കോഴിക്കോട്. കേരളത്തിലേക്ക് എത്തുന്ന രണ്ടാമത്തെ വന്ദേഭാരതിനായി രണ്ട് റൂട്ടുകള്‍ പരിഗണനയില്‍. മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്കും അല്ലെങ്കില്‍ എറണാകുളത്ത് നിന്നും ഗോവയിലേക്കുമുള്ള രണ്ട് റൂട്ടുകളാണ് പരിഗണിക്കുന്നത്. അതേസമയം റൂട്ടില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്നും റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയര്മാന് പികെ കൃഷ്ണദാസ് പറഞ്ഞു.
പുതിയ വന്ദേഭാരത് ഓണത്തോട് അടുത്ത് സര്‍വീസ് ആരംഭിക്കില്ലെന്നും എന്നാല്‍ അധികം വൈകാതെ സര്‍വീസ് ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം മലയാളികള്‍ക്ക് ഓണസമ്മാനമായി രണ്ടാമത്തെ വന്ദേഭാരത് അനുവദിക്കണമെന്ന് സംസ്ഥാന ബിജെപി ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. വന്ദേഭാരതിന്റെ റൂട്ടില്‍ അന്തിമ തീരുമാനം എടുക്കാന്‍ വൈകുന്നതാണ് സര്‍വീസ് ആരംഭിക്കുന്നത് വൈകിക്കുന്നത്.
കേരളത്തിലേക്ക് രണ്ടാമത്തെ വന്ദേഭാരത് എത്തിക്കുന്നതിന്റെ ഭാഗമായി ലോക്കോ പൈലറ്റുമാര്‍ക്കുള്ള പരിശീലനം ചെന്നൈയില്‍ ആരംഭിച്ചു. പ്രധാനപ്പെട്ട രണ്ട് വിനോദസഞ്ചാരകേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഗോവ എറണാകുളം റൂട്ട് പരിഗണിക്കുന്നത്.
വെള്ളിയാഴ്ച അഞ്ച് സൈനികർ ലഡാക്കിലെ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതായി പ്രതിരോധ ഉദ്യോഗസ്ഥരുടെ പ്രസ്താവന. ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ (എൽഎസി) ന്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…
നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…