മണ്ണാഞ്ചേരി: എസ്ഡിപിഐ സംസ്ഥാന സെക്രട്ടി കെ എസ് ഷാനെ വെട്ടി കൊലപ്പെടുത്തി. ദേഹമാസകലം വെട്ടേറ്റ ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന് നാല്‍പ്പതോളം വെട്ടുകള്‍ ഏറ്റിരുന്നതായാണ് വിവരം. ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണാഞ്ചേരിയില്‍ വെച്ച് കാറില്‍ എത്തിയ അക്രമിസംഘമാണ് ഷാനെ ആക്രമിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 12.45ഓടെ ആസുപത്രിയില്‍ വെച്ച് മിരിച്ചു.
മണ്ണാഞ്ചേരി സ്കൂള്‍ കവലയ്ക്ക് സമീപം ആളൊഴിച്ച് കുപ്പേഴം ജംഗ്ഷനില്‍ വെച്ചായിരുന്നും ആക്രമണമുണ്ടായത്. ഷാന്‍ പൊന്നാടുള്ള വാടകവീട്ടിലേക്ക് സ്കൂട്ടറില്‍ പോവുകയായിരുന്നു. പിന്നാലെ കാറില്‍ എത്തിയ അക്രമി സംഘം ഷാനെ ഇടിച്ച് ഇട്ട ശേഷം തുടരെ വെട്ടുകയായിരുന്നു. കാറില്‍ നിന്നും ഇറങ്ങിയ നാല് പേരും അക്രമണം നടത്തിയെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അക്രമത്തിന് ശേഷം സംഘം വന്ന വഴി തന്നെ തിരികെ പോയി. ഷാന്റെ കൈ കാലുകള്‍ക്കും കഴുത്തിനും തലയ്ക്കും ഗുരുതരമായി വെട്ടേറ്റു.
മണ്ണഞ്ചേരിയിലെയും ആലപ്പുഴയിലെയും സ്വകാര്യ ആശുപത്രിയില്‍ ആണ് ഷാനെ ആദ്യം എത്തിച്ചത്. എന്നാല്‍ പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലേക്ക് മാറ്റി. വാടക കാറിലാണ് അക്രമി സംഘം എത്തിയതെന്നാണ് പ്രാഥമിക നിഗമനം. കാറിനെ കുറിച്ചുള്ള വ്യക്തമായ വിവരം പോലീസിന് ലഭിച്ചുവെന്നാണ് വിവരം.
പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…
ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…
മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…
കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…
സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…
തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…