം ഒഴിവായി.

വാകിസിനേഷൻ മുറിയുടെ ഒരു ജനൽ പൊളിഞ്ഞ നിലയിലായിരുന്നു. ഇതുവഴിയായിരിക്കാം പാമ്പ് അകത്ത് കയറിയതെന്നാണ് നിഗമനം. പൊളിഞ്ഞ ജനലുകൾ മാറ്റി സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിച്ചതായി മെഡിക്കൽ ഓഫീസർ അറിയിച്ചു. മുറിയിൽ കയറികൂടിയ പാമ്പിനെ നാട്ടുകാരും ജീവനകാരും ചേർന്ന് പിടികൂടുകയായിരുന്നു.

karma News Network

Recent Posts

‘പത്ത് പാസായ പലർക്കും എഴുത്തും വായനയും അറിയില്ല, കുട്ടികൾക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാനാകാത്ത അവസ്ഥ- മന്തി സജി ചെറിയാൻ

കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…

22 mins ago

മലപ്പുറത്ത് 12 കിലോഗ്രാം കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ

എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്‍വേസ്റ്റേഷന്‍ - സിറ്റി ജങ്ഷന്‍ റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…

49 mins ago

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്‍(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…

1 hour ago

മിനിലോറിക്ക് പിന്നില്‍ കാറിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

കോവളം കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ…

2 hours ago

യുകെയിൽ ജോലിസ്ഥലത്തുണ്ടായ അപകടം, മലയാളിക്ക് ദാരുണാന്ത്യം

യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്…

2 hours ago

പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു, ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം

പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…

3 hours ago