topnews

ലുലുമാളിനെതിരേ എസ് ഡി പി ഐ രം​ഗത്ത്, പാർക്കിങ്ങ് ഫീ നിർത്തിയില്ലേൽ പ്രക്ഷോഭം നടത്തും

ലുലു മാളിനെതിരേ എസ് ഡി പി ഐ പരസ്യമായി രംഗത്ത്. പ്രമുഖ വ്യവസായി എം എ യൂസഫലിയുടെ നേതൃത്വത്തിലുള്ള കൊച്ചിയിലെ ലുലു മാളിൽ അനധികൃതമായാണ്‌ പാർക്കിങ്ങ് ഫീസ് പിരിക്കുന്നത് എന്നും ഇത് നിർത്തലാക്കണം എന്നും എസ് ഡി പി ഐ എറണാകുളം ജില്ലാ സെക്രട്ടറി അജ്മൽ കെ മുജീബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. റ്റിഹാദ്യമായാണ്‌ ലുലു മാളിനെതിരേ ഒരു സംഘടന പരസ്യമായി രംഗത്ത് വരുന്നത്. മുമ്പ് കർമ്മ ന്യൂസ് ജശബ്ദം എന്ന പരിപാടിയിൽ കൊച്ചി ലുലു മാളിലെ പാർക്കിങ്ങ് ഫീസ് പിരിക്കുന്നതിനെതിരേ ജനകീയ അഭിപ്രായം പുറത്ത് വിട്ടിരുന്നു. ജനരോക്ഷം ആളികത്തിയ പരിപാടിക്ക് ശേഷം അത് റിപോർട്ട് ചെയ്ത പൊതുപ്രവർത്തകൻ ബോസ്കോ മളമശേരി ലുലു മാളിനെതിരേ ഹൈക്കോടതിയിൽ റിട്ട് ഹരജി ദഫൽ ചെയ്യുകയും ഉണ്ടായിരുന്നു.

ഇതിനിടെയാണിപ്പോൾ എസ് ഡി പി ഐ രംഗത്ത് വന്നിരിക്കുന്നത്. സ്വന്തം സമുദായത്തിൽ ശക്തമായ സ്വാധീനമുള്ള ഒരു സംഘടന രംഗത്ത് വന്നതോടെ ഈ കാര്യത്തിൽ ലുലു അധികൃതർക്കൊപ്പം സമുദായത്തിന്റെ പിന്തുണ ഇല്ലെന്ന് പരസ്യമായി തന്നെ വ്യക്തമാക്കപ്പെടുകയും ചെയ്തിരിക്കുകയാണ്‌. ലുലു മാളിൽ അനധികൃത പാർക്കിംഗ് ഫീസ് പിരിക്കുന്നതിനെതിരേ എസ് ഡി പി ഐ പറയുന്നത് ഇങ്ങിനെയാണ്‌.1999ലെ കേരള മുനിസിപ്പൽ ആക്റ്റ് അനുസരിച്ച് നിശ്ചിത പാർക്കിംഗ് ഏരിയയുള്ള കൊമേഷ്യൽ ബിൽഡിങ്ങുകൾക്കാണ് ബിൽഡിംഗ് പെർമിറ്റ് നൽകുന്നത്.നിയമപരമായി കളമശ്ശേരി മുനിസിപ്പാലിറ്റിയിൽ നിന്നും ലഭിച്ച പെർമിറ്റിന്റെ മറവിൽ പണം പിരിക്കുന്നത് അതിനാൽ നിയമവിരുദ്ധമാണ്. അയ്യായിരത്തോളം വാഹനങ്ങൾ ദിവസവും എത്തുന്ന ലുലു മാളിൽ നിയമപരമായി ജനങ്ങൾക്ക് ലഭിക്കേണ്ട അവകാശം തടഞ്ഞുകൊണ്ട് ലക്ഷങ്ങളാണ് ലുലു മാൾ പിരിച്ചെടുക്കുന്നത്. കെട്ടിട നിർമ്മാണ പെർമിറ്റിൽ ഉള്ള കാർ പാർക്കിങ്ങിൽ ആണ്‌ ലുലു മാൾ കാർ പാർക്കിങ്ങ് ഫീസ് പിരിക്കുന്നത്. ഇത് നിർത്തലാക്കുകയോ ലുലു മാൾ സ്വയം നിർത്തുകയോ ചെയ്യണം.

ലുലു മാളിലെ അനധികൃത പാർക്കിംഗ് ഫീസ് നിർത്തലാക്കാൻ സർക്കാർ ഇടപെടണം.കൊമേഴ്‌സ്യൽ സ്ഥാപനങ്ങളിലും മാളുകളിലും പാർക്കിംഗ് ഫീസ് പിരിക്കുന്നത് നിയമപരമല്ലെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഗോവിന്ദൻമാസ്റ്റർ നിയമസഭയിൽ പ്രഖ്യാപിച്ചതിനുശേഷവും ലുലു മാളിൽ അനധികൃത പാർക്കിംഗ് ഫീസ് പിരിക്കുന്നത് തുടരുകയാണെന്ന് അജ്മൽ കെ മുജീബ് പറഞ്ഞു.കസ്റ്റമേഴ്‌സിന് സൗജന്യ പാർക്കിംഗ് നൽകണമെന്ന വിവിധ കോടതി ഉത്തരവുകൾ കാറ്റിൽപറത്തി കൊണ്ടാണ് ലുലുമാളിന്റെ നടപടി.ബിൽഡിങ്ങിന് കമേഴ്‌സ്യൽ ടാക്‌സ് കൊടുക്കുന്നുണ്ട് എന്നതുകൊണ്ട് എന്തും ചെയ്യാം എന്ന ധിക്കാരം അംഗീകരിക്കാനാവില്ല. ഇത് സംബന്ധിച്ച് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്ന് മറുപടി പറഞ്ഞ വകുപ്പ് മന്ത്രിയുടെ നിലപാട് ജനവിരുദ്ധവും കോർപ്പറേറ്റിനെ സംരക്ഷിക്കുന്നതുമാണെന്ന് അജ്മൽ കെ മുജീബ് കുറ്റപ്പെടുത്തി.

അശ്രദ്ധമായി വാഹനം പാർക്ക് ചെയ്താൽ 500 രൂപ പിഴയൊടുക്കണമെന്നും, നൽകിയ ടിക്കറ്റ് നഷ്ടപ്പെട്ടാൽ 150 രൂപ ഫൈൻ നൽകണമെന്നുമാണ് ബോർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത് എന്നാൽ,വാഹനത്തിന് എന്തെങ്കിലും പറ്റിയാൽ മാനേജ്‌മെന്റെിന് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കില്ല എന്നും പറയുന്നു.

കൊച്ചി നഗരത്തിൽ ലുലുമാളിനെ കൂടാതെ മറ്റുചില സ്ഥാപനങ്ങളും അനധികൃതമായി പണപ്പിരിവ് നടത്തുന്നുണ്ട്. കൊമേഴ്‌സിൽ ബിൽഡിങ്ങുകളുടെ പാർക്കിംഗ് ഫീസ് നിയമവിരുദ്ധമാണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടും ഈ മഹാമാരി കാലത്തും ലക്ഷക്കണക്കിന് രൂപ ജനങ്ങളിൽ നിന്നും കൊള്ളയടിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർത്തിക്കൊണ്ടു വരുമെന്ന് എസ്ഡിപിഐ നേതാക്കൾ മുന്നറിയിപ്പുനൽകി.

ഇതിനിടെ ലുലു മാളിനെതിരായ പാർക്കിങ്ങ് ഫീസ് ഹരജി ഹൈക്കോടതി തിങ്കളാഴ്ച്ചത്തേക്ക് വയ്ച്ചിരിക്കുകയാണ്‌. പാർക്കിങ്ങ് ഫീസ് പിരിക്കുന്നതിനുള്ള ലൈസൻസ് ഹജരാക്കാൻ ലുലു മാളിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹൈക്കോടതി ആവശ്യപ്പെട്ട വകുപ്പ് പ്രകാരമുള്ള പാർക്കിങ്ങ് ഫീസ് പിരിക്കാനുള്ള ലൈസൻസ് ലുലു മാളിനു ഹാജരാക്കാൻ ആയില്ലെന്ന് ഹരജിക്കാരൻ ബോസ്കോ കളമശേരി പറയുന്നു. പാർക്കിങ്ങ് ഫീസ് നിർത്തലാക്കിയാൽ പോരാ എന്നും ഇതുവരെ പിരിച്ച പാർക്കിങ്ങ് ഫീസ് തിരിച്ച് പിടിച്ച് ക്യാൻസർ രോഗികൾക്കും നിർധന വിദ്യാർഥികൾക്കും വിതരണം ചെയ്യണം എന്നും ഹരജിക്കാരൻ ആവശ്യപ്പെടുന്നു

Karma News Network

Recent Posts

കോഴിക്കോട് ഉഗ്ര സ്ഫോടന ശബ്ദം, പ്രദേശവാസികൾ ആശങ്കയിൽ, ആളുകളെ മാറ്റിപ്പാർപ്പിച്ചു

കോഴിക്കോട് : കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്ര സ്ഫോടന ശബ്ദം. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട്…

10 mins ago

എല്ലാവരോടും എന്തൊരു സ്‌നേഹമായിരുന്നു കുഞ്ഞേ നിനക്ക്, മനസ് പിടയുന്നു- ബീന ആന്റണി

നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖിന്റെ മരണം ഏവരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.…

18 mins ago

മലയാളി നേഴ്സ് ഓസ്ട്രേലിയയിൽ മരിച്ചു

മലയാളി നേഴ്സ് ഓസ്ട്രേലിയ പെർത്തിൽ അന്തരിച്ചു.അങ്കമാലി സ്വദേശിനിയായ മേരികുഞ്ഞ് (49) ആണ്‌ മരിച്ചത്.അങ്കമാലി മഞ്ഞപ്ര മയിപ്പാൻ സന്തോഷിന്റെ ഭാര്യയാണ്‌ മേരി…

29 mins ago

സ്വർണക്കടത്ത് ക്വട്ടേഷൻ മാഫിയയുമായുള്ള സിപിഎം ബന്ധം, മനു തോമസിന്റെ വെളിപ്പെടുത്തലിൽ കേന്ദ്ര അന്വേഷണം വേണമെന്ന് കോൺഗ്രസ്

കണ്ണൂരിൽ പാർട്ടി വിട്ട മനു തോമസ് സിപിഎമ്മിനെതിരെ നടത്തിയ വെളുപ്പെടുത്തലുകളിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺ​ഗ്രസ്. കണ്ണൂർ ഡിസിസി പ്രസിഡന്റ്…

35 mins ago

രണ്ടാഴ്‌ച്ച മുൻപ് വിവാഹം കഴിഞ്ഞ 22 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം പൂതക്കുളത്ത് രണ്ടാഴ്‌ച്ച മുൻപ് വിവാഹം കഴിഞ്ഞ യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഈഴംവിള പടിഞ്ഞാറ്റേ ചാലുവിള…

1 hour ago

നിർത്തിയിട്ട ചരക്കുലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം, 13 തീർഥാടകർ മരിച്ചു

ബെം​ഗളൂരു : പുനെ- ബെം​ഗളൂരു ഹൈവേയിൽ നിർത്തിയിട്ട ചരക്കുലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ച് 13 പേർ മരിച്ചു. ഹവേരി ജില്ലയിലെ…

1 hour ago