trending

ജപ്തി കണ്ട് സന്തോഷിക്കണ്ട; കൊക്കിന് ജീവനുള്ള കാലത്തോളം ഒന്നും സംഭവിക്കില്ല, പിഎഫ്ഐക്ക് പിന്തുണയുമായി എസ്ഡിപിഐ

പോപ്പുലർ ഫ്രണ്ടിനെ തകർക്കാൻ ആർക്കും കഴിയില്ലെന്ന് വെല്ലുവിളിച്ചു എസ്‍ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ.ഫൈസി രംഗത്ത്‌. രാജ്യത്ത് തീവ്രവാദം കൊണ്ടാടാൻ ശ്രമിച്ച പോപ്പുലർഫ്രണ്ടിനെ അടപടലം പൂട്ടിയത്തിനു പിന്നാലെ പോപ്പുലർ ഫ്രണ്ട് കേരളത്തിൽ നടത്തിയ മിന്നൽ ഹർത്താലിൽ പൊതുമുതൽ നശിപ്പിചതടക്കം അഴിച്ചുവിട്ട അക്രമത്തിനെതിരെ കടുത്ത നടപടിയുമായി ഹൈക്കോടതി എത്തിയത് ആണ് എസ്‍ഡിപിഐ ഇപ്പോൾ ചൊടിപ്പിച്ചിരിക്കുന്നത് .അതിനാൽ തന്നെ പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ടുള്ള ജപ്തി നടപടികളുടെ പേരിൽ ആരും വഴിയാധാരമാകില്ലെന്ന് ഉറപ്പു നൽകുകയാണ് എസ്ഡിപിഐ നേതാവ്.കൊച്ചിയിൽ നടന്ന എസ്ഡിപിഐയുടെ സമരപ്രഖ്യാപന സമ്മേളനത്തിൽ, പാർട്ടി ദേശീയ പ്രസിഡന്റ് എം കെ ഫൈസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

”ജപ്തിയൊക്കെ കണ്ട് സന്തോഷിക്കുന്ന ആളുകളോട് പറയാനുള്ളത്, എസ്ഡിപിഐയുടെ പ്രവർത്തകർ ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന കാലത്തോളം, അവരുടെ കൊക്കിൽ ജീവനുള്ള കാലത്തോളം ജപ്തിയുടെ പേരിൽ ഒരാളും വഴിയാധാരമാകില്ല”- എന്നാണ് എം കെ ഫൈസി പറഞ്ഞു. മിന്നൽ ഹർത്താൽ ആഹ്വാനം ചെയ്ത പോപ്പുലർഫ്രണ്ട് നേതാക്കളുടെ സ്വത്തു വകകൾ കണ്ടുകെട്ടിയതിന്റെ റിപ്പോർട്ട് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. റവന്യൂ റിക്കവറിയുമായി ബന്ധപ്പെട്ടുള്ള നടപടികൾ തുടരുന്നതിനിടെയാണ്, പിഎഫ്‌ഐ നേതാക്കൾക്ക് പിന്തുണയുമായി എസ്ഡിപിഐ രംഗത്തെത്തിയിട്ടുള്ളത്.കൊച്ചിയിൽ നടന്ന എസ്ഡിപിഐയുടെ സമരപ്രഖ്യാപന സമ്മേളനത്തിലായിരുന്നു തീവ്രവാദ പ്രവർത്തനത്തിനും സമൂഹ്യവിരുദ്ധ പ്രവർത്തത്തിനും പൊതുമുതൽ നശിപ്പിച്ചതിനും അറസ്റ്റിലായവർക്ക് എസ്‍ഡിപിഐ പിന്തുണ പ്രഖ്യാപിച്ചത്.

‘ഈ ജപ്തിയൊക്കെ കണ്ട് സന്തോഷിക്കുന്ന ആളുകളോട് പറയാനുള്ളത്, എസ്ഡിപിഐയുടെ പ്രവർത്തകർ ഇന്ത്യാ രാജ്യത്ത് ജീവിച്ചിരിക്കുന്ന കാലത്തോളം, അവരുടെ കൊക്കിന് ജീവനുള്ള കാലത്തോളം ജപ്തിയുടെ പേരിൽ ഒരാളും വഴിയാധാരമാകില്ല എന്ന് എസ്ഡിപിഐ പ്രഖ്യാപിക്കുകയാണ്’- എം.കെ.ഫൈസി പറഞ്ഞു. മിന്നൽ ഹർത്താലിന്റെ മറവിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സംസ്ഥാനത്ത് വലിയ അക്രമം അഴിച്ചു വിട്ടിരുന്നു. സംസ്ഥാനത്തെ നാശനഷ്ടങ്ങൾക്കു പകരമായി നേതാക്കളുടെ വസ്തുവകകൾ ജപ്തി ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് ഫൈസിയുടെ പ്രതികരണം.

Karma News Network

Recent Posts

തലസ്ഥാനത്തെ വെള്ളക്കെട്ട്, ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി മേയർ

തിരുവനന്തപുരം : മഴയൊന്ന് നിന്ന് പെയ്‌താൽ ഉടൻ തലസ്ഥാനം വെള്ളത്തിൽ മുങ്ങുന്ന കാഴ്ചകളാണ് അടുത്തിടെയായി നാം കാണുന്നത്. ഇക്കുറിയും പതിവ്…

22 mins ago

നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ, ജിഷാ കേസിന്റെ വിധിയിൽ ബി.എ. ആളൂര്‍

കൊച്ചി: ഒരു നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വേദനയാണ് ഈ സമയത്തുള്ളത്. ഹൈക്കോടതി വിധിയിൽ അഭിഭാഷകനായ ബി.എ. ആളൂര്‍. പെരുമ്പാവൂരില്‍…

29 mins ago

അതിതീവ്ര മഴ തുടരും, സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലെർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്…

40 mins ago

പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്, പ്രതി കുടക് സ്വദേശി,സ്ഥിരീകരിച്ച് പൊലീസ്

കാസർകോട്∙ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കുടക് സ്വദേശിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ പിടികൂടുന്നതിനായി അന്വേഷണസംഘം കുടകിലേക്കു…

1 hour ago

മകൾക്ക് നീതി ലഭിച്ചു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണം, ജിഷയുടെ അമ്മ

കൊച്ചി : ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ മാതാവ്. ഇത്…

1 hour ago

തടിയൻ ആയിരുന്നിട്ടും എന്നെ വിവാഹം കഴിച്ചു, രോഗാവസ്ഥയിലും എന്നെ ചേർത്ത് പിടിച്ചു, ഭാര്യക്ക് നന്ദി പറഞ്ഞ് ബേസിൽ തോമസ്

ശരീരഭാരം കൂടിയതിന്റെ പേരില്‍ പലപ്പോഴും പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടന്ന് റിയാലിറ്റി ഷോ വിജയിയും അവതാരകനും നടനുമായ ബേസിൽ തോമസ്. എന്റെ ഉള്ളില്‍…

2 hours ago