മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ആര്‍ദ്ര ദാസ്. ഇപ്പോള്‍ ആര്‍ദ്രയുടെ വീട് ഒരു സംഘം സാമൂഹ്യ വിരുദ്ധര്‍ ആക്രമിച്ചു എന്ന വിവരമാണ് പുറത്ത് എത്തുന്നത്. ആര്‍ദ്രയുടെ അമ്മ ശിവകുമാരിയെ അക്രമികള്‍ മര്‍ദ്ദിക്കുകയും വീടിന് പുറത്ത് ഉണ്ടായിരുന്ന ചെടിച്ചട്ടികളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും സംഘം തല്ലി തകര്‍ത്തു എന്നും പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പഴയന്നൂര്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം ഉണ്ടാകുന്നത്. ഒരു സംഘം ആളുകള്‍ ആര്‍ദ്രയുടെ തിരുവില്വാമലയിലെ പട്ടിപ്പറമ്പിലുള്ള വീട്ടില്‍ എത്തുകയും അക്രമം അഴിച്ചു വിടുകയുമായിരുന്നു. വീടിന് മുന്നിലെ ചെടിച്ചട്ടികള്‍ തകര്‍ക്കുകയും ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. സംഭവ സമയം ആര്‍ദ്രയുടെ അമ്മ ശിവകുമാരി മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇവരെയും സംഘം മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റ ശിവകുമാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവം നടക്കുമ്പോള്‍ ആര്‍ദ്രയും അച്ഛനും തിരുവനന്തപുരത്ത് ആയിരുന്നു. പ്രദേശത്ത് മദ്യപിച്ച് പ്രശ്നം ഉണ്ടാക്കുന്നവര്‍ക്ക് എതിരെ പരാതി നല്‍കിയതിന്റെ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് ആര്‍ദ്ര പറയുന്നു. അതേസമയം അയല്‍വാസിയും ആര്‍ദ്രയുടെ കുടുംബവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. അയല്‍വാസിയെ കല്ല് കൊണ്ട് അക്രമിച്ചതിന് സീരിയല്‍ നടിയുടെ അമ്മ ശിവകുമാരിക്കെതിരെ കേസ് നിലവിലുണ്ട്.
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…